താൾ:Mangalodhayam book-4 1911.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യരചനാരീതി എഴുത്തുകാരന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. സ്വഭാവേന മിതഭാഷികൾ, വാചാലന്മാർ ഇങ്ങിനെ രണ്ടുതരക്കാരാണ് മനുഷ്യർ. അവരുടെ സ്വഭാവം അവർ എഴുതുന്ന ഗദ്യത്തിൽ പ്രതിബിംബിച്ചുകാണാം. രണ്ടുരീതികൾക്കും അന്യോന്യം വളരെ വ്യത്യാസം നോക്കിയാലറിയാം. തങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ പൂർവ്വാപരവിരുദ്ധാ കൂടാതെ അദ്യന്തം കാര്യകാരണസംബന്ധത്തെ യഥാക്രമം വെളിവാക്കിയും , വിഷയപദ്ധതിയിൽ നിന്നു തെറ്റാതെയും എഴുതുന്ന മാന്യന്മാർ സ്വഭാവേന മിതഭാഷികളായിരിക്കും‌. മേൽപറഞ്ഞ കാര്യങ്ങൾ ശാസ്ത്രീയമായും അദ്ധ്യാത്മീകമായും മറ്റും ഗൌരവമേറിയ വിഷയങ്ങളെപ്പറ്റി എഴുതുമ്പോൾ ആവശ്യങ്ങളാകയാൽ, മിതഭാഷികളുടെ ഈ രീതി വിഷയങ്ങൾക്കാണ് ഉപയുക്തമായി തീരുന്നത് . വാചാലന്മാരുടെ രീതിക്ക് ഇപ്പറഞ്ഞ വ്യവസ്ഥയൊന്നുമില്ല. വേണ്ടേടത്തും വേണ്ടാത്തേടത്തും ക്ഷാമം കൂടാതെ വിശേഷണങ്ങൾ കോരി വാരിച്ചോരിഞ്ഞ് പ്രബന്ധാ വളരെകെട്ടി നീട്ടുയെങ്കിലും അനർഗ്ഗളമായി കർണ്ണാമൃതധാര ചെയ്യുന്ന വശ്യ വാക്കുകളായ വാചാലന്മാരുടെ ഗദ്യരീതികളാകട്ടെ ,ഉത്സവം, നഗരം ,യാത്ര മുതലായവയെ വർണ്ണിക്കുന്നതിന്നു ആവശ്യമായി വരുന്നത്. രണ്ടു ഭിന്ന വിഷഭിന്നവിഷയങ്ങൾക്കു രണ്ടുതരം രീതിയും ക്രമേണ ഉപയുക്തമത്രേ. എന്നു മാത്രമല്ല, രീതികളെ പരസ്പരം മാറ്റുവാനും പാടുള്ളതല്ല. രാഗപ്രഗർഷാദിചിത്തവൃത്തികളെ വർണ്ണിക്കേണ്ടിടത്ത് അവസരാനുയുക്തപദങ്ങളെ പ്രയോഗിച്ച് തന്മയത്വം വരുത്തുക; സന്ദർഭോചിതങ്ങളായ ശബ്ദാലംകാരാദികൾ ഉപയോഗിക്കുക; വായനക്കാരെ മുഷിപ്പിക്കത്തക്കവണ്ണം തുടക്കംമുതൽ അവസാനം വരെ വാചകപദാദികൾക്കു ഐക്യരൂപ്യാ വരുത്താതിരിക്കുക;വാചകങ്ങളുടെ രണ്ടു തലയ്ക്കലും തൂക്കാ ശരിയാക്കുക; അർത്ഥവ്യക്തിയും കാര്യകാരണസംബന്ധവും നിലനിർത്തവാൻ വേണ്ടി , കടലാസിലെഴുതുന്നതിനുമുമ്പ് തന്നെ വിഷയവിഭജനംചെയ്തു മനസ്സിലൊന്നെഴുതിനോക്കു.ഇത്യാദികളായ നിയമങ്ങളനുസരിച്ച് നല്ല മലയാളികൾ സംസാരിക്കുന്ന രീതിയിൽ മനസ്സിരുത്തി ഗദ്യമെഴുതുന്നതായാൽ അതു നന്നാകാതിരിക്കില്ലെന്നാണ് ഗദ്യമർമ്മജ്ഞന്മാർ പറയുന്നത്. മലയാളത്തിൽ വിദ്വാന്മാരെമന്ന കീർത്തിയും ബഹുമതിയും സമ്പാദിച്ചിട്ടുള്ള പണ്ഡിതന്മാരും മലയാളാദ്ധ്യാപകന്മാരും മറ്റും സംസാരിക്കുമ്പോൾ ‌ഇംഗ്ലീഷ് മുതലായ ഇതര ഭാഷകളിലുള്ള പദങ്ങളെ മലയാളപദങ്ങളോട് കൂട്ടിക്കലർത്തി അവരെ അനുകരിക്കുന്ന ശിഷ്യാദികൾക്ക് ഒരു ദുശ്ശീലം പഠിപ്പിക്കുന്നതായി ഇപ്പോൾ പലപ്പോഴും കണ്ടുവരുന്നതിനാൽ ഗദ്യദോഷാസ്പദമായ അവരുടെ സംഭാഷണ രീതിയെ അനുസരിച്ചെഴുതെരുതെന്നുംകൂടി ഈ അവസരത്തിൽ എല്ലാവരും ഓർമ്മവയ്ക്കേണ്ടതാണ്. ഭാഷാഗദ്യത്തിനു ഐകരൂപമില്ലെന്നൊരു ദോഷമുണ്ട്. എന്നാൽ അന്യഭാഷസമ്പർക്കം കൊണ്ട് ദുഷിക്കുവാൻ അധികം വഴിയില്ലാതിരിക്കുന്ന മദ്ധ്യകേരളാഭാഷാ രീതിയാണ് അനുകരണീയമായിട്ടുള്ളതെന്ന് വിദ്വജനം അഭിപ്രായപ്പെടുന്നു. ആഖ്യായികകൾ തുടങ്ങിയ കാവ്യങ്ങളിലെ പാത്രങ്ങളെ വർണ്ണിക്കുന്നതാണ് പിന്നെ നിഷ്കർഷിക്കേണ്ടത്. ഓരോ പാത്രങ്ങളുടെയും നേരെ എടുത്തുപറയാതെ അവരെക്കൊണ്ട് നടത്തിഗദ്യരചനാരീതി എഴുത്തുകാരന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. സ്വഭാവേന മിതഭാഷികൾ, വാചാലന്മാർ ഇങ്ങിനെ രണ്ടുതരക്കാരാണ് മനുഷ്യർ. അവരുടെ സ്വഭാവം അവർ എഴുതുന്ന ഗദ്യത്തിൽ പ്രതിബിംബിച്ചുകാണാം. രണ്ടുരീതികൾക്കും അന്യോന്യം വളരെ വ്യത്യാസം നോക്കിയാലറിയാം. തങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ പൂർവ്വാപരവിരുദ്ധാ കൂടാതെ അദ്യന്തം കാര്യകാരണസംബന്ധത്തെ യഥാക്രമം വെളിവാക്കിയും , വിഷയപദ്ധതിയിൽ നിന്നു തെറ്റാതെയും എഴുതുന്ന മാന്യന്മാർ സ്വഭാവേന മിതഭാഷികളായിരിക്കും‌. മേൽപറഞ്ഞ കാര്യങ്ങൾ ശാസ്ത്രീയമായും അദ്ധ്യാത്മീകമായും മറ്റും ഗൌരവമേറിയ വിഷയങ്ങളെപ്പറ്റി എഴുതുമ്പോൾ ആവശ്യങ്ങളാകയാൽ, മിതഭാഷികളുടെ ഈ രീതി വിഷയങ്ങൾക്കാണ് ഉപയുക്തമായി തീരുന്നത് . വാചാലന്മാരുടെ രീതിക്ക് ഇപ്പറഞ്ഞ വ്യവസ്ഥയൊന്നുമില്ല. വേണ്ടേടത്തും വേണ്ടാത്തേടത്തും ക്ഷാമം കൂടാതെ വിശേഷണങ്ങൾ കോരി വാരിച്ചോരിഞ്ഞ് പ്രബന്ധാ വളരെകെട്ടി നീട്ടുയെങ്കിലും അനർഗ്ഗളമായി കർണ്ണാമൃതധാര ചെയ്യുന്ന വശ്യ വാക്കുകളായ വാചാലന്മാരുടെ ഗദ്യരീതികളാകട്ടെ ,ഉത്സവം, നഗരം ,യാത്ര മുതലായവയെ വർണ്ണിക്കുന്നതിന്നു ആവശ്യമായി വരുന്നത്. രണ്ടു ഭിന്ന വിഷഭിന്നവിഷയങ്ങൾക്കു രണ്ടുതരം രീതിയും ക്രമേണ ഉപയുക്തമത്രേ. എന്നു മാത്രമല്ല, രീതികളെ പരസ്പരം മാറ്റുവാനും പാടുള്ളതല്ല. രാഗപ്രഗർഷാദിചിത്തവൃത്തികളെ വർണ്ണിക്കേണ്ടിടത്ത് അവസരാനുയുക്തപദങ്ങളെ പ്രയോഗിച്ച് തന്മയത്വം വരുത്തുക; സന്ദർഭോചിതങ്ങളായ ശബ്ദാലംകാരാദികൾ ഉപയോഗിക്കുക; വായനക്കാരെ മുഷിപ്പിക്കത്തക്കവണ്ണം തുടക്കംമുതൽ അവസാനം വരെ വാചകപദാദികൾക്കു ഐക്യരൂപ്യാ വരുത്താതിരിക്കുക;വാചകങ്ങളുടെ രണ്ടു തലയ്ക്കലും തൂക്കാ ശരിയാക്കുക; അർത്ഥവ്യക്തിയും കാര്യകാരണസംബന്ധവും നിലനിർത്തവാൻ വേണ്ടി , കടലാസിലെഴുതുന്നതിനുമുമ്പ് തന്നെ വിഷയവിഭജനംചെയ്തു മനസ്സിലൊന്നെഴുതിനോക്കു.ഇത്യാദികളായ നിയമങ്ങളനുസരിച്ച് നല്ല മലയാളികൾ സംസാരിക്കുന്ന രീതിയിൽ മനസ്സിരുത്തി ഗദ്യമെഴുതുന്നതായാൽ അതു നന്നാകാതിരിക്കില്ലെന്നാണ് ഗദ്യമർമ്മജ്ഞന്മാർ പറയുന്നത്. മലയാളത്തിൽ വിദ്വാന്മാരെമന്ന കീർത്തിയും ബഹുമതിയും സമ്പാദിച്ചിട്ടുള്ള പണ്ഡിതന്മാരും മലയാളാദ്ധ്യാപകന്മാരും മറ്റും സംസാരിക്കുമ്പോൾ ‌ഇംഗ്ലീഷ് മുതലായ ഇതര ഭാഷകളിലുള്ള പദങ്ങളെ മലയാളപദങ്ങളോട് കൂട്ടിക്കലർത്തി അവരെ അനുകരിക്കുന്ന ശിഷ്യാദികൾക്ക് ഒരു ദുശ്ശീലം പഠിപ്പിക്കുന്നതായി ഇപ്പോൾ പലപ്പോഴും കണ്ടുവരുന്നതിനാൽ ഗദ്യദോഷാസ്പദമായ അവരുടെ സംഭാഷണ രീതിയെ അനുസരിച്ചെഴുതെരുതെന്നുംകൂടി ഈ അവസരത്തിൽ എല്ലാവരും ഓർമ്മവയ്ക്കേണ്ടതാണ്. ഭാഷാഗദ്യത്തിനു ഐകരൂപമില്ലെന്നൊരു ദോഷമുണ്ട്. എന്നാൽ അന്യഭാഷസമ്പർക്കം കൊണ്ട് ദുഷിക്കുവാൻ അധികം വഴിയില്ലാതിരിക്കുന്ന മദ്ധ്യകേരളാഭാഷാ രീതിയാണ് അനുകരണീയമായിട്ടുള്ളതെന്ന് വിദ്വജനം അഭിപ്രായപ്പെടുന്നു.

ആഖ്യായികകൾ തുടങ്ങിയ കാവ്യങ്ങളിലെ പാത്രങ്ങളെ വർണ്ണിക്കുന്നതാണ് പിന്നെ നിഷ്കർഷിക്കേണ്ടത്. ഓരോ പാത്രങ്ങളുടെയും നേരെ എടുത്തുപറയാതെ അവരെക്കൊണ്ട് നടത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/260&oldid=164904" എന്ന താളിൽനിന്ന് ശേഖരിച്ചത്