താൾ:Mangalodhayam book-4 1911.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൗശീല്യവും വിശേഷജ്ഞാനവും. നമ്മുടെ ജീവിതം, ആർക്കും ഉപദ്രവമാകാതെയും പൊതുവിൽ ഒരുവിധം ഉപകാരപ്രദമായും സുഖകരമായും തീരുന്നതിന്ന് ആരോഗ്യം, ദ്രവ്യപുഷ്ടി, വിദ്യാഭ്യാസം ഇതുകൾ വളരെ ആവിശ്യമായിട്ടുള്ളതാണെന്ന സംഗതി നിരാക്ഷേപമായിട്ടുള്ളതാണ്.എന്നാൽ ഇതുകളെക്കൊണ്ടുള്ള ഫലം പൂർണ്ണമായും നിർബ്ബാധമായും അനുഭവിക്കണമെങ്കിൽ നമുക്ക് മറ്റു ചില ഗുണങ്ങൾ‌ക്കൂടി അവിശ്യം ഉണ്ടായിരിക്കേണ്ടതുണ്ട്. അതുകൾ മനോഗുണങ്ങളാകുന്നു.സുഖം എന്നത് ,മേൽ പറഞ്ഞ ആരോഗ്യം മുതലായവയെക്കാൾ മനോഗുണത്തെയാണു അധികം ആശ്രയിച്ചു നിൽക്കുന്നത്.ആരോഗ്യ മുതലായവയെല്ലാം ഉണ്ടായിരുന്നിട്ടും മനോഗുണം ഒന്നു മാത്രം ഇല്ലാത്തതിനാൽ തീരെ സുഖമില്ലാത്താവരായും മറിച്ച്, മേൽ പറഞ്ഞ അവസ്ഥകളെല്ലാം കുറെ കുറവായിരുന്നിട്ടും മനോഗുണം ഒന്നുമാതൃം കൊണ്ടു വളരെ സമാധാവും സുഖവുംമുള്ളവരായും നാം ധാരാളം കാണുന്നില്ലേ? അതു കൊണ്ട് മനോഗുണമാണ് ലോകത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളതെന്നതിനു യാതൊരു സംശയവുമില്ല ഇത്രയും ശ്രേഷ്ഠമായ ഒരു ഗുണത്തെപ്പറ്റി എത്ര തന്നെ പിഷ്ടപെഷണമായിരുന്നാലും അതു അധികമായി എന്നുവരുവല്ലോ..

മനോഗുണങ്ങളിൽ എല്ലാറ്റിലും വെച്ച് മാഹാത്മ്യം മെറിട്ടുള്ളത് സൗശീലവും വിശേഷജ്ഞാനവുമാകുന്നു. ഒരു രണ്ടു ഗുണങ്ങളും കൂടി ഇണങ്ങി സ്വഭാവമായി ഏതൊരുവനിൽ പ്രകാശിക്കുന്നുവോ അവൻ ലോകത്തിൽ സ൪വവിജയവും പ്രാപിക്കുന്നു ഏതൊരുവനിൽ രണ്ടു ഗുണങ്ങളും ഇല്ലാതിരിക്കുന്നുവോ അവ൯ കേവലം നഷ്ഠപ്രായ൯ തന്നെ . എന്നാൽ ഇതിലേതങ്കിലും ഒരു ഗുണം മാത്രമുണ്ടായതു കൊണ്ട് അതാതിന്റെ പൂ൪ണ ഫലം സിദ്ധിപ്പാ൯ കഴിയുന്നതല്ല . ഒരുവ൯ വളരെ സുശീലനായിരുന്നാലും വിശേഷജ്ഞാനം കൂടി ഇല്ലങ്കിൽ അവന്റെ വിവേകത്തിനു ദാ൪ഢ്യം മതിയാകാതെ വന്നു പോകുന്നതിനാൽ അവ൯ ദുർജ്ജനസഹവാസത്താലും മറ്റു ചിലപ്പോൾ ദുഷിക്കപ്പെട്ടുപോയി.എന്നു വരാം. അതിനാൽ വിശേഷജ്ഞാനവും ഒരു കൂട്ടത്തിൽ ഒരിക്കലും ഒഴിച്ചു കൂടാത്തതാണെന്നു വരുന്നു. വിശേഷജ്ഞാനം മാത്രമായതു കൊണ്ടും അതിന്റെ പ്രയോജനം തികച്ചും അനുഭവിപ്പാൻ നമുക്ക് സാധിക്കുന്നതല്ല. സൗശീല്യത്തോടു കൂടാത്ത വിശേഷജ്ഞാനം പ്രവ്രത്തിയിൽ വരുവാൻ വളരെ പ്രയാസം. എന്നല്ല, പലപ്പോഴും സ്വാർത്ഥം , ദ്വെഷ്യം, അസൂയ മുതലായ ദുർഗ്ഗുണങ്ങൾക്കുടിമപ്പെട്ട,സന്മാർഗ്ഗത്തിൽ നിന്നുതെറ്റി വലിയ അപകടത്തിൽ ചാടുവാനാണ് അധികം എളുപ്പം. വിശേഷജ്ഞാനമില്ലാതെ സൗശീല്യം മാത്രമുള്ളവനെ വിഢ്യാനെന്നും അതുപോലെ തന്നെ സൗശീല്യമില്ലാതെ വിശേഷജ്ഞാനം മാത്രമുള്ളവനെ കൗശലക്കാരനെന്നുമാണ്.ജനങ്ങൾ സാധാരണ പറഞ്ഞു വരാറുള്ളതു. അത്കൊണ്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/203&oldid=164877" എന്ന താളിൽനിന്ന് ശേഖരിച്ചത്