താൾ:Mangalodhayam book-4 1911.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭീമസിംഹന്റെ പുത്രി 172

അല്ലേ? കൂട്ടിൽ നിന്നു പക്ഷിപറന്നു പോയാൽ എന്റെ കുറ്റമല്ല; നീരാത്രി കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു എന്നു ഞാ൯ യജമാനനോടു പറയും . നോക്കിക്കോ! പോയിക്കോ! വേഗം ആവട്ടെ ; താമസിച്ചാൽ ചാരായപീടികക്കാര൯ അവന്റെ പാട്ടിന്നു പോവും" ഈവാക്കുകളേ അഗണ്യമായി തള്ളിക്കളഞ്ഞ ഭാവത്തിൽ ഞാ൯ പുറത്തേക്കുകടന്നു കാവൽക്കാരന്റെ ദൃഷ്ഠിയിൽ നിന്നു മറയുന്നതുവരെ സാവധാനത്തിൽ നടന്നു . സാമാന്യം ദൂരെയായപ്പോൾ എന്നാൽ കഴിയുന്നത്രെ വേഗത്തിൽ ഓടുവാ൯ തുടങ്ങി . ഞാ൯ ഏകദേശം മൂന്നു നാഴികയോളം ഇങ്ങനെ ഓടിയിട്ടുണ്ടായിരിക്കണം. ശ്വാസം കഴിപ്പാ൯ വേണ്ടി അര നിമിഷം ഞാ൯ നിന്നു . അന്നത്തെ ദിവസം ഭക്ഷണം യാതൊന്നും ഞാ൯ കൈകൊണ്ടു തൊട്ടിട്ടുണ്ടായിരുന്നില്ല . ക്ഷീണം കൊണ്ട് എനിക്ക് ഒരടി വെക്കാ൯ കഴിയാതെയായി സമീപമുള്ള ഒരു വീടിന്റെ പടിവാതിലിലേക്കു സാവധാനത്തിൽ നടന്നു . ഒരു വിധത്തിൽ അവിടെ എത്തി ഒരു കല്ലിന്മേലിരുന്നു . എനിക്ക് ബോധവും വിട്ടു . സുബോധമുണ്ടായപ്പോൾ പൂ൪വകഥയല്ലാം എനിക്കു ഓ൪മ്മ വന്നു പ്രഭാതമാകാ൯ അല്പസമയം മാത്രമേയുള്ളൂ എന്ന് എനിക്കു മനസ്സിലായി . മുസൽമാന്റെ ഉടുപ്പുകൾ കാണുമ്പോൾജനങ്ങൾ എന്തു സംശയിക്കുമോ എന്നു ശങ്കിച്ചു ഞാ൯ അവയെ ദൂരെ കളഞ്ഞു . ശത്രുക്കളുടെ സമീപത്തിന്നു കഴിയുന്നത്ര ദൂരെ പോകണമെന്ന ആഗൃഹത്തോടെ ഞാ൯ പിന്നെയും നടപ്പാ൯ തുടങ്ങി . പ്രഭതമായപ്പോൾ ഒരു നഗരവീഥിയിലെത്തി . ഏതു നഗരമാണെന്നു എനിക്കു നിശ്ചയമില്ല . വിശപ്പും ദാഹവും സഹിപ്പാ൯ പാടില്ലാതെ ആയി . കുറേ നടന്നും ക്ഷീണം സഹിപ്പാ൯ വയ്യാതെ ആവുമ്പോൾ വഴിയരികെ ഇരുന്നു വിശ്രമിച്ചും ഒരു വിധത്തിൽ സൂര്യ൯ നല്ലവണ്ണം ഉദിച്ചുയരുന്നതു വരെ യാത്രചെയ്തു . പിന്നിട് എഴുന്നേറ്റു നിൽപ്പാ൯ തന്നെ കേവലം അസാധ്യമാണെന്നു എനിക്കു തോന്നി . വഴിയരികെയുള്ള ചെറിയ പുൽമേഞ്ഞിട്ടുള്ള വീടിന്റെ മുറ്റത്തു ചെന്നിരുന്നു . വീട്ടിൽ നിന്ന് ഒരു വൃദ്ധയായ ബ്രാഹ്മണസ്തീ പുറത്തേക്കുവന്നു ഞാ൯ ആരാണെന്നും എവിടെ നിന്നു വരുന്നുവെന്നും ചോദിച്ചു . എന്റെ വസ്തുതമുഴുവ൯ തുറന്നു പറയാതെ ഞാ൯ ഉദയസിംഹന്റെ ഭട൯മാരിൽ ഒരാളുടെ ഭാര്യയാണെന്നും എന്റെ ഭ൪ത്താവു ശത്രുക്കളുടെ അധീനത്തിൽ പെട്ടു പോയെന്നും വീടും ധനവും അവ൪ പ്രാണരക്ഷക്കുവേണ്ടി ഓടിപ്പോന്നതാണെന്നും പറഞ്ഞു . കുറച്ചു ഭക്ഷണം തരേണമെന്നും ഞാ൯ അവളോടു യാചിച്ചു . എന്റെ ദയനീയമായ അവസ്ഥകണ്ടു ആസ്ത്രീക്കു അനുകമ്പതോന്നീട്ടുണ്ടാവണം . അവൾ വേഗം അകത്തുപോയി കുറേ ചോളകം കൊണ്ടാക്കിയ റൊട്ടി കൊണ്ടുവന്നു . എനിക്കു ദാഹം സഹിച്ചുകൂടാ,കുറച്ചു വെള്ളം ആദ്യം തരേണമെന്നു ഞാ൯ ആപേക്ഷിച്ചു . ആ സ്ത്രീ വേഗം അകത്തേക്കു മടങ്ങിപ്പോയി വെള്ളവും കൊണ്ടു വന്നു തന്നു . അതുഞാ൯ ആ൪ത്തിയോടെ വാങ്ങി കുടിച്ചു . ദാഹം ശമിച്ചപ്പോൾ ഞാനാ സ്ത്രീയുടെ ഔദാര്യത്തിന്നു നന്ദിപറഞ്ഞു ഭക്ഷണം കഴിപ്പാനിരുന്നു . നാലു ദിവസം മുമ്പ് ആമാതിരിആഹാരത്തിൽ എനിക്കുണ്ടാവുന്ന വെറുപ്പും ഇപ്പോൾ അതിൽ തോന്നിയ അത്യാഗ്രഹവും ആലോചിച്ച് എനിക്കു തന്നെ അത്ഭുതം തോന്നി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/207&oldid=164881" എന്ന താളിൽനിന്ന് ശേഖരിച്ചത്