താൾ:Mangalodhayam book-4 1911.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യേകം വിമർശിക്കുന്നതായാൽ ദീർഗ്ഘമായ ഓരോ ഉപന്യാസമായിത്തീരാവുന്നതാകകൊണ്ട് ഇതിലധികം ഇപ്പോൾ വിസ്തരിക്കുന്നില്ല.ഇപ്രകാരം സർവ്വഗുണസമ്പൂർമായ പൂരത്തിന് ഉപര്യപരി അഭിവൃത്തിയുണ്ടാകുവാൻ സകല ചരാചരനിയന്ത്രാവായ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ചങ്ങരംകോത കൃഷ്ണൻകർത്താവ്

                                                              ഒരു തിരുവെഴുത്ത്

കൃഷ്ണൻ സമർപ്പിച്ച മംഗളപത്രത്തെ പ്രീതിയോടെ സ്വീകരിക്കുകയും സന്തോഷിക്കുകയും ചെയ്തു. അവസര കുറവിനാൽ ഇതിനു മുമ്പായി മറുപടി അയപ്പാൻ സാധിക്കാഞ്ഞതിനെക്കുറിച്ച് വ്യസനിക്കുന്നു. ഈശ്വരാനുഗ്രഹം കൊണ്ടും സ്വാമി ഭക്താന്മാരായ നമ്മുടെ ജനങ്ങളുടെ പ്രാർഥനയാലും നാം വഴിക്കും ഡല്ലിയിലും വലിയ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ അവിടെ നടത്തേണ്ടതായ കാര്യങ്ങൾ ഒരുവിധം ഭംഗിയായിതന്നെ കഴിച്ചുകൂട്ടി സുഖമായി തിരികെ എത്തിയ സമയം കൃഷ്ണനു ഉണ്ടായിട്ടുള്ള സന്തോഷത്തെയും സ്വാമി ഭക്തിയെയും ഏറ്റവും പ്രകാശിക്കുന്നതായ ഈ മംഗളപത്രത്തെ സമർപ്പിച്ചകൊണ്ട് നമുക്ക് ഏറ്റവും സന്തോഷമായിരിക്കുന്നു. എന്ന്, 1087-മാണ്ട് കുംഭമാസം 8ാം ൯ കുന്നിന്മേൽ ബംഗ്ലാവിൽ നിന്നും

(തൃക്കൈവിളയാട്ടം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/265&oldid=164909" എന്ന താളിൽനിന്ന് ശേഖരിച്ചത്