താൾ:Mangalodhayam book-4 1911.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                            ൧൨൮൭
പുസ്തകം ൪                                 മിഥുനം                    ലക്കം ൮
                                            മംഗളം 
                         നെഞ്ചിൽ ചിന്തിക്കുക്കൊണ്ടും  പെരുകിനപരിതാപങ്ങളാകെക്കളഞ്ഞും
                         ചഞ്ചന്മെയ്യിൽ കെടാതെ തെളിയുമൊളിയെഴും മിന്നിലെങ്ങും വളഞ്ഞും
                          തഞ്ചാനൊക്കിക്കളിന്ദാത്മജയുടെ കരപുക്കങ്ങു നീലക്കടമ്പിൽ
                         തുഞ്ചത്തമ്പുന്നകൊണ്ടൽ പുതുമമമസദാ കാണുമാറാകവേണം. 
                                         
                                                ശ്രദ്ധ

മനുഷ്യർക്കു വളരെ പ്രിയമായോ,ദുർലഭമായോ ഇരിക്കുന്ന വല്ലകാര്യങ്ങൾ പ്രവർത്തിക്കുമ്പോഴും വാക്കുകൾ പറയുമ്പോഴും മറ്റും, മനസ്സിരുത്തി, (അത്രയ്ക്ക് ബുദ്ധിയിൽ അന്യവിഷയങ്ങളെ പ്രേശിപ്പിക്കാതെ;ഏതുപ്രവർത്തി ച്ചെയ്യുന്നുവോ അതിനെ മാത്രം ആലോചിച്ചുകൊണ്ട്) ചെയ്യണം ,പറയണം, കേൾക്കണം എന്നിങ്ങനെ പറയേണ്ടുന്ന ഘട്ടങ്ങളിൽ സാധാരണയായി ചിലർ , ശ്രദ്ധവെച്ചു ചെയ്യണം ,ശ്രദ്ധവെച്ചു പറയണം, ശ്രദ്ധവംച്ചു കേൾക്കണം, എന്നിങ്ങനെ "ശ്രദ്ധ" എന്ന പദത്തെ ചേർത്തുപറയാറുണ്ടല്ലോ. ഈ ശ്രദ്ധ എന്നാലെന്ത് ? അത് എത്ര വിധം? എവിടെയുണ്ട്? അതുകൊണ്ടുള്ള ഫലമെന്ത്? എന്നും മറ്റും നാം ഇവിടെ ആലോചിച്ചു നോക്കുക ശ്രദ്ധയെന്നാ;മനസ്സ് ഏക വിഷയ രൂപമായി പരിണമിക്കുകയാണു എന്നു ചുരക്കത്തിൽ ഒരർത്ഥം പറയാവുന്നതാകുന്നു. ബുദ്ധിയുള്ള മനനരൂപത്തിന്റെ മറ്റൊരു പര്യായമാണ് 'ശ്രദ്ധ' എന്നും പറയാം. ശ്രദ്ധഃയോടെ പ്രവർത്തിയ്ക്കുന്ന മിക്ക കർമ്മങ്ങളും ഫഃലോന്മുഖങ്ങളായിത്തീരാവുന്നതാകയാൽ , മാനസികമായ ഒരു ഫലാദാതൃ തപശക്തിയാണ് "ശ്രദ്ധ" എന്നുപറയുന്നതിലും യുക്ത്യാഭാസരുണ്ടെന്നു തോന്നുന്നില്ല." "എന്നുള്ള വാക്യം കൊണ്ട്, സകല ജഗദന്തർയ്യാമിയായിരിയ്ക്കുന്ന പരമാത്മാവു (ഈശ്വരൻ) ആരെന്തിനെ ആഗ്രഹിയ്ക്കുന്നുവോ ആ ആഗ്രഹത്തിങ്കലെ ശ്രദ്ധാധിക്യത്തെ "അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/272&oldid=164915" എന്ന താളിൽനിന്ന് ശേഖരിച്ചത്