അഗ്നി പുരാണവും സാഹിത്യശാസ്ത്രവും
പരൂപകങ്ങളുടെ പേർ പറഞ്ഞിരിക്കുന്നതു എന്നു കാണാവുന്നതാണ്. ആഖ്യാനത്തിലും ചില വ്യത്യാസങ്ങൾ കാണുന്നില്ലെന്നില്ല. നാന്ദീമുഖത്തിൽ ദേവതാനമസ്കാരം, ഗുരുസ്തുതി, ഗോബ്രാഹ്മണനൃപാദികൾക്കു ആശീർവാദം ഇവ അടങ്ങിയിരിക്കും. നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിച്ച് കവിയുടെ ഗുരുക്കന്മാർ, വംശം. പൌരുഷം, ഇവയേയും കാവ്യത്തിന്റെ സംബന്ധാർത്ഥങ്ങളേയും വിവരിക്കും. നടിയോ വിദൂഷകനോ പാരിപാർശ്വികനോ സൂത്രധാരനുമായി സംഭാഷണം ചെയ്യാം. ഇത്യാദി പല നിയമങ്ങളേയും പ്രതിപാദിച്ചു, പഞ്ചസന്ധികാളയും മററും വിവരിച്ചും ഈ അദ്ധ്യായം സമാപിക്കുന്നു.
മുന്നൂററിമുപ്പത്തെട്ടാമദ്ധ്യായം ശൃംഗംരാദിരസനിരൂപണമാണ്. രസമെന്നാലെന്തെന്നുള്ളതിനു പുരാണകാരന്റെ ഉത്തരം താഴെ കാണുന്നതാണ്.
'അക്ഷരം പരമം ബ്രഹ്മ
സനാതനമജും റിഭും
വേദാന്തേഷു വദന്ത്യേകം
ചൈതന്യം ജ്യോതിരൈശ്വരം
ആനന്ദസ്സഹജസ്തസ്യ
വ്യജ്യതേ സ കദാചന
വ്യക്തിസ്സാ തസ്യ ചൈതന്യ-
ചമൽകാരരസാന്വായാ'
ഏകദേശം ഈ തത്വത്തെ തന്നെയാണു വിശ്വനാഥനും സാഹിത്യദർപ്പണത്തിൽ,
'സത്വോദ്രെകാദഖണ്ഡസ്വ
പ്രകാശാനന്ദചിന്മയ:
വേദ്യാന്തരസ്പർശശൂന്യോ
ബ്രഹ്മാസ്വാസേഹോദര:
ലോകോത്തരചമൽകാര-
പ്രാണ: കൈശ്ചിയിൽപ്രമാതൃഭി,
സ്വാകാരവദഭിന്നത്വേ-
നായമാസ്വാദ്യർതേ രസ:
'
എന്ന പദ്യങ്ങളിൽ പ്രതിബിംബിപ്പിക്കുന്നത്. ബ്രഹ്മത്തിന്റെ ആദ്യത്തെ വികാരം അഹങ്കാരം. അതിൽനിന്നു അഭിമാനവും അതിൽനിന്നു രതിയും ജനിക്കുന്നു. രതി പരിപോഷത്തെ പ്രാപിക്കുമ്പോൾ ശൃംഗാരരസമായി പരിണമിക്കുന്നു. രാഗത്തിൽനിന്നും ശൃംഗാരമെങ്ങനെയോ അതുപോലെ ക്രോധത്തിൽനിന്നു രൌദ്രവും ഉത്സാഹത്തിനിന്നു വീരവും ഉദ്വേഗ (സംങ്കാചം)ത്തിൽ നിന്നു ബീഭത്സവും ജനിക്കുന്നു. ശൃംഗാരത്തിൽനിന്നു ഹാസ്യവും രൌദ്രത്തിൽനിന്നു കരുണവും വീരത്തിൽനിന്നു അത്ഭുതവും ബീഭത്സത്തിൽനിന്നു ഭയാനകവും ജനിക്കുന്നതാകയാൽ പ്രകൃത്യാരസങ്ങൾ നാലെ ഉള്ളൂ എന്നു ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. ദാനം കൂടാതെയുള്ള ശ്രീ എങ്ങെനെ അതുപോലെ രസമില്ലാതെയുള്ള വാക്കു ശോഭിക്കുന്നില്ല. (ലക്ഷ്മീരിവ വിനാ ത്യാഗാന്നവാണീഭാതിനീരസാ).കവിയെ അനുസരിച്ചു തന്നെയാണ കാവ്യമിരിക്കുന്നത്. <poem> ' അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതി: യഥാടെസ്മ രോചതേ വിശ്വം താഥദം പരിവർത്തതേ ശൃംഗാരിചേരൽ കവി: കാവ്യേ ജാതം രസമയംജഗൽ സചേൽ കവിർവീതരാഗോ നീരസം വ്യക്തമേവ തൽ'
ഇതു കഴിഞ്ഞു കവി വിഭാവാനുഭാവാവ്യഭി ചാരികളെ വിവരിച്ച്, അനന്തരം നായ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.