താൾ:Mangalodhayam book-4 1911.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം 171

ഹംസം പാലിനെ വെള്ളത്തിൽനിന്നു വേ൪ത്തിരിക്കുന്നതുപോലെ,വിശേഷഞ്ജാനംകൊണ്ട കാര്യങ്ങളുടെ ഗു ണദോഷങ്ങളെ സൂക്ഷ്മമായി തിരിച്ചറിയുന്നു.സാരഗ്രാഹിത്വം,വിവേകം, ആലോചനാശക്തി ഇതുകളെല്ലാം വി ശേഷഞ്ജാനത്തിന്റെ ശാഖകളാകുന്നു. കാലദേശാവസ്ഥകളെ അറിഞ്ഞു പ്രവൃത്തിപ്പാനുള്ള സാമ൪ത്ഥ്യം വിശേ ഷഞ്ജാനത്തിന്റെ മുഖ്യ ഫലമാകുന്നു.വിശേഷഞ്ജൻ ഏതു കാര്യത്തിലും വിജയിയായിതന്നെ ഇരിക്കും.ഉന്നതന്മാരിൽ വണക്കം, അല്പൻമാരിൽ അനുകമ്പ, സമന്മാരിൽ സമഭാവം, എന്നുവേണ്ട,ഉചിതംപോ ലെ എല്ലാം പ്രവ൪ത്തിപ്പാനുള്ള വാസന ഇയാൾക്കു സ്വതസ്സിദ്ധമായിട്ടുള്ളതാണ്.വിശേഷഞ്ജൻ മാത്രമേ സമ൪ ത്ഥൻ എന്ന പേരിന് അ൪ഹിക്കുന്നുള്ളൂ. കാവിൽ അവിഞ്ഞിക്കാട്ട് ഭവദാസൻ ഭട്ടതിരിപ്പാട്.

                                             ഭീമസിംഹന്റെ പുത്രി
                                                                 (തുട൪ച്ച)

അന്നത്തെ രാത്രി ഞാൻ എങ്ങിനേയാണോ കഴിച്ചതെന്ന് എനിക്ക് നിശ്ചയമില്ല. പ്രതാപസിംഹന്റെ ആപൽകരമായ അവസ്ഥയിലുള്ള ദു ഖവും എന്റെ കഷ്ടസ്ഥിതി കണ്ട് അശേഷം ദയ തോന്നാതെ എ ന്നെ ഉപദ്രവിക്കുന്ന നി൪ദ്ദയനെ കുറിച്ചുള്ള ഭയവും , എങ്ങിനെയാണ് അവന്റെ രക്ഷയിൽനിന്ന് വിട്ട് പോകുന്നതെന്നുള്ള ആലോചനയും എന്റെ മനസ്സിനെ അസ്വസ്ഥതയിലാക്കി.ഇങ്ങിനെ ഞാൻ അ൪ ദ്ധരാത്രിവരെ കഴിച്ചുകൂട്ടി.എല്ലാം നിശ്ശബ്ദമായിരിക്കുന്നു. ഞാൻ പതുക്കെ വീട്ടിന്റകത്തുനിന്നു പുറത്തേ ക്കിറങ്ങിനോക്കി. കാവൽക്കാരിൽ ഒരാൾ വീട്ടിന്റെ മുൻഭാഗത്തു വാതിൽക്കൽതന്നെ കിടന്നുറങ്ങുന്ന തു കണ്ടു.സമീപത്തിൽ തന്നേ മേൽക്കുപ്പായങ്ങളും തൊപ്പിയും മറ്റും അഴിച്ചുവെച്ചിരിക്കുന്നു.എന്റെ ജീവ നേയും മാനത്തേയും രക്ഷിപ്പാനുള്ള ഒരു മാ൪ഗം പെട്ടെന്ന് എനിക്കു തോന്നി.സന്തോഷത്തോടും ഐ ശ്വര്യത്തോടുംകൂടി ഇരിക്കുന്ന കാലത്തു അങ്ങിനേ ഒരു പ്രവൃത്തി ചെയ്യുവാൻ എനിക്കു സ്വപ്നത്തിൽ പോലും ധൈര്യം വരുന്നതല്ലായിരുന്നു. എങ്കിലും ആപത്തു വരുമ്പോൾ അസാധാരണമായ മനസ്സുറപ്പു ണ്ടാകുന്നത് അനുഭവമാണല്ലോ. ഞാൻ ക്ഷണത്തിൽ ആ മുഹമ്മദീയന്റെ ഉടുപ്പും തൊപ്പിയും എടുത്ത് അകത്തേക്കുകൊണ്ടു വന്നു അവയേ ധരിച്ചു. വാതിൽ തുറന്ന ശബ്ദം വല്ലതും കേൾക്കുന്നുണ്ടോ എന്നും ശ്രദ്ധി ച്ചു നിന്നു.എന്റെ ഹൃദയം തുടിക്കുന്ന ശബ്ദമല്ലാതെ യാതൊന്നുവില്ല. ഞാൻ പുറത്തേക്കിറങ്ങി അലക്ഷ്യഭാവ ത്തിൽ വീട്ടിന്റെ പടിവാതില്കലേക്കു നടന്നു. ഒരു കാവൽകാരൻ അവിടേയും നടക്കുന്നുണ്ടായിരുന്നു. ദൈവാധീ

നം കൊണ്ടു അവൻ എന്നെക്കണ്ടറിഞ്ഞില്ല. തന്റെ കൂട്ടുകാരനാണെന്നേ വിചാരിച്ചുള്ളൂ.നീ നിന്റെ പതിവെടുത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/206&oldid=164880" എന്ന താളിൽനിന്ന് ശേഖരിച്ചത്