താൾ:Mangalodhayam book-4 1911.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം 169 തന്റെ അപാകം കൊണ്ടും മറ്റും അന്യനു ഉപദ്യവായിതീരാതിരിക്കുന്നതിന്നു സൗശീല്യവും അന്യന്മാരുടെ ഉപദ്യവത്തിൽ നിന്നു തനിക്കുരക്ഷപ്പെടുവാൻ വിശേഷജ്ഞാനവും ഒരു പോലെ ആവിശ്യമായിട്ടുള്ളതാണെന്നുള്ളതിനു സംശയമില്ല. വിശേഷജ്ഞാനം, സൗശീല്യത്തിൻ അതിയായ മാർദ്ദവം ഒന്നു കളഞ്ഞ് അല്പമായ ഒരു ദ്യടത വരുത്തുവാൻ ഉപകരിക്കുന്ന ഈ രണ്ടു ഗുണങ്ങളും കൂടി ഇണങ്ങിയിട്ടുള്ള സ്യഭാവം ആമാടയും പവനും കൂടി ചേർന്നിട്ടുള്ള സ്യർണം പോലെ വിശേഷമായി

ശോഭിക്കുന്നതാക്കുന്നു. ഈ രണ്ടു ഗുണങ്ങളുടെയും അവിരുദ്ധ സമ്മേളനം എഹിക പാരത്രികങ്ങളായ സകല സുഖങ്ങൾക്കും  നിധാനമായുട്ടുള്ളതാക്കുന്നു. ഇത്രയും പറഞ്ഞ് വെച്ച് ഈ രണ്ട് ഗുണങ്ങളെയും പ്രത്രേകമെടുത്ത് കുറച്ചൊന്നു വിവരിക്കാം. 
  സ്വാർത്ഥം. സിദ്ധാന്തം ദേഷ്യം മുതലായ ദോഷ്യങ്ങളൊന്നും ബാധിക്കാത്ത നിർമ്മലമായ സ്വഭാവമാകുന്നു സൗശീല്യം അതു സകല സൽഗുണങ്ങൾക്കും വിളനിലമായിട്ടുള്ളതാണ്. പാകത ,ക്ഷമ,വിനയം,അനുസരണം തുടങ്ങിയുള്ള സ‌ൽസ്വഭാവങ്ങളെയും സൗശീല്യത്തിൽ നിന്നാണ് ഉൽഭവിക്കുന്നത്. സൗശീല്യം ഏറ്റവും ആസ്വാദ്യമായുള്ള ഒരു ഉൽക്യഷ്ടസ്വഭാവമാണെന്നും പറയാം.നേരേ മറിച്ച് ദുശ്ശീലമാകട്ടെ പാകം വരാത്ത പഴം പോലെ,കറ ചുവക്കുന്നതും ഏറ്റവും അനാസ്വാദ്യമായിട്ടുള്ളതും ഒരു നീച സ്വഭാവമാകുന്നു.ആദ്യത്തത് ലോകത്തിൽ സമാധാനത്തേയും ക്ഷേമത്തെയും ഉണ്ടാക്കുന്നു. രണ്ടാമത്തേത് വിരോധത്തേയുംഅസുഖത്തേയും വർദ്ധിപ്പിക്കുന്നു. ഈ സ ർഭത്തിൽ മനുഷ്യരേ,സ്വഭാവമനുസരിച്ച് മൂന്നുതരമാക്കി തിരിക്കുന്നതു യുക്തമായിരിക്കുമെന്നു തോന്നുന്നു.

മനുഷ്യർ,അസാധാരണ ഗുണമുളള വരെന്നും ,അസാധാരണ ദോഷമുളളവരെന്നും എന്നിങ്ങനെ മൂന്നതരത്തിൽ ആണ് ഉളളത്. ഇതിൽ ഒടുവിൽ പറഞ്ഞ വകക്കാർഗുണത്തിന്നു ഗുണം ,ദോഷത്തിന്നു ദോഷം എന്ന കരുതുന്നവരാണ് അവർ തങ്ങളുടെ നേരെ ഒരു വൻസ്നേഹം കാണിച്ചാൽപകരം സ്നേഹം കാണിച്ചാൽപകരം സ്നേഹം കാണിക്കും. ദ്വേഷമാണ് കാണിച്ചതെന്കിൽ അവരും ദേഷ്യം കാണിക്കും.ഇങ്ങനെയാണ് അവരുടെ സ്വഭാവം രണ്ടാം തരക്കാർ എത്ര തന്നെ അങ്ങോട്ടു ഗുണം ചെയതാലും ദോഷമേ പകരം ചെയ്യുകയുളളു എന്ന ദ്യഢ നിശ്ചയത്തോട് കൂടിയവരാണ്.സ്നേഹം,വിശ്വാസം,ബഹുമാനം മുതലായതുകളെകൊണ്ട് എത്രത്തോളം ഒരുവൻ അങ്ങോട്ടു അനുസരിക്കുന്നുവോ അത്രത്തോളം അവർ ക്രോധം,അവിശ്വാസം തിരസ്കാരം മുതലായ വിപരീത ഗുണങ്ങളെ പകരം പ്രദർശിപ്പിക്കുന്നു .എന്നാൽ ആദ്യത്തെ തരക്കാരാകട്ടെ എന്തുതന്നെ ദോഷം കാണിച്ചാലും അതിനെ ഒന്നും അശേഷം വകവെക്കാതെ പകരം ഗുണം ചെയ്യുവാൻ സദാസന്നദ്ധൻമാരാകുന്നു.ഇവർ ക്രോധത്തെ ക്രോധം കൊണ്ട് തടുക്കുന്നില്ല സ്നേഹം കൊണ്ട് തടുക്കുന്നു.

 "ക്ഷാന്ത്യൈ വാക്ഷേപരൂക്ഷാക്ഷരമുഖരമുഖാൻ ദുർജ്ജനാൻദുഃഖയന്തഃ" എന്ന് ഭർത്ത്യഹരി പറഞ്ഞിട്ടുളളത് ഇവരെ പറ്റിയാണ്.സൌശീലത്തിന്നു ഉത്തമ ദ്യഷ്ടാന്തമായി പറവാൻഅർഹതയുളളവർഇവരാണെ

32










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/204&oldid=164878" എന്ന താളിൽനിന്ന് ശേഖരിച്ചത്