താൾ:Mangalodhayam book-4 1911.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇംഗ്ലീഷു ഭാഷാപദങ്ങളെ കൂട്ടിക്കലർത്തുന്നതിന്നു പകരം കഴിയുന്നതും മൃതപ്രായങ്ങളായ പ്രാചീനമലയാളപദങ്ങളെ സ്വീകരിച്ചു ജനസാമാന്യത്തിന്റെ മനസംസ്കാരത്തിന്നുതകുന്ന വിഷയങ്ങളെപ്പറ്റി വിശിഷ്ടങ്ങളായ ഗദ്യഗ്രന്ഥങ്ങളെഴുതി ഭാഷയ്ക്കു ഇപ്പോഴുള്ള ന്യൂനതകളെ പരിഹരിപ്പാൻ ഭാഷാഭിമാനികളായ മഹാന്മാർ ശ്രമിക്കുമെന്നു വിശ്വസിച്ചു സമാധാനിച്ചും , പറക്കുവാൻ ഉപയോഗിച്ച ചിറകു നീന്തുവാൻ ഉപകരിച്ചുവെന്നു 'രസലേശികയിൽ ' പറഞ്ഞിരിക്കുന്നപ്രകാരം , വലിയകോയിത്തമ്പുരാൻ തിരുമനസ്സിനേയും , വള്ളത്തോൾ നാരായണമേനോൻ അവർകളേയോ അനുകരിപ്പാൻ ചിലർ ഓങ്ങിയ ബുദ്ധി ഗദ്യസാഹിത്യസരസ്സിന്റെ ഉപരിഭാഗത്തുല്ലസിക്കുവാൻ അവരെ സഹായിക്കുമെന്നു വിശ്വസിച്ചും , ഇപ്പോൾ ശൈശവാവസ്ഥയിലിരിക്കുന്ന ഭാഷാഗദ്യസാഹിത്യത്തിന്നു ഉപരിയ്യുപരി അഭിവൃദ്ധിയേ പ്രദാനം ചെയ്വാൻ ശബ്ദബ്രഹ്മരൂപി യോടു സദാപ്രാർത്ഥിച്ചും തൽക്കാലം ഈ ഉപന്യാസത്തെ ഉപസംഹരിക്കട്ടെ .

                                          പി .  ശങ്കരൻനമ്പ്യാർ 


                                        പൂരം 
               
                    ലോകത്തിലുള്ള പലേവസ്തുക്കളേയും ഒരുമിച്ച് കാണിക്കുന്നതിനാണ് 'പ്രദർശനം ' മെന്നു പറയുന്നത്. പരിഷ്കൃതരാജ്യങ്ങളിൽ  ഇയ്യിടയിൽ നടപ്പിൽ വരുത്തീട്ടുള്ള പലപ്രദർശനങ്ങളും ഉള്ളതുപോലെത്തന്നെ പൗരാണികന്മാരുടെ ഇടയിലുംപ്രദർശനമുണ്ടായിരുന്നു.അതിൽകന്നുകാലിപ്രദർശനം ,കൈത്തൊഴിൽപ്രദർശനം ,സ്നേഹിതപ്രദർശനം ,എന്നുവേണ്ട, സകലവിധ പ്രദർശനങ്ങളും ഉൾപ്പെട്ടിരുന്നു . ഇങ്ങിനെയുള്ള പ്രദർശനത്തേയാണ് പൂര  മെന്നു വ്യവഹരിക്കുന്നതു .സത്വരജസ്തമോ ഗുണപ്രഭാഹങ്ങളെ  വേർതിരിച്ചുകാണിക്കുന്നതായ ഈ  പ്രദർശനത്തെ ' സംസാരപ്രദർശന 'മെന്നുകൂടി അഭിധാനം ചെയ്യുന്നതിൽ യുക്തിഭാഗമുണ്ടാവാനിടയുണ്ടെന്നു  തോന്നുന്നില്ല . 

നടപ്പ്, ഉടുപ്പ്, വെടിപ്പ് മുതലായി പലേവിധത്തിൽ ഭിന്നിച്ചു കിടക്കുന്നനാനാജാത മനുഷ്യവർഗ്ഗത്തെ കാണുന്നതിന്നും ബ്രഹ്മസ്രഷ്ടിയിൽപ്പെട്ട വർഗ്ഗങ്ങളിൽ പ്രധാനപ്പെട്ട ഈ വർഗ്ഗത്തിന്റെ ഗുണദോഷങ്ങളെ പ്രത്യേകം കണ്ടറിഞ്ഞ് താരതമ്യ വിവേചനം ചെയ്തു ത്യാജ്യങ്ങളും യോജ്യങ്ങളും ഇന്നിന്നവയെന്നു നിഷ്പ്രയാസം അറിയുന്നതിന്നും ഇത്ര സൗകര്യമുള്ള ഘട്ടം വേറെ ഉണ്ടായിരിക്കയില്ലെന്നു മാത്രമല്ല , വളരെ നല്ല സ്നേഹിതന്മാരെ സമ്പാദിക്കുന്നതിന്നും പഴയസ്നേഹിതന്മാരെ പുതുക്കുന്നതിന്നും ഇത്ര നല്ല മറ്റൊരവസരം ഉണ്ടാവുമെന്നു തോന്നുന്നില്ല പണ്ഡിതപാമരന്മാരെ ഒരുപോലെ രസിപ്പിച്ചുകൊണ്ടും ലോകത്ത്വത്തെ ഉപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/263&oldid=164907" എന്ന താളിൽനിന്ന് ശേഖരിച്ചത്