താൾ:Mangalodhayam book-4 1911.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കാൻ പണ്ഡിതന്മാർക്കുപോലും സുസാദ്ധ്യമല്ല . ഏതായാലും കവിത, കലാവിദ്ധ്യകളിൽ ഒന്നാണെന്നു നമുക്കൊക്കെ അറിയാം. എന്താണ് കലാവിദ്ധ്യ?.അനുകരണമാണ് കലാവിദ്ധ്യയെന്ന് "അരിസ്റ്റോട്ടിൽ"പറഞ്ഞിരിക്കുന്നു.പ്രകൃതിയെ അനുകരിക്കുകയാണ് കലാവിദ്യ ചെയ്യുന്നത്.ഇങ്ങനെ പറഞ്ഞതുകൊണ്ടായില്ല. കുറെ വിവരിക്കണം.വിവരിക്കാനും മനസ്സിലാകാനും ഏറ്റവും സൗകര്യമു​ള്ള ഒരു കലാവിദ്യയെ നാം ഉദാഹരണമായി എടുക്കുക. ചിത്രമെഴുത്താകട്ടെ.


                         ചിത്രകാരൻ ഒരു സുന്ദരിയുടെ രുപം വരച്ചുണ്ടാക്കുവെന്നു വിചാരിക്കുക. പ്രകൃതിയിൽ നാം കാണുന്ന സുന്ദരികളുടെ അവയവങ്ങളുടെ ആകൃതിയും ഭംഗിയുമാണ് ആ രൂപത്തിനു മാതൃകയായി അവൻ ഭാവിക്കുന്നത്. അതു മാത്രമോ, അല്ല.

പ്രകൃതിയിൽ ഒരു ദിക്കിലും സൗന്ദര്യം സമ്പൂർണ്ണ​മായിരിക്കില്ല. അപ്പോൾ പ്രകൃതിയിൽ കാണുന്ന ദോഷങ്ങളൊക്കെ ഒഴിച്ചു സർവാവയങ്ങൾക്കും സമ്പുർണ്ണസൗന്ദര്യം നൽകികൊണ്ടാണു ചിത്രകാരൻ സ്ത്രീയുടെ രൂപം വരക്കുന്നത്. ആ സ്ഥിതിയിൽ കലാവിദ്യ, പ്രകൃതിയെ വെറുതെ അനുകരിക്കുക മാത്രമല്ല ചെയ്യുന്നതെന്നും ഒരു സാധനം പ്രകൃതിയിൽ ഏതൊരു സമ്പൂർണ്ണാവസ്ഥയിൽ എത്താനായിരിക്കും ശ്രമിച്ചതെന്നുള്ളതിനെ ഭാവനകൊണ്ടു കണ്ടറിഞ്ഞു, അതിന്റെ കുറ്റവും കുറവും നികത്തി പ്രകൃതിയിൽ അതിന് ഒരിക്കലും പ്രാപിക്കാൻ സംഗതിവശാൽ സാധിക്കാത്തതായി, ഏറ്റവും പരിശുദ്ധമായ ആകൃതി അതിനു നല്കി പ്രത്യക്ഷപ്പെടുത്തുകയാണു ചെയ്യുന്നതെന്നും വരുന്നു.ഇങ്ങനെയുള്ള പരിശുദ്ധമായ ഒരു സമ്പൂർണ്ണാവസ്ഥയെ അതിനു നൽകുന്നതിൽ പ്രകൃതിയിലുള്ള നിയമങ്ങളെത്തന്നെ അനുസരിക്കുകയു ചെയ്യണം.അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് ഒരു ചെറിയ കുറ്റിക്കാടിന്റെ ചിത്രത്തിൽ "വ്യാഘ്രഭല്ലകസിംഹവരേണാ"ദി ദുഷ്ട്മൃഗങ്ങളെ കാണാൻ സംഗതിയാകുന്നത്.ശരിയായ ഭാവന ശക്തിയുള്ള ചിത്രകാരൻ പ്രകൃതിയെ അനുകരിക്കുമ്പോൾ മറ്റുള്ള ഓരോ സംഗതികളുടെ ചേർച്ചകൊണ്ടോ,ഉപദ്രവം കൊണ്ടോ,അഭാവം കൊണ്ടോ വന്നുകൂടിയിരിക്കുന്ന ദോഷങ്ങളെയും കുറവുകളേയും അകറ്റുക മാത്രമാണ് ചെയ്യുന്നത്.അതുകൊണ്ടാണ് പുഴ തുളച്ചു ചീത്തയാക്കിയതോ സമ്പൂർണ്ണമായ വികാസത്തിനു ഹാനി തട്ടിയതോ ആയ പുഷ്പങ്ങളെ ചിത്രങ്ങളിലൊന്നും കാണാത്തത്.

                ഇപ്പോൾ കലാവിദ്യ പ്രകൃതിയെ അനുകരിക്കുകയാണു ചെയ്യുന്നത് എന്നതിനു നല്ല ഭാവന ശക്തികൊണ്ടു വരുത്താൻ സാധിക്കുന്ന സർവ്വവിധഗുണങ്ങലോടുകൂടിയ സമ്പൂർണ്ണ സ്ഥിതിയിൽ അതിനെ പ്രത്യക്ഷപ്പെടുത്തുകയാണു ചെയ്യുന്നതെന്നാണ് അർത്ഥമെന്നു വ്യക്തമായല്ലോ?.പ്രകൃതിയിൽ കാണുന്നവയെ ഇങ്ങനെയുള്ള സമ്പൂർണ്ണ സ്ഥിതിയിൽ വരുത്തുകയാണു സംഗീതെ, ചിത്രമെഴുത്ത് എന്നിവയെപ്പോലെ കവിതയും ചെയ്യുന്നത്. 

എന്നാൽ എന്താണ് ഈ സമ്പൂർണ്ണതയുടെ ലക്ഷണം?അതു നാം എങ്ങനെ കണ്ടരിയും ? കലാവിദ്യകൊണ്ടു സൃഷ്ടിക്കപ്പെട്ട ഒരു സാധനത്തെ കാണുമ്പോൾ നമുക്കുണ്ടാകുന്ന മനോവികാരമാണ് അതിന്റെ മാനദണ്ഡം.എങ്ങനെയുള്ള മനോവികാരമാണു നമുക്കുണ്ടാകേണ്ടത്? നമ്മുടെ മനസ്സിൽ സന്തോഷം ജനിക്കണം.സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/164&oldid=164854" എന്ന താളിൽനിന്ന് ശേഖരിച്ചത്