താൾ:Mangalodhayam book-4 1911.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്റെ പ്രചാരാധിക്യം മൂലഗ്രന്ഥനിരൂപണത്തിന്റെ പ്രാധാന്യം പ്രത്യക്ഷീഭവിപ്പിക്കുന്നുണ്ടല്ലൊ. 'സരോഭാമിനിവിലാസം', രസലേശിക, ലസന്മുഖനുംഇളാവതിയും, എന്നീഗദ്യപരിഭാഷകളെ ഒന്നു താരതമ്യപ്പെടുത്തി നോക്കേണ്ടതുമാണ്. പരിഭാഷരീതിക്കു തന്മയത്വം വരുത്തുന്നതിന്നു കാലദേശഭാഷാഭേദങ്ങളനുസരിച്ചു ശബ്ദാശയാതികൾ ഭേദം വരുത്തേണ്ടതാണെന്നുള്ളതിന്ന് , ആദ്യം പറഞ്ഞ മൂന്നു തർജ്ജമകളോ, ഷേക്സ്പിയർ മഹാകവിയുടെ 'midsummer nights Dream'എന്ന നാടകത്തിന്റെ ഭാഷാന്തരമായ 'വാസന്തികാസ്വപ്നമോ' മതിയായ ഉദ്ദാഹരണങ്ങളാണല്ലൊ.

        പിന്നെ നോക്കേണ്ടതു സ്വഭാഷമാത്രം കഴിയുന്നതും ഉപയോഗിക്കുകയെന്നതാണ്. "മലയാളത്തിലെവിടെയാണ്  വാക്ക് "? എന്നു ചോദിക്കുന്ന പലരേയും ഞാൻ കണ്ടിട്ടുണ്ട്. അങ്ങിനെ ചോദിക്കുന്നത്  അവരുടെ അജ്ഞാനത്താലൊ പരിചയക്കുറവിനാലോ ആയിരിക്കണം. "അങ്കത്തട്ടിട്ട്  അങ്കമാടിക്കരേറി , കഴുത്തില ഇടകടഞ്ഞ്, മുനകടഞ്ഞ്, മുനയിൽ കതിരവനേയും തെളിയിപ്പിച്ച് , നീട്ടുകിൽനെഞ്ചുപിളർപ്പൻ, അടുക്കുകിൽ കളരിക്കുപുറത്തെറിഞ്ഞമ്മാനമാടുവാൻ, അവന്റെ വലത്തെപ്പലാവിന്നൊന്നുവെട്ടിക്കണ്ടാൽ , വെട്ടിയത് ഇരുമുറിയും പാലക്കാട്ടുശ്ശേരി ഇട്ടുണ്ണിരാമതരകന്റെ വെള്ളിക്കോൽക്കു തൂക്കിക്കണ്ടാൽ, കന്നിമഞ്ചാടിമാകാണിക്കുനീക്കമുണ്ടെങ്കിൽ വെട്ടിയതു വെട്ടല്ല , കുത്തിയതു കുത്തല്ല, മലനാട്ടിൽനിന്നു തുളുനാട്ടിലേക്കു പോകുന്നോനല്ല , തുളുനാട്ടിൽനിന്നും മലനാട്ടിൽ ചവിട്ടുന്നോനല്ല.വല്ല പട്ടാക്കുരുക്കളെന്നും ചൊല്ലവേണ്ട." എന്നിങ്ങിനെ സംഘകളിക്കാരുടെ കുറിശ്ലോകം മതലായവയിൽ  പച്ചമലയാളത്തിൽതന്നേ അർത്ഥത്തികവും രസസ്ഫുർത്തിയും തെളിഞ്ഞിരിക്കുന്ന ഗദ്യങ്ങൾകണ്ടാൽ മലയാളത്തിൽ വാക്കുണ്ടൊ ഇല്ലയോ എന്നറിയാറാകും. തക്കതായ പദങ്ങളും , പാരിഭാഷ്യങ്ങളും ഇല്ലാതെ വരുന്നേടത്തോ, ശബ്ദംകെച്ചിനീട്ടി അർത്ഥവ്യക്തിയെ ഹോമിച്ചുകളയാതെ നിവൃത്തിയില്ലാതെ ഭവിക്കുന്നിടത്തോ, മാത്രം ഇതര ഭാഷയെ ആശ്രയിക്കുവാനും അതുതന്നേ കഴിയുന്നതും സോദരിഭാഷയെ ആകുവാനും ഭാഷാഭിമാനികൾ ഓർക്കുന്നതായാൽ പഴയ മലയാളഭാഷയുടെ പുനരുദ്ധാരണം തന്നേ മിക്കവാറും സാധിക്കുമെന്നു പറയാം. ശേഷമുള്ള നിയമങ്ങളെല്ലാം ഗദ്യരചനരീതിയെക്കുറിച്ചു പറഞ്ഞപ്പോൾ വിവരിച്ചവതന്നെ മതി. വർത്തമാനപ്പത്രങ്ങൾ , മാസികകൾ , സമാജങ്ങൾ മുതലായവയാൽ ഭാഷാഗദ്യസാഹിത്തിന്നു സിദ്ധിച്ചിട്ടുള്ള ഗുണങ്ങൾ അവർണ്ണനീയങ്ങൾതന്നേ.രസികരഞ്ജിനി, വിദ്യാവിനോദനി ,ഭാഷാപോഷണി, മുതലായ മാസികകളും അവപ്രസവിച്ചുണ്ടായ ഗദ്യമാലിക മൂന്നൂ ഭാഗങ്ങളും ഗദ്യസാഹിത്യപേടകത്തിലേക്കു കൂട്ടിയമുതൽ ഇത്രയെന്നും മിക്കവാറും ഏതാണ്ടറിയാമല്ലോ,      
   ഇനി മലയാളഭാഷയിൽ ഒഴിച്ചുകൂടാത്തതായ ഒരു ഗ്രന്ഥമുണ്ടെങ്കിൽ അതു ഒരു സാഹിത്യവിമർശനഗ്രന്ഥമാണ്. ശാസ്ത്രഗ്രന്ഥങ്ങൾ , സാങ്കേതികപദനിഖണ്ഡു, ഒരു നല്ല  ഭാഷാ ചരിത്രം ഇവയും ഭാഷയ്കു ആവശ്യങ്ങൾ തന്നെ.വിദ്വാന്മാരും ഭാഷാപോഷണതല്പരന്മാരുമായവടെ

ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിഞ്ഞാൽ കേരളീയർക്കു ഒരുവിധം കൃതാർത്ഥതക്കു വഴിയാകും.അതിനാൽ തന്മയത്വം വരുന്നതിന്നായി യഥാവസരം ശ്രേഷ്ഠപദങ്ങളേ ഉപയോഗിച്ച് ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/262&oldid=164906" എന്ന താളിൽനിന്ന് ശേഖരിച്ചത്