താൾ:Mangalodhayam book-4 1911.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളം

ശൃംഗാരോജ്ജ്വലവേഷമോഹനതനം ഗംഗാദരം കാന്തനാ- യംഗീകൃതൃവരിപ്പതിന്നു ലളിതാം കൈക്കൊണ്ടു പൂമാലികാം ഭംഗ്യാ തുംഗതരെ സ്വയംവരമഹാരംഗേ വിളങ്ങീടുമി- ന്നിൻകോലം മനസാ മഹേശദയ്തേ നിത്യം നിഷേവാമഹേ

                                  ദക്ഷയാഗം


                                                           കവിത
     

ചില മനുഷ്യർക്കു സഹജമായ മുഖശ്രീ കണ്ടിട്ടു നാമൊക്കെ പലപ്പോഴും സന്തോഷിച്ചിട്ടുണ്ട്. എന്നാൽ ഈ മുഖശ്രീ എന്താണെന്നു വിവരിച്ചു മറ്റൊരാളെ മനസ്സിലാക്കാൻ ഒന്നു ശ്രമിച്ചു നോക്കുക. അതു കേവലം അസാദ്ധ്യമാണെന്ന് അതിനായി ള്രമിക്കുന്നവരൊക്കെ സമ്മതിക്കേണ്ടി വരും, ഓരോ അംഗത്തിന്റേയും പ്രത്യേകമായ ആകൃതിവിശേഷം ഇന്നവിധമായിരുന്നാലേ ആ അംഗത്തിനു സൗകര്യമുണ്ടെന്നു വിധിച്ചുകൂടു എന്നു തൊണ്ടിപ്പഴവും, എൾപൂവും, മറ്റും പണ്ടേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾ ഉണ്ടായിട്ടും മുഖശ്രീ ഇല്ലാത്ത ജനങ്ങളെ വളരെ കാണാം. നേരെ മറിച്ച് ഓരോ അംഗവും പ്രത്യേകം എടുത്തു പരിശോധിക്കുമ്പോൾ, പല ന്യൂനതകളും ഉണ്ടായിരുന്നാൽ പോലും ആകപ്പാടെ ഒരു മുഖശ്രീയുള്ളവരായിട്ടു വളരെ പേരുണ്ട്. കാണുന്നവരുടെ മനസ്സിനെ ആകർഷിച്ച് അവർക്കു സന്തോഷം ജനിപ്പിക്കുന്നതായി, വിവരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/163&oldid=164853" എന്ന താളിൽനിന്ന് ശേഖരിച്ചത്