താൾ:Mangalodhayam book-4 1911.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

173 മംഗളോദയം

ബ്രാഹ്മണസ്ത്രീ :- "ഇതു വരെ ഐശ്വര്യത്തോടും പ്രഭാവത്തോടും കൂടി ഇരുന്നവളാണെന്ന് എനിക്ക് നിന്നെ കണ്ടിട്ടു തോന്നുന്നുവല്ലോ . നിന്റെ ബാല്യവും അസാമാന്യമായ സൗന്ദര്യവും ഈ കഷ്ടാവസ്ഥക്കു ഒട്ടും അനുരൂപമല്ല". വൃദ്ധയുടെ വാക്കുകേട്ടപ്പോൾ മനസ്സിൽ ഒതുക്കിയിരുന്ന വ്യസനം ഞാ൯ അറിയാതെതന്നെ പുറത്തുവന്നു കഠിനമായ വ്യസനമുള്ളപ്പോൾ അതിൽ അന്യ൯ അനുതപിക്കുന്നതുകൊണ്ടു ഇങ്ങിനെയുണ്ടാവുന്നതു സാധാരണയല്ലേ ? എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു കണ്ടപ്പോൾ സുശീലയായ ആ വൃദ്ധ , " ദുഃഖിക്കാതിരിക്കൂ ......... ഈശ്വരാനുഗൃഹം കൊണ്ടു നിന്റെ വ്യസനം ശമിച്ചു സുഖമായിരിപ്പാ൯ നിണക്കു സംഗതി വരും " എന്ന് എന്നോടു സമാധാനവാക്കുകൾ പറഞ്ഞു . ഭക്ഷണം കഴിഞ്ഞ ഉടനെ എന്റെ ജീവനെ രക്ഷിച്ച ആസ്ത്രീയോടു യാത്രയും പറഞ്ഞു ഞാ൯ അവിടെ നിന്നു പോന്നു രണ്ടുമൂന്നു ദിവസത്തോളം രാത്രിയിൽ എത്തുന്നേടത്തു കിടന്നും പകൽ മുഴുവ൯ നടന്നും എന്റെ സ്ഥിതികണ്ട് ദയത്തോന്നിയ ഗൃഹസ്ഥന്മാരോടു യാചിച്ചു ഭക്ഷണം കഴിച്ചും കഴിച്ചുക്കൂട്ടി . എന്റെ സ്വന്തരാജ്യമായ ഉദയപുരത്തിൽ നിന്നു കഴിയുന്നത്ര ദൂരെ പോകണമെന്നല്ലാതെ ഇന്ന ദിക്കിലെത്തേണമെന്നു പ്രത്യേകോദ്ദേശാ യാതൊന്നും എനിക്കുണ്ടായിരുന്നില്ല . ഇന്നലെ വൈകുന്നേരം ഒരു ഊടുവഴിയിൽകൂടി , എവിടേയാണ് എനിക്ക് രാത്രി ഒരു സങ്കേതം കിട്ടുന്നതെന്നു ആലോചിച്ചു നടക്കുമ്പോൾ അതിദൂരത്തിൽ ഒരു വെളിച്ചം കണ്ടതായിതോന്നി ഞാ൯ അതിന്റെ സമീപത്തിലേക്കു ബദ്ധപ്പെട്ടു നടന്നു . ആ സ്ഥലത്തെത്തിയപ്പോൾ വെളിച്ചമല്ല മിന്നാമിനുങ്ങോ മറ്റോ പറന്നു പോകുന്നതാണ് ഞാ൯ കണ്ടതെന്ന് എനിക്കു ബോധ്യം വന്നു . മടങ്ങിപ്പോകുവാൻ ഭാവിച്ചപ്പോൾ ഞാ൯ ഒരു വലിയ കാട്ടിലാണെത്തിയതെന്നു എനിക്കു മനസ്സിലായി. കാറ്റും മഴയും ധാരാളമായി തുടങ്ങുകയും ചെയ്തു . എന്റെ അപ്പോഴത്തെ പരിഭ്രമവും വ്യസനവും ഈശ്വരന്നുമാത്രം അറിയാം . അവിടെനിന്നാണ് അങ്ങ് എന്നെ രക്ഷിച്ചത് . ഈ ദുഃഖങ്ങളെല്ലാം ഞാ൯ എങ്ങിനെയാണ് സഹിച്ചതെന്നു എനിക്കിപ്പോൾ അത്ഭുതം തോന്നുന്നു . എന്റെ ദുഃഖകാരണം ഇപ്പോൾ ഇവിടേക്ക് മനസ്സിലായില്ലേ .

        സന്യാസി:- നീ അശേഷവും വ്യസനിക്കാതിരിക്കുക . രാത്രിക്കു ശേഷം പകലും  പകൽ കഴിഞ്ഞാൽ രാത്രിയുംമെന്നപോലെ ദുഃഖത്തിനുശേഷം സുഖവും സുഖത്തിനുശേഷം ദുഃഖവും മനുഷ്യന് സാധാരണമാണ് . ഏതൊരു സമയത്തിൽ സുഖത്തിൽ ആഗ്രഹം തോന്നുകയും അതിൽ മനസ്സ് ലയിക്കയും ചെയ്യുന്നുവോ അപ്പോൾ തന്നെ ദുഃഖവും മനസ്സിൽ ഉദിപ്പാ൯ തുടങ്ങും . രണ്ടവസ്ഥക്കും മനസ്സ് സ്വാധീനമാവാതെ  വരുമ്പോൾ മാത്രമേ മനുഷ്യനു യഥാ൪ത്ഥിൽ സൗഖ്യമുള്ളൂ . എങ്കിലും ഇതുവരെ എല്ലാവിധസമ്പത്തുകളോടു കൂടി കാലം കഴിച്ച ബാലയായ നിന്നോട് ഇതൊന്നും പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല . സുഖമെന്നതുപോലെ ദുഃഖവും ഈശ്വരനിൽനിന്നുണ്ടാകുന്നതെന്നറിഞ്ഞു എല്ലാം അദ്ദേഹത്തിൽ സമ൪പ്പിച്ചിരിക്കുക സമയം അതിക്രമിക്കുന്നു . നീ വളരെ ദിവസമായി വിശപ്പും ദാഹവും സഹിച്ച്  യാത്രചെയ്ത് ക്ഷീണിച്ചിട്ടുണ്ടല്ലോ . ക്ഷണത്തിൽ കളികഴിഞ്ഞു ഭക്ഷണം കഴിയ്ക്കു.എന്റെ നിത്യക൪മ്മങ്ങൾക്കും താപോനുഷ്ഠാ.

33*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/208&oldid=164882" എന്ന താളിൽനിന്ന് ശേഖരിച്ചത്