താൾ:Mangalodhayam book-4 1911.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദൈവം സഹായിച്ചു ൨൩ ണശിക്ഷ അനുഭവിക്കുന്നതു കണ്ടുകൊണ്ടിരിക്കുന്നതിനേക്കാൾ മരിക്കയാണ് അധികം നല്ലത്. ഗ്രേ' യിനെ നാളെ തൂക്കിക്കൊല്ലും. ഞാൻ വളരെ കാലം കഴിഞ്ഞു പുത്രവിയോഗത്താൽ ദുഃഖിച്ചുകൊണ്ടിരിക്കുന്ന ബൾസയറിനേയും ഭാര്യയേയും കാണുമ്പോൾ അവരുടെ മകൻ ഇത്ര അപമാനകരമായവിധത്തിൽ മരിച്ചുപോയി എന്നകാര്യം എങ്ങിനെയാണ് ഉള്ളിൽ അടക്കിക്കൊണ്ടിരിക്കുക!' എന്നിങ്ങിനെ ഓരോന്നു വിചാരിച്ചു വിചാരിച്ചു അദ്ദേഹം വൈകുന്നേരമാക്കി.

   അന്നു വൈകുന്നേരം ഏഴുമണിക്കു ഒരു വലിയ സഭയുണ്ടായിരുന്നു. സാധാരണ ഏതൊരു സഭക്കും തന്റെ പ്രസം

ഗംകൊണ്ടു സഭ്യന്മാരെ രസിപ്പിക്കുന്ന സിക്രട്ടരിയുടെ അന്നത്തെ പ്രസംഗം യാതൊരാൾക്കും ആഹ്ലാദ പ്രദ മായിതോന്നിയില്ല. ആ ദിവസത്തെ സഭാനാഥനു, ഹോംസിക്രട്ടരിയുമായി വലിയ സ്നേഹവുമായിരുന്നു. അദ്ദേഹം ഇന്നീസ്സിനെ വിളിച്ചു സ്വകാര്യമായി 'നിങ്ങൾക്കെന്നെന്തോസുഖക്കേടുള്ളമാതിരി തോന്നുന്നു അതുകൊണ്ടു വീട്ടിൽ പോയി കുറച്ചു വിശ്രമിക്കയാണ് നല്ലത്.നിങ്ങൾ ഇല്ലാത്ത തരക്കേട്ടസഭ്യന്മാരെ അറിയിക്കാതെ ഞാൻ കഴിച്ചുകൂട്ടിക്കൊള്ളാം' എന്നു പറഞ്ഞു. സിക്രട്ടരിക്കു ഇതുകേട്ടുവളരെ സന്തോഷമായി. തനിക്കു ഗ്രേയിന്റെ കാര്യം ഓർത്തുമനസ്സിന് ഒട്ടുംതന്നെ സുഖമുണ്ടായിരുന്നില്ല. എങ്കിലും മര്യാദയും തന്റെ മുറയും ഓർത്തു സഭയ്ക്കു പോയിയെന്നേഉള്ളൂ. അതുകൊണ്ട് അദ്ദേഹം സഭാനഥന്നു വന്ദനം പറഞ്ഞു ഹാളിൽ നിന്നും പുറത്തേയ്ക്കുപോയി.

   ആ രാത്രി വളരെ മനോഹരമായിരുന്നു. നല്ല ചന്ദ്രകയുള്ള ആ സമയത്തു നടക്കുമ്പോൾ മനസ്സിന് എത്ര സങ്കടമു

ള്ളവനും താനറിയാതെതന്നെ ഒരാഹ്ലാദംജനിക്കാ തിരക്കുകയില്ല. പട്ടണത്തിന്നടുത്തുകൂടി ഒഴുകിയിരുന്ന നദിയിലെ തിരമാല കളിൽ തട്ടി സ്വച്ഛന്ദമായി വീശിക്കൊണ്ടിരുന്ന മന്ദമാരുതൻ ഏറ്റുകൊണ്ടു നിലത്തു കുറേ നടന്നപ്പോൾ അദ്ദേഹത്തിനു വളരെ സുഖം തോന്നിയതുകൊണ്ട് എങ്ങോട്ടെന്നില്ലാതെ കുറെനടക്കുവാൻ നിശ്ചയിച്ചു. അങ്ങിനെ കുറേനേരം നടന്നതിൽപിന്നെ വാച്ചെടുത്തുനോക്കി യപ്പോൾ പത്തുമണി കഴിഞ്ഞിരിക്കുന്നു. ഉടനെ അവിടെതന്നെ നിന്നു താൻ പട്ടണത്തിന്റെ ഏതുഭാഗത്താണെന്നാലോചിച്ചുനോക്കി. അദ്ദേഹം അപ്പോൾ നിന്നിരുന്നതു വൃത്തിയില്ലാത്ത വീടുകളാൽ നിറഞ്ഞ ഒരു തെരുവിന്റെ നടുക്കായിരുന്നു മലിനാവസ്ത്രങ്ങൾ ധരിച്ച അനേകം സ്ത്രീ പുരുഷന്മാർ അടുത്തുകൂടി പോയിരുന്നു. പട്ടണത്തിന്റെ ഏതുഭാഗത്താണെന്നറിയാതെ

