താൾ:Mangalodhayam book-4 1911.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭീമസിംഹന്റെ പുത്രി 174

നങ്ങൾക്കും ഉള്ള സമയവും അതിക്രമിക്കുന്നു.ഈ വനപ്രദേശത്തുള്ള കിട്ടുവാൻ തരമുള്ള ആഹാരവും മറ്റും നിനക്കാവിശ്യമായിവരുന്നു എല്ലാ പദാ൪ത്ഥങ്ങളും ഈ ആശ്രമത്തിൽ നിണക്കു സ്വാധീനമെന്നു കരുതണം. കുലദേവതകളെ പൂജിക്കുവാനുലള്ള പുഷ്പങ്ങൾ എന്റെ ശിശ്യന്മാ൪ നിനക്കു കൊണ്ടുവന്നു തരും.അവരും ഞാനും ഞങ്ങളാൽ കഴിയുന്ന ഉപചാരങ്ങളെല്ലാം നിനക്കു വേണ്ടി ചെയ്യാ൯ ഒരുക്കമാണ്

     സ്ത്രീ:- പൂജ്യനായ മഹ൪ഷേ! ഈ ശാന്തമായ ആശ്രമത്തിൽ എനിക്ക് അഭയം തന്ന അങ്ങക്കു നമസ്കാരം. അല്ലെങ്കിൽ എന്റെ കൃതജ്ഞതകൊണ്ടു  ഭവാന്ന്  എന്തു ഫലമാണുള്ളതു? ബലഹീനന്മാരെ രക്ഷിക്ക എന്ന ധ൪മ്മമല്ലാതെ അങ്ങക്കു ലോകത്തിൽ ക൪ത്തവ്യക൪മ്മം യാതൊന്നുമില്ല, അല്ലാതെ ലോകമായിട്ടു യാതൊരു ബന്ധവുമില്ല.
     സന്യാസി:- എന്നെ ഇത്രെയൊന്നും സ്തുതിക്കേണ്ട ആവശ്യമില്ല. മനോവൃത്തികളെ അടക്കുവാ൯ എനിക്കു ശക്തിയുണ്ടെന്നും സംസാരത്തിൽ എനിക്കിനി ആഗ്രഹമില്ലെന്നും ഒരു നിമിഷമെങ്കിലും എനിക്കു  തോന്നീട്ടുണ്ടങ്കിൽ ഈ അല്പനേരം കൊണ്ടു ആവിശ്വാസം എത്ര ആസ്ഥാനത്തിലാണെന്നു എനിക്കു മനസ്സിലായി. നിന്റെ വ്യസനം കാലതാമസംകൂടാതെ തീരും . ഭാഗ്യദേവതയായ ഒരു ഭയ്യയും മാതാവുമായിരിപ്പാ൯ നിണക്കു ദൈവം സഹായിക്കും മടിയിൽവെച്ച് പുത്രനെ ലാളിക്കുന്ന നിന്നെ നിന്റെ ഭ൪ത്തൃഗൃഹത്തിൽ വന്നു കാണുവാ൯ എനിക്കു സംഗതിവരും.
       ഇത്രയും പറഞ്ഞു സന്യാസി തന്റെ നിത്യക൪മ്മങ്ങൾ ചെയ്യാനായി പോയി .

ഉദയപുരം നിരോധനത്തിൽ തടവുകാരാക്കി പിടിച്ച ഭടന്മാരെ ആഗ്രപട്ടണത്തിലുള്ള ബലമായ ഒരു കോട്ടയിലാണ് ബന്ധനം ചെയ്തിട്ടുള്ളത് പ്രതാപസിംഹനും അതിന്റെ കൂട്ടത്തിലുണ്ട് . ഔദാ൪യ്യശിലനായ മുഗൾ ചക്രവ൪ത്തിയുടെ കല്പനപ്രകാരം തടവുകാ൪ക്ക് ഭക്ഷണത്തിനോ അവരിൽ മുറിവേറ്റവ൪ക്കും വേണ്ടുന്ന ശുശ്രൂഷകൾക്കോ യാതൊരു വിധത്തിലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.അസ്തമയസൂര്യന്റെ കിരണങ്ങൾ പ്രതാപസിംഹ൯ ഇരിക്കുന്ന മുറിയിലേക്കു വളരെ ഉയരത്തുള്ള ഒരു ജനവാതിലിന്റെ ഇരുംബഴിയുടെ ഇടയിൽക്കുടി പ്രവേശിപ്പിച്ച് അദ്ദേഹത്തിന്റെ മുഖത്തുതന്നെ തട്ടുന്നു . വിചാരമഗ്നനായിരിക്കുന്ന അദ്ദേഹം അതറയുന്നില്ല. തന്റെ ജീവനും സ്വാതന്ത്ര്യവും ശത്രുക്കളുടെ അധീനത്തിൽ സ്വന്തഗൃഹം ശത്രുക്കൾ അക്രമിക്കുന്നതായാൽ തന്റെ ഭാര്യയുടെ സ്ഥിതി ഭയങ്കരും. അവളുടെ ചെറുപ്പമാവട്ടെ സൗന്ദര്യമാവട്ടെ അനാഥസ്ഥിതിയാവട്ടെ ശത്രുക്കളുടെ മനസ്സിൽ ദയ തോന്നിക്കുവാ൯ മതിയാകുന്നതെല്ലെന്നു തനിക്കു നല്ലവണ്ണം അറിയാം. ഉദയസിംഹന്റെ അവസ്ഥ എന്താണെന്നു യാതൊരു രൂപവുമില്ല . ഈ സംഗതികളെല്ലാം ആലോചിച്ചിരിക്കുന്നതി൯മദ്ധ്യേ അകത്തിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി .തടവുകാ൪ ഭക്ഷണം കഴിച്ചാൽ പാത്രങ്ങളെല്ലാം എടുത്തുകൊണ്ടു പോവാനുള്ള ഭൃത്യനാണെന്നറിഞ്ഞു ഒന്നും സംസാരിക്കാതെ ഇരുന്നു. ഭൃത്യ൯ ഒരു പഠാണിയാണ് അവ൯ പ്രതാപസിംഹന്റെ അടുക്കെ ചെന്നു ഒരു കടലാസുചുരുൾ സമീപത്തിൽവച്ചു. പ്രതാപസിംഹ൯ അത്ഭുതപ്പെട്ട അവന്റെ മുഖത്തേക്ക് നോക്കി. പഠാണിമിണ്ടരുതെന്ന സംജ്ഞ കാണിച്ച പാത്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/209&oldid=164883" എന്ന താളിൽനിന്ന് ശേഖരിച്ചത്