മംഗളോദയം
൬
'കർത്തൃവംശപ്രശംസാ സ്യാ-
ദ്യത്ര ഗദ്യേന വിസ്തരാൽ
കന്യാഹരണസംഗ്രാമ-
വിപ്രലംഭവിപത്തയ:
ഭവന്തി യത്ര ദീപ്താശ്ച
രീതിവൃത്തിപ്രവൃത്തയം
ഉച്ഛ്വസൈശ്ചപരിശ്ചേദൊ
യത്ര യാ ചൂർണ്ണികോത്തരാ
വക്ത്രംവാപരമക്ത്രംവാ
യത്ര സാഖ്യായികാ സ്മൃതാ.'
ഇതിനിന്നു ഈഷപ്യേത്യാസം കഥയ്ക്കുണ്ട്. അതിന്റെ ആരംഭത്തിൽ ഒരു ശ്ലോകമുണ്ടായിരിക്കണം. കഥയും ആഖ്യായികയും കൂടിച്ചേരുമ്