ഉഴലുമ്പോൾ ഒരു ബീറ്റുകൺസ്റ്റേബിളിനെ കണ്ടു.അയാളോടു ചോദിച്ചു തന്റെ  വീടു നില്കുന്ന തെരുവിലേക്കുള്ള വഴി മന

സ്സിലാക്കി; നടന്നു ക്ഷീണിച്ചിരുന്നതുകൊണ്ട് അദ്ദേഹം ഉടനെ മടങ്ങി വീട്ടിലേയ്ക്കുള്ള യാത്രയായി. പോകുന്ന വഴിയിൽ ഒരു തെരുവിന്റെ ആദ്യത്തിൽ 'കെയ്റ്റൻ തെരുവ്' എന്ന് എഴുതിക്കണ്ടു. അദ്ദേഹത്തിന്ന് ഈ പേരു ധാരാളം കേട്ടിട്ടുള്ളതായി തോന്നി. ആലോചിച്ചു നോക്കിയപ്പോൾ എൽസി ആ തെരുവിൽ ആകുന്നു താമസിക്കുന്നത് എന്ന് ഓർമ്മവന്നു. പിറ്റേദിവസം മരിപ്പാൻപോകുന്ന തന്റെ പ്രിയനെഓർത്തു കരഞ്ഞുകൊണ്ടിരിക്കുന്ന ആ സാധുക്കുട്ടി ഈ തെരുവിൽ ഏതെങ്കിലും ഒരു വീട്ടിൽ ഉണ്ടായിരിക്കുമെന്നാലോചിച്ചപ്പോൾ ഇന്നീസ്സിനു വളരെ വ്യസനമുണ്ടായി. ഈ തെരുവുകഴിയുന്ന വേഗം വിടുവാൻവേണ്ടി അദ്ദേഹം വേഗം നടന്നുതുടങ്ങി. ആ തെരുവിന്റെ ഒരു വലിയബോർഡ് അദ്ദേഹത്തിൻറെ ശ്രദ്ധയെ ആകർഷിച്ചു; അത് ഒരു വർത്തമാനക്കടലാസുകാരന്റെ ആപ്പീസ്സാണെന്ന് അദ്ദേഹത്തിന്ന് ഉടനെമനസ്സിലായി. ആ ബോർഡിന്മേൽ വളരെ വലിയ അക്ഷരത്തിൽ ഇങ്ങിനെ എഴുതീട്ടുണ്ടായിരുന്നു.

                                    ജോൺഗ്രേയുടെ യോഗം!
                               ഫോം സിക്രട്ടരിയുടെ വീട്ടിൽവെച്ചു നട
                                           ന്ന ആലോചന
                                         ഇന്നീസ്സ്  നിർദ്ദയൻ!
                                  ഗ്രേയിനെ നാളെ തൂക്കും: കഷ്ടം!!

ഇതു വായിച്ചപ്പോഴാണു, തന്റെ വീട്ടിൽവെച്ച് അന്നുണ്ടായ ആലോചന പരസ്യമായിരിക്കുന്നു എന്ന് അദ്ദേഹത്തിന്നു മനസ്സിലായത്. പോക്കറ്റിൽനിന്നു ഒരുറുപ്പികയും എടുത്ത് അദ്ദേഹം ആഎടുപ്പിന്നകത്തേക്കു കടന്നു. ആദ്യത്തെമുറിയിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അതിന്റെ മറുഭാഗത്തുള്ള ഒരുമുറിയിൽനിന്ന് ആളുകൾ സംസാരിക്കുന്ന ശബ്ദം കേട്ടിരുന്നു. ആ മുറിയുടെ വാതിൽ അല്പം തുറന്നിരുന്നതുകൊണ്ടും, ആ മുറിക്കുള്ളിൽ കത്തിക്കൊണ്ടിരുന്നഒരു വിളക്കിന്റെ സഹായംകൊണ്ടുംഅതിൽ രണ്ടുസ്ത്രീകൾ ഇരുന്നു സംസാരിക്കുന്നത് അദ്ദേഹത്തിന്നു കാണ്മാൻ കഴിഞ്ഞു. അവരുടെ സംഭാഷണം ഇങ്ങിനെയായിരുന്നു:-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/27&oldid=164912" എന്ന താളിൽനിന്ന് ശേഖരിച്ചത്