താൾ:Mangalodhayam book-4 1911.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരേതനായ ബഹുമാനപ്പെട്ട വി. കൃഷ്ണസ്വാമി അയ്യർ ൧൫൩ ഹർഷചരിതം കാദംബരി,ചണ്ഡീശതകം,ഇവയുടെ കർത്താവായ ബാണൻ. മയൂരൻ, ഭക്താമരസ്തോത്രകാരനായ മാനതുംഗൻ, നാരായണൻ,ആഢ്യരാജൻ. ഭർത്തൃഹരി മരിച്ചു. (550)കാശികാകരനായ ജയാദിത്യനും മരിച്ചു. (660) ക്രി. അ. (A.D)660 ബ്രഹ്മഗുപ്തൻ ജനിച്ചു. ഇക്കാണിച്ചിട്ടുള്ള കാലനിർണ്ണയത്തിൽ ഇനിയും അല്പാല്പം സംശയങ്ങളുള്ളതായി പറഞ്ഞിരിക്കുന്നു. വിക്രമാദിത്യന്റെ കാലം അർവ്വാചീനമായിപ്പറഞ്ഞതിൽ എത്രകാലം വിട്ടുപോയിരിക്കുന്നുവോ അത്രകാലത്തെ അർവ്വാചീനത്വം ഇതിൽസമ്മതിക്കാതെ കഴിയുന്നതല്ല. ഈ വ്യതിയാനം ,പക്ഷെ പാശ്ചാത്യർ പ്രാചീനതയെ ആദരിക്കാത്തതുകൊണ്ടു വന്നതായിരിക്കാം. മിത്രഗോഷ്ഠീ. പരേതനായ ബഹുമാനപ്പെട്ട വി. കൃഷ്ണസ്വാമി അയ്യർ സി.എസ്സ്.ഐ. അല്പകാലത്തിനുള്ളിൽ അനല്പമായ സമ്പത്തും അനശ്വരമായ യശസ്സും സമ്പാദിച്ചു യൂറോപ്യന്മാരുടെ ബഹുമാനത്തനെന്നപോലെ ഭാരതായന്മാരുടെ അഭിമാനത്തിന്നും വിഷയമായിതീർന്ന ഈപുരുഷസിംഹം ഇക്കഴിഞ്ഞ ഡിസംമ്പർ 28-നു തന്റെ 48-മത്തം വയസ്സിൽ ഇഹലോകവാസംവെടിയുക നിമിത്തം ഇന്ത്യക്കാർക്കു വന്നിട്ടുള്ള നഷ്ടം ഒരുകാലത്തും തീർത്താൽ തീരാവുന്നതല്ല. അഗാധമായ മേധയും ,വിശാലമായ ഹൃദയവും, നിഷ്ക്കളങ്കമായ പ്രകൃതിയും ഒത്തുകൂടിയ ഈ മഹാപുരുഷനെ ഇത്ര വേഗം അപഹരിച്ചുകൊണ്ടുപോയ ഹതവിധിയുടെ ദുശ്ചോഷ്ടിതം കഠിനത്തിലും കഠിനമായിട്ടുള്ളതാണ്. ദുസ്സഹമായ ഈ ദു:ഖം ഇത്ര പെട്ടെന്ന് വരുമെന്ന് ഇന്ത്യാക്കാരാരും സ്വപ്നേപി വിചാരിച്ചിരുന്നില്ല. എന്തുചെയ്യാം?അപ്രതിഹതമായി പ്രവഹിക്കുന്ന കാലഗതിയെ തടുത്തു നിർത്തുവാൻ മനുഷ്യകീടങ്ങള്ക്കു ശക്തിയില്ലല്ലോ. അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യാക്കാർക്കു സ്വാങിമാനം വർദ്ധിപ്പിക്കന്നതും അവരിൽ ലയിച്ചുകിടക്കുന്ന ശക്തികളെ ഉൽബോധിപ്പിക്കുന്നതുമാകയാൽ അത് അവരുടെ ഹൃദയത്തിൽ പതിഞ്ഞുകിടക്കേണ്ടതാണെന്നു നിസ്സംശയം പറയാം.

മഹാശന്മാരായ പുരുഷകേസരികളുടെ വിളനിലമായ തഞ്ചാവൂർജില്ലയിലുൾപ്പെട്ട തിരുവഡമരുതൂർ എന്ന ഗ്രാമമാണ് കൃഷ്ണസ്വാമി അയ്യരുടെ ജന്മഭൂമിഅദ്ദേഹത്തിന്റെ ജനനം 1863-മാണ്ടിലാണ്. ആദ്യകാലത്തെ വിദ്യാഭ്യാസം തഞ്ചാവൂർ ,കുഭകോണം എന്നീ സ്ഥലങ്ങളിലെ വിദ്യാലയങ്ങളിലായിരുന്നു.പിന്നിട് അദ്ദേഹം മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/183&oldid=164859" എന്ന താളിൽനിന്ന് ശേഖരിച്ചത്