താൾ:Mangalodhayam book-4 1911.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩o മംഗളോദയം


നുസരിച്ച് അവന്നു ഫലദാനം ചെയ്യുവാനാകുന്നു;എന്നുവെച്ചാൽ:-നാംഏതുകാര്യത്തിനുവേണ്ടി നിരന്തരമായി ശ്രദ്ധയോടെ ഉത്സാഹിക്കുന്നുവോ ആക്കാര്യം അചിരണ സാധിക്കുന്നകിനു ദൈവാനുഗ്രഹം ഉണ്ടാകാതെ വരികയില്ല എന്നാകുന്നു.ഇത് കൊണ്ട് ശ്രദ്ധയെന്നത് "ഫലകാംഷ" എന്നുസിദ്ധിക്കുന്നുണ്ട്. ഇതിനെ അമരസിംഹനും പിൻതാങ്ങുന്നില്ലന്നില്ല.'ശ്രദ്ധാസംപ്രത്യയഃസ്പൃഹാ' എന്നുള്ള ഗ്രന്ഥശകലത്തിൽ ശ്രദ്ദാശബാദപര്യായമായി സ്പൃഹാശബ്ദത്തെ വിധിച്ചുകാണുന്നതുകൊണ്ടുതന്നെ മേൽപറഞ്ഞ സംഗതി വ്യക്തമാകുന്നുണ്ടല്ലോ.എന്നാൽ ശ്രദ്ധയെ കേവലം "കാംഷ" എന്നുപറഞ്ഞാൽ മതിയെന്നു തോന്നുന്നില്ല.*"ശ്രദ്ധേവസാക്ഷാദ്വിധിനോപപന്നാ" എന്നു രഘുവംശത്തിൽ കാളിദാസൻ പറഞ്ഞത് നോക്കുക. ഇതിൽ ശ്രദ്ധയെന്നതിനു ആസ്തിക്യബുദ്ധിയന്നാണ് അർത്ഥം പറഞ്ഞു വരുന്നത്. ആസ്തിക്യമെന്നാൽ; ഈശ്വര സൽഭാവം . ഇതുകൊണ്ട് ഇശ്വര സൽഭാവത്തോടുകൂടിയ ബുദ്ധിയാണ് ശ്രദ്ധ എന്നു കാണുന്നതിനാലും , മാനസീകതത്വങ്ങളെ വിവരിക്കുന്ന ചില ഗ്രന്ഥങ്ങളി, ഇച്ഛാഭക്തി ശ്രദ്ധാ ​എന്നിങ്ങനെ പ്രയോഗം കാണുന്നതിനാലും ഇച്ഛയേക്കാൾ ഉൽകൃഷ്ടത ഭക്തിക്കുണ്ടെന്നും അതിനേക്കാൾ ഉൽകൃഷ്ടതശ്രദ്ധക്കുണ്ടന്നും സിദ്ധിക്കുന്നുണ്ട്. ഇതിനെത്തന്നെ "ശ്രദ്ധയോടും കൂടെ വരിയെന്നാകിലും ഭക്തനായുള്ളവൻ തന്നൈലതിപ്രിയം" എന്നുളള രാമായണത്തിലെ വാക്യം ബലപ്പെടുത്തന്നുമുണ്ട് (ഭക്തനായിട്ടുള്ളവൻ ശ്രദ്ധയോടുകൂടിത്തരേണമെന്നു പറയുമ്പോൾ ഭക്തിയേക്കാൾ വൈശിക്ഷ്യം ശ്രദ്ധയ്ക്കുണ്ടെന്നു സ്പഷ്ടമാണല്ലോ.) ഇതെല്ലാം കൊണ്ടും 'ശ്രദ്ധ' എന്നപദത്തിനു മുമ്പു പറഞ്ഞ "മാനസീകമായ ഒരു ഫലദാതൃത്വശക്തി " എന്നോ, ഈശ്വര സൽഭാവത്തോടു കൂടിയ ബുദ്ധിയുടെ വിഷയാനുരോധേനയുള്ള"ഏകാഗ്രതാ" എന്നോ ​അർത്ഥം വിചാരിയ്ക്കുന്നതിനു അധികഭാഗവും യുക്തി സഹായിക്കുന്നുണ്ട്. അതിനുപുറമെ ശസ്ത്രന്ന്യഗ്ലരുവാക്യസ്യ "സത്യബുദ്ധ്യവധാരണം" 'സാശ്രദ്ധാകഥിതാസത്ഭിര്യയാവസ്തുപലഭ്യതെ' എന്നിങ്ങനയുള്ള വിവേകചൂഡാമണിയിലെ പദ്യവും ഉണ്ടെല്ലോ.

ഈ ശ്രദ്ധയെന്നത് ബ്രഹ്മസൃഷ്ടങ്ങളായ സകലജിവികളിലും തത്തദനുരൂപേണ ഏറക്കുറയെ കണ്ടുവരുന്നതിനാൽ"പ്രകൃതിപ്രേരകം" എന്ന ഒരവസ്ഥ ഇതിനുണ്ടെന്നും ​ഊഹിക്കാവുന്നതാണ്. വിവേക രഹിതങ്ങളായ പശ്വാദികളിൽ പോലും ചിലപ്പോൾ കാമപ്പെടുന്ന ശ്രദ്ധിക്യം ഏവനൊരുത്തന്റെ ഹൃദയത്തെ വിസ്മയിപ്പിക്കയില്ലേ?ഒരു പശു പ്രസവിച്ചയുടനെ അതിന്റെ ശിശുവിനോടുള്ള ശ്രദ്ധ നിമിത്തം അതിനെ പിരിഞ്ഞു അകലെ പോകയില്ല. അഥവാ പോയെങ്കിൽതന്നെ ആരേങ്കിലും ആ പശുവിന്റെ അടുക്കൽ നിന്നു പശുക്കുട്ടിയുടെ ശബ്ദത്തിനു സാമ്യമുള്ള ശബ്ദം പറപ്പെടുവിക്കുന്നതായാൽ മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഉടനെ അർദ്ധകബളമായി തന്റെ വക്ത്രത്തിലിരിക്കുന്ന തൃണത്തെ അനക്കാതെ വച്ചുകൊണ്ട് ചെവികൂർപ്പിച്ചു കഴുത്തുയർത്തിയും കൊണ്ട് ആ ശബ്ദത്തെ ശ്രദ്ധിക്കും അതുതന്റെ ശിശുവിന്റെ ശബ്ദമല്ലന്നറിഞ്ഞാൽ മാത്രമേ ആ പശു വീണ്ടും മെയ്യുവാൻ തുടങ്ങുന്നുള്ളു. "നിശമ്യതസ്യധ്വനിമുർദ്ധ്വകർണ്ണാ വിലുനപാശാഭു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/273&oldid=164916" എന്ന താളിൽനിന്ന് ശേഖരിച്ചത്