താൾ:Mangalodhayam book-4 1911.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

170 സൗശീല്യവും വിശേഷജ്ഞാനവും ന്നുള്ളതിന്നു യാതൊരു സംശയവുമില്ല . ഈ സംഗതിയെ കുറെക്കൂടി വെളിപ്പെടുത്തുന്നതിന്ന് 'സനാതനധർമ്മ'ത്തിൽ നിന്ന് ഒരു വകുപ്പ് എടുത്ത് താഴെ ചേർക്കാം. രണ്ടാളുകൾ ഒന്നിച്ച് കൂടി. അവരിൽ ഒരുവൻ ദുശ്ശീലംഹേതുവായിട്ട് ക്രോധത്തോടെ കൂടി സംസാ രിക്കുന്നു.മറ്റേയാൾ മാധുര്യസഹിതമായ പുഞ്ചിരിയോടും ഇഷ്ടചേഷ്ടയോടും മൃദുസ്വരത്തോടുകൂടെയും മറുപടി പറയുന്നു. ആദ്യത്തെ ആളുടെ കോപം ,വിറകില്ലാത്ത അഗ്നിപോലെ കെട്ടുപോകുന്നു,എന്നുമാത്രമല്ല, മൃദുഭാഷ ണവും മന്ദഹാസവും കണ്ട് അയാളുടെ മുഖം പ്രത്യുത്ഭുതമായ മന്ദസ്മിതത്താൽ വികസിക്കുകയും ചെയ്യുന്നു. അയാളുടെ കോപം ശമിച്ച് രണ്ടുപേരും കൈകോർത്തുപിടിച്ചു സന്തുഷ്ടന്മാരായിപോകുന്നു.

          നോക്കുക! സൗശീല്യത്തിന്റെ  ഒരു ശക്തി! മനുഷ്യനു ഈ ഒരു ഗുണമില്ലാതെ പോയാൽ പിന്നെ എത്ര

തന്നെ ബുദ്ധിയും സാ‌മ൪ത്ഥ്യവുമുണ്ടായിരുന്നിട്ടും അവകൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടാകുന്നതല്ല. നല്ല ബുദ്ധിയും സാമർത്ഥ്യവുമുളള എത്ര ആളുകളാണ് ദുരഭിമാനം, ദുർവാശി, അസൂയ മുതലായ ദുർഗ്ഗുണങ്ങളുടെ ബാധ നിമിത്തം ലോകത്തിന്നു ധൂമകേതുക്കളായി കാലം കഴിക്കുന്നത് . അതുകൊണ്ട് അവനവന്റെ പ്രവൃത്തി നന്നാക്കുവാനും തൻമൂലം അന്യന്റെ പ്രീതി സമ്പാതിപ്പാനും സൗശീല്യം ഒന്നില്ലെങ്കിൽ ഒരിക്കലും സാധിക്കുന്നതല്ലെന്നും സ്പഷ്ടമാണല്ലോ.

ഈ പറഞ്ഞതിൽനിന്നു ‌ബുദ്ധിയും സാമ൪ത്ഥ്യവും തീരെ അനാവശ്യമാണെന്നാണ് എന്റെഅഭിപ്രാ  യമെന്നു ആരും തെറ്റിദ്ധരിക്കാതിരിപ്പാനപേക്ഷ. അങ്ങിനെ   ആരും ഒരിക്കലും  അഭിപ്രായപ്പെടുന്നതല്ല.

പക്ഷേ മറ്റെന്തുയോഗ്യതയുണ്ടെങ്കിലും അവയെല്ലാം സൗശീല്യത്തോട്കൂടിയെങ്കിൽ മാത്രമെ ശോഭിക്കുകയു ള്ളൂ,എന്നു മാത്രമാണ് ഞാൻ പറഞ്ഞതിന്റെ താൽപര്യം.സുശീലനെ എല്ലാവരും സ്നേഹിക്കുകയും ബഹുമാനി ക്കുകയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. ശീലം പ്രധാനം ന കലം പ്രധാനം എന്നും സ്വഭാ വോമൂർദ്ധനിവർത്തതേഎന്നും മറ്റുമുള്ള ആപ്തവാക്യം ഈ പ്രകൃതത്തിൽ മറക്കാൻ പാടുള്ളതല്ല.

           ഇത്രയും പറഞ്ഞതിൽനിന്നു സൗശീല്യത്തിന്റെ  സ്വഭാവം ഒരു വിധം മനസ്സിലാക്കാം.എന്നാൽ ഈ

ഗുണത്തോടുകൂടി വിശേഷഞ്ജാനംകൂടി ഇല്ലെങ്കിൽ അതിന്റെ ഫലം പൂ൪ണ്ണമായി അനുഭവിപ്പാൻ കഴിയുന്നത ല്ലെന്ന് ആദ്യം പറഞ്ഞിട്ടുണ്ടല്ലോ. വിശേഷഞ്ജാനത്തോടുകൂടാത്ത സൗശീല്യം ഒരിക്കലും സ്ഥിരമായി നിൽക്കുന്നത ല്ല.ഗുണങ്ങൾ അറിഞ്ഞു പ്രവ൪ത്തിച്ചെങ്കിൽ മാത്രമേ അവ നമ്മളിൽ സ്ഥിരമായി പ്രകാശിക്കയുള്ളൂ. ഇതാണ് വിദ്വാന്റെയും മൂഢന്റെയും ഗുണങ്ങൾ തമ്മിലുള്ള ഭേദം. വിദ്വാൻ തന്റെ ഗുണങ്ങളെ വിശേഷഞ്ജാനം കൊണ്ട റിഞ്ഞു അതിനെ വളരെ ആദരവോടും ശ്രദ്ധയോടുംകൂടി ശുശ്രൂഷിച്ചു പരിപാലിക്കുന്നു.മൂഢനാകട്ടെ,പൂർവ്വപുണ്യ ത്താൽ തനിക്കു സിദ്ധിച്ചിട്ടുള്ള ഗു‌ണത്തിന്റെ മാഹാത്മ്യത്തെ ഒന്നും മനസ്സിലാക്കാതെ ഹസ്തലബ്ധമായ അമൃതി നെ ചോർത്തുകളയുംപോലെ,വെറുതെ നശിപ്പിച്ചു കളയുന്നു. അതിനാൽ വിശേഷഞ്ജാനത്തോടുകൂടാത്ത സൗ ശീല്യം കേവലം നിഷ്ഫലം തന്നെ എന്നു വന്നുവല്ലോ. ഇനി വിശേഷഞ്ജാനത്തിന്റെ സ്വഭാവത്തെ പറ്റിയുംകൂ

ടി രണ്ട് വാക്ക് പറഞ്ഞ് ലേഖനം അവസാനിപ്പിക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/205&oldid=164879" എന്ന താളിൽനിന്ന് ശേഖരിച്ചത്