താൾ:Mangalodhayam book-4 1911.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇംഗ്ലീഷിൽ പരിജ്ഞാനമില്ലാത്തവർക്ക് തിങ്കളാഴ്ച്ചതോറും തൃശ്ശൂർ നിന്നും ടി.എൻ. വൈദീശ്വരമയ്യർ പരസ്യപ്പെടുത്തുന്നു.

                                          ലോകപ്രകാശം

പോലെ ഇത്ര ഉപയോഗമുള്ള പത്രങ്ങൾ കാണുന്നതല്ല. ലോകം മുഴുവനുമുള്ള സകല വർത്തമാന ചുരുക്കങ്ങളും പുതിയ കമ്പിവാർത്തകളും മറ്റും ഇതിൽ കാണാവുന്നതാണ്. പത്രം കാണ്മാൻ ഇച്ഛിക്കുന്നവർ രണ്ടര അണക്കു തപ്പാൽ മുദ്രയോ അഞ്ചൽ മുദ്രയോ മാനേജർക്കയച്ചാൽ ഉടൻ കിട്ടും. കൊല്ലത്തേക്ക് വരിസംഖ്യ 4ക 8ണ മാത്രം. പരസ്യക്കൂലിയും മറ്റും മാനേജരോടപേക്ഷിക്കേണ്ടതാണ്. ഒരു കൊല്ലത്തേ വരിസംഖ്യ അടക്കുന്നവർക്ക് സ്ഥലപുരാണത്തിന്റെ സംഗ്രഹമായ 'ശ്രീവില്വാ൭ിമാഹാത്മ്യം' പകുതി വില (ഒന്നര അ​ണ)മാനേജർ കൊടുക്കുന്നതാണ്.

                                    പുത്രോൽപാദനവിധി  

പരിഷ്കരിച്ച രണ്ടാം പതിപ്പ് അച്ചടിച്ചു വില്പാൻ തയ്യാറായിരിക്കുന്നു. നാപുത്രസഹ്യലോകോസ്തി. അതായതു പുത്രനില്ലാത്തവനു ഗതിയില്ല. എന്നാണ് ശ്രുതിവാക്യം .സന്തതിയുണ്ടായാതന്നെ പോരാ ആരോഗ്യവും സൌന്ദര്യവും ഉള്ള പുത്രന്മാരുണ്ടായാൽ മാത്രമേ ഇഹലോകത്തിൽ ആനന്ദമുള്ളു. മനോരഥാനുരൂപമായ സന്താനമുണ്ടാവാനുള്ള മാർഗ്ഗങ്ങൾ ഈ പുസ്തകത്തിൽ വിശദമായി വിവരിച്ചിരിയ്ക്കുന്നു.രണ്ടാം പതിപ്പിൽ മരുന്നുകളേയും മറ്റും വിവരിയ്ക്കുന്ന ഒരു ടിപ്പണം എഴുതിച്ചേർത്തിട്ടുണ്ട്- വില 8ണ

       ശീലോള്ളി നാരായണൻ നമ്പൂരിയുടെ സംസ്കൃതികൾ
       ദേവിമഹാത്മ്യം(നാരായണീയം) 
       പാർവ്വതീവിരഹാ
                                                                                   ചെറിയ 
                                                                                മുഹൂർത്തപദവി

ബാലശങ്കരം, വരദീപികാ, തമ്പ്രാക്കളുടെ ഭാഷാ മുതലായ വ്യഖ്യാനഗ്രന്ഥങ്ങളിലെയും ആചാരസംഗ്രഹം, കാലടിപിക മുതലായ മൂലഗ്രന്ഥങ്ങളിലേയും സാരങ്ങളെ ക്രോഡീകരിച്ചും സദാചാരത്തെ ആസ്പദമാക്കി അനേകം ജ്യോതിശാസ്ത്രഗ്രന്ഥങ്ങളിൽ നിന്നും എഴുതീട്ടുള്ളതും എടുത്തു ചേർത്തിട്ടുള്ള സന്ദർഭോചിതങ്ങളായ പ്രമാണ ശ്ലോകങ്ങളോടും കോശ്ശേരി രാമൻ നമ്പൂതിരിയുടെ അവതാരികയോടും പുളിയൂർ പി.എൻ. പുരുഷോത്തമൻ പോറ്റി അവർകളുടെ 'യർവ്വാർത്തബോധിനി' എന്ന ഭാഷാ വ്യാഖ്യാനത്തോടും കൂടിയത്. വില രണ്ടുറുപ്പിക മാത്രം. തപാൽക്കൂലി പുറമേ.

മേൽ വിലാസം_മാനേജർ, മംഗളോദയം കമ്പനി ലിമിറ്റഡ്; തൃശ്ശിവപ്പേരൂർ 

ഇതിനു പത്തിനു രണ്ടുവീതം കമ്മീഷ്യൻ കൊടുക്കുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/271&oldid=164914" എന്ന താളിൽനിന്ന് ശേഖരിച്ചത്