താൾ:Mangalodhayam book-4 1911.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം 175

ങ്ങളെല്ലാം എടുത്തു വാതിലും അടച്ചു പുറത്തേക്കു പോയി പ്രതാപസിംഹ൯ എഴുത്തെടുത്തു തുറന്നു വായിച്ചപ്പോൾ അത്യത്ഭുതവും സന്തോഷവും തോന്നി. എഴുത്തിൽ താഴെ പറയും പ്രകാരമാണ് കണ്ടത്:........

                 "രക്ഷക്കുള്ള മാ൪ഗം സമീപമുണ്ട്.  ഇത് തുറന്ന ആൾ അന്യമതക്കാരനല്ല . ഇവിടുത്തേപോലെതന്നെ ഒരു രാജപുത്രയോദ്ധാവാണ് . ധൈര്യക്കുറവുകൊണ്ടു ബന്ധനത്തിൽ നിന്നു വിടുവിയ്കുന്നതിൽ യാതൊരു അപകടവും വരുത്തുന്നവനല്ല അ൪ദ്ധരാത്രി ആവുംബോഴേക്കും എല്ലാം ഒരുങ്ങി വിശ്വാസത്തോടുകൂടി ഒരുമിച്ചു പോരണം."  പ്രതാപസിംഹനു  ആദ്യത്തിൽ സന്തോഷവും അത്ഭുതവും തോന്നി എന്നു പറഞ്ഞുവല്ലോ. എന്നാൽ എഴുത്ത് വായിച്ചു കഴിഞ്ഞപ്പോൾ ഒരു സമയം ഇതു ശത്രുക്കളുടെ ചതിപ്രയോഗമായിരിക്കുമോ എന്നു സംശയംതോന്നി. “ വരുന്നതു വരട്ടെ! ഇവനെ വിശ്വസിച്ചാൽ പക്ഷേ ജീവ൯ പോകുമായിരിക്കാം. ഇങ്ങനെ തടവിൽ ആജീവനാന്തം ഞാ൯ കിടന്നിട്ടു  യാതൊരു പ്രയോജനവുമില്ല .ജീവനും സ്വാതന്ത്ര്യത്തിനുംവേണ്ടി യുദ്ധംചെയ്തു മരിക്കുന്നതാണ് ഒരു യോദ്ധാവിനുചിതം" എന്നു  ആലോചിച്ചു തീ൪ച്ചപ്പെടുത്തി .  പലേവിധ ആലോചനകളെകൊണ്ടും മനസ്സിനെ അസ്വാസ്ഥിത്തിലാക്കി  അ൪ദ്ധരാത്രിയാവുന്നതും കാത്ത് അക്ഷമനായിരിക്കുന്നു നിശ്ചിതസമയത്തു പഠാണി കതകു പതുക്കെ തുറന്നു അകത്തേക്ക് കടന്നു . “എല്ലാം ഒരുങ്ങിയിരിക്കുന്നു . എന്റെ കൂടെ ഒരുമിച്ചു വരണം . ശബ്ദമുണ്ടാക്കരുത്.” “കോട്ടയുടെ പുറത്തേ മതിലിന്നുള്ള വലിയ ഇരുംബുവാതിലോ .”  എല്ലാം ഞാ൯ ആലോചിച്ച് തീ൪ച്ചപ്പെടുത്തിയിരിക്കുന്നു . ക്ഷണത്തിൽ വരണം അര നിമിഷം പോലും വെറുതെ കളയരുത് . പ്രതാപസിംഹ൯ പഠാണിയുടെ പിന്നാലെ നടന്നു .  കോട്ടയുടെ   അകത്തേ ചിറ്റു കഴിഞ്ഞു കിടക്കുന്ന മുറ്റത്തു രണ്ടളും കൂടി ഇറങ്ങി .നല്ല ചന്ദ്രികയുണ്ടായിരുന്നു . പ്രതാപസിംഹ൯ ഭയത്തോടുകൂടി നാലുഭാഗവും തിരിഞ്ഞുനോക്കി . 

പഠാണി:- സംശയിക്കേണ്ട –കാവൽക്കാരെല്ലാം ഗാഢനിദ്രയിലാണ്. മദ്യത്തിൽ അവീ൯ ചേ൪ത്തിരുന്നു . ഇത്രയും പറഞ്ഞപ്പോൾ മാത്രമേ തന്റെ രക്ഷക്കുവേണ്ടി ആ പഠാണി പ്രവ൪ത്തിച്ചകൗശലങ്ങൾ പ്രതാപസിംഹന് മനസ്സിലായുള്ളു . കൃതജ്ഞതയും സന്തോഷവും അത്ഭുതവും തന്നെ ഒരേ സമയത്തിൽ അദ്ദേഹത്തിന്റെ മുഖത്തുസ്ഫുരിച്ചു കാണാറായി . “നിങ്ങൾ ആരാണ് ? എന്നെ ഈ കാരാഗൃഹത്തിൽ നിന്ന് മോചിപ്പാ൯ ഇത്ര അതിസാഹസം ചെയ്യുവാനുള്ള കാരണമെന്താണ് ? ഇതിന് എനിക്ക് യാതൊരു പ്രത്യുപകാരവും ചെയ്യാ൯ സാധിക്കുന്നതല്ലങ്കിലും എന്റെ ജീവനെ രക്ഷിച്ചു തന്ന മഹാത്മാവ് ആരാണെന്നറിയാ൯ എനിക്ക് ആഗൃഹമുണ്ട്.” “ ഞാ൯ പ്രത്യുപകാരത്തെ ആഗൃഹിച്ച് ചെയ്തതല്ല ഈ പ്രവൃത്തി. ഞാ൯ ആരാണെന്ന് നിങ്ങൾക്ക് കാലതാമസംകൂടാതെ അറിയാനാവും , ക്ഷണത്തിൽ നമുക്ക് ഈ സ്ഥലത്തുനിന്ന് പോവുക. അസമയത്ത് ഈ സ്ഥലത്തുനിന്നു ശബ്ദങ്ങൾ കേൾക്കുംബോൾ രാജവീഥിയിൽ കൂടി പോകുന്നവരെങ്കിലും ശങ്കിപ്പാ൯ വഴിയുണ്ട് ”. പഠാണി ഇത്രത്തോളം പറഞ്ഞു കഴിയുമ്പോഴേക്കും കോട്ടയിൽ നിന്ന് പുറത്തേക്കുള്ള വാതിലിന്റെ അടുക്കെ എത്തി . പഠാണി തന്റെ കയ്യിലുള്ള താക്കോൽ കൊണ്ട് അശേഷവും പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/210&oldid=164885" എന്ന താളിൽനിന്ന് ശേഖരിച്ചത്