താൾ:Mangalodhayam book-4 1911.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൨ മംഗളോദയം തൻ ഇതിൽ വിക്രമാദിത്യന്നു സഹായിച്ചു. കാഷ്മീർരാജാവായ മാതൃഗുപ്തനും ഭർത്തൃമേണ്ഠൻ(ii) എന്ന കവിയും വിക്രമാദിത്യന്റെ സമകാലീനൻമാരാണ്. കാളിദാസൻ ദിങ്നാഗന്റെയും,അസംഗൻ,വസുബന്ധുഎന്ന രണ്ടു ബൗദ്ധഗ്രന്ഥകാരൻമാരുടെയുംസമകാലികനാണ്. 634 ലെ ശാസനത്തിൽ കാളിദാസരെയും ഭാരവിയെയും പറ്റി പറഞ്ഞിരിക്കുന്നു. 6- നൂറ്റാണ്ടിലുണ്ടായ ദണ്ഡി കാളിദാസരുടെ സേതുകാവ്യ(രഘുവംസമായിരിക്കാം)ത്തെ പ്രശംസിച്ചിരിക്കുന്നു. കാളിദാസൻ ഭാസന്റെയും സൗമിലിയുടെയും പേരുകൾ എടുത്തു പറഞ്ഞിട്ടുണ്ട്. ക്രി. അ. (A.D)587 വരാഹമിഹിരൻ മരിച്ചു. ഇദ്ദേഹം 476- ൽ ഉണ്ടായ ആര്യഭടന്റെ പേരു പ്രസ്താവിച്ചിരിക്കുന്നു. 505- ൽ ഉണ്ടായ രോമകസിദ്ധാന്തം ,പൗലൂസ്-അല്- യുനാനി ഉണ്ടാക്കിയ പുലിശസിദ്ധാന്തം, വിഷ്ണുചന്ദ്ര 'വസിഷ്ഠസിദ്ധാന്തം, പൈതാമഹസിദ്ധാന്തം എന്നിവയുടെ പേരും ഉദ്ധരിച്ചിരിക്കുന്നു. ക്രി. അ. (A.D)561 566 അമരകോശം ചീനഭാഷയിൽ പരിഭാഷപ്പെടുത്തി. (ii)"ഹയഗ്രീവവധ"പ്രണേതാവായഭർത്തൃമേണ്ഠൻ,വിക്രമാദിത്യനാൽ രക്ഷിക്കപ്പെട്ടുവെങ്കിലും പിന്നീട് പ്രവരസേനനാൽ തോല്പിക്കപ്പെട്ടവനായ മാതൃഗുപ്തന്റെ ആസ്ഥാനപണ്ഠിതനായിരുന്നു. (രാജിതരംഗിണി;അ-2)

                         ക്രി. അ. (A.D)598

ജ്യോതിഷികനായ ബ്രഹ്മഗുപ്തന്റെ അച്ഛൻ ജിഷ്ണു. ദിങ്നാഗന്റെ മതത്തെ ഉദ്യോതകരൻ (ന്യായവാർത്തികകർത്താ)വും സുബന്ധുവിനെ ബാണഭട്ടനും പ്രശംസിച്ചിരിക്കുന്നു.

                          ക്രി. അ. (A.D)550-560

ശിലാദിത്യ എന്നും പ്രാപശീലൻ എന്നും പേരുള്ള പ്രഭാകരവർദ്ധനൻ (മാളരാജാവ്.) ഇദ്ദേഹത്തിന്റെ സഭയിലെ വിദ്വാന്മാർ മാധവഗുപ്തൻ , താരകൻ, സുഷേണൻ എന്നിവർ. പ്രഭാകരവർദ്ധനന്റെ ജ്യേഷ്ഠപുത്രൻ രാജവർദ്ധനനാണ്. ഇദ്ദേഹം മാളവരാജാവിനെ ജയിച്ചു, ഗൗഡരാജാവായ ഗുപ്തനാലോ, കർണ്ണസുവണ്ണരാജാവായ ശശാങ്കനാലോ താനും തോല്പിക്കപ്പെട്ടു. ക്രി. അ. (A.D)610-650 ശിലാദിത്യൻ എന്ന ഹർഷവർദ്ധനൻ പ്രഭാകരവർദ്ധനന്റെ കനിഷ്ഠപുത്രൻ .ഇദ്ദേഹത്തിന്റെ സഹോദരിയായ രാജ്യശ്രീയെ ഗ്രഹവർമ്മാവിന്നു കൊടുത്തിരുന്നു. രാജ്യശ്രീയുടെ ഭർത്താവിനെ മാളവത്തിലെ രാജാവ് നിഗ്രഹിച്ചു ഹർഷന്നു 'ഭാണ്ഡി"എന്നൊരു മന്ത്രി ഉണ്ടായിരുന്നു. അദ്ദേഹവും പ്രാഗ്ജ്യോതിഷത്തിലെ രാജപുമാരനായ ഭാസ്കരവർമ്മാവും തമ്മിൽ സ്നേഹമായി മഹാരാഷ്ട്രരാജാവായ പുലകേശിയോടു യുദ്ധം നടന്നു.അദ്ദേഹം ചീനസഞ്ചാരിയായ ഹുയാൻസ്യാംഗിന്റെ സമകാലിനൻ (629-645) ആകുന്നു. കാവ്യദർശം-ദശകുമാരചരിതം ഇവയുടെ പ്രണേതാവായ ദണ്ഡി.

വാസവദത്താകർത്താവായ സുബസു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/182&oldid=164858" എന്ന താളിൽനിന്ന് ശേഖരിച്ചത്