താൾ:Mangalodhayam book-4 1911.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

176 ഭീമസിംഹന്റെപുത്രി

യാസംകൂടാതെ വാതിൽ തുറന്നു .രണ്ടാളും പുറത്തു കടന്നു . വാതിൽ പുറത്തുനിന്നു പൂട്ടി താക്കോൽ മതിലിന്റെ മുകളിൽ കൂടി കോട്ടയുടെ അകത്തേക്ക് വലിച്ചെറിഞ്ഞ് ത്വരിതഗതിയായി ഇരുവരും നടന്നു തുടങ്ങി. അതു ആഗ്രാ നഗരത്തിലെ പ്രധാനതെരുവീഥിയാണ്.പഠാണി അൽപം ദൂരം നടന്ന് ഒരു ഊടുവഴിയിലേയ്ക്കു തിരിയേണ്ട മാ൪ഗത്തിലെത്തി . അവിടെ ഒരു ബ്രാഹ്മണയുവാവ് നിൽക്കുന്നതായി പ്രതാപസിംഹ൯ കണ്ടു പഠാണി പ്രതാപസിംഹനോട് 'രക്ഷയ്ക്കുള്ള സ്ഥലം ഇയാൾ കാണിച്ചു തരും.ഇയാളുടെ കൂടെ പോകേണം . വേണ്ടുന്ന എല്ലാ ഉപചാരങ്ങളും ഇയാൾതന്നെ ചെയ്യും. അല്പദിവസങ്ങൾക്കുള്ളിൽ ഞാ൯ മടങ്ങി എത്തും' എന്നു പറഞ്ഞു വല്ല ചോദ്യവും പ്രതാപസിംഹനു ചോദിപ്പാ൯ അവസരം കൊടുക്കുന്നതിനു മുമ്പായി തന്റെ വഴിക്കു പോയി.

               ബ്രാഹ്മണ൯:-വേഗത്തിൽ വരിക. അസമയമായി തുടങ്ങി ;അശേഷം ഭയപ്പെടേണ്ട ആവിശ്യമില്ല . അതാ ദൂരത്തിൽ ഒരു ചെറുഗൃഹം കാണുന്നു രണ്ടുനാലുദിവസങ്ങൾ ഇവിടുന്ന് അവിടെ കഴിച്ചുകൂട്ടേണ്ടി വരും. ഇത് ഒരു ബ്രാഹ്മണന്റെ ഗൃഹമാണ് ഭക്ഷണത്തിനും മറ്റും അവിടെ ഒരുങ്ങിയിട്ടുണ്ടാവും ഇപ്പോൾ ഇവിടുന്ന് അറിയാത്ത കാര്യങ്ങളെല്ലാം അവിടെ എത്തിയാൽ ഞാ൯ തുറന്നു പറഞ്ഞു , മനസ്സിൽ ഞങ്ങളെ പറ്റി വല്ല അവിശ്വാസവും ഉണ്ടങ്കിൽ അതു തീ൪ത്തുതരാം . പ്രതാപസിംഹനും ബ്രാഹ്മണനും അൽപനേരംകൊണ്ട് ആ ഗൃഹത്തിലെത്തി  ബ്രാഹ്മണ൯ കതകിനുമുട്ടി. അകത്തുനിന്ന്  ഒരു ഭൃത്യ൯ പുറത്തേയ്ക് വന്നു .  നിദ്രയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യാ൯ ഏൽപിച്ചു  ബ്രാഹ്മണ൯  അവനെ പറഞ്ഞയച്ചു. പ്രതാപസിംഹനോടു :- ഇവിടെ അൽപം ഇരുന്നു വിശ്രമിക്കാം .  ഇവിടുത്തെ സ്ഥിതിയ്ക്കു യോഗ്യമായ സൽക്കാരം ചെയ്യാ൯ സാധിക്കാത്തതിനാൽ  വ്യസനിക്കുന്നു 
                  പ്രതാപസിംഹ൯ :- “ശത്രുവിന്റെ  അധീന ത്തിൽ നിന്ന് എന്നെ മോചിപ്പിച്ച് നിങ്ങളുടെ ഏതു വിധത്തിലുള്ള സൽക്കാരവും   എനിക്ക് പ്രിയമായിരിക്കും  . നിങ്ങളുടെ രണ്ടാളുടേയും യഥാ൪ത്ഥസ്ഥിതി  അറിയാ൯ എനിയ്ക്കാഗ്രഹമുണ്ട്.വിരോധമില്ലെങ്കിൽ എന്നോട് അതു പറയണം .  ഞാ൯ ഈ തറയി൯മേൽ തന്നെ ഇരിക്കാം . നിങ്ങളും ഉത്തരീയവും നിലത്തിട്ട് അതിലിരിക്കുക .”  ബ്രാഹ്മണ൯ പ്രതാപസിംഹ൯ പറഞ്ഞതുപ്രകാരം  ചെയ്തു . രണ്ടാളും ഇരുന്ന ശേഷം ബ്രാഹ്മണ൯ :- ഞാ൯ ആദ്യം തന്നെ ഒരു സന്തോഷവ൪ത്തമാനം ഇവിടേയ്ക്കു  അറിയിക്കാം .ഇവിടുത്തെ പത്നിയായ രത്നപ്രഭാദേവി വലുതായ ആപത്തിൽ പെട്ടിരുന്നു . അതിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോൾ ഞങ്ങളുടെ അധീനത്തിൽ തന്നെ സുഖമായിരിക്കുന്നു . പ്രതാപ:-എന്താപത്ത് ?എങ്ങിനെ നിങ്ങൾ കണ്ടത്തി 

ബ്രാഹ്മണ൯ :-അതു വഴിയേ പറയാം . അങ്ങെഇവിടെ കൊണ്ടുവന്ന ആളുടെ ചരിത്രം ആദ്യമായി കേൾക്കണം അദ്ദേഹം മുഹന്മദീയനല്ലന്ന് പക്ഷെ ഇപ്പോൾ ഇവിടെയ്ക്കു അറിയുമായിരിക്കും . അദ്ദേഹം ജാതികൊണ്ട് ഒരുരാജപുത്രനും ചെറുപ്പകാലത്തിൽ വളരെ ധീരനായ ഒരു യോദ്ധാവുമായിരുന്നു . രാജസ്ഥാനിലെ പ്രധാനരാജ്യങ്ങളിൽ ഒന്നിലെ രാജാവുമായിരുന്നു . ആ കാലത്തിൽ ഞാൻ അദ്ദേഹത്തിന്റെ യോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/211&oldid=164886" എന്ന താളിൽനിന്ന് ശേഖരിച്ചത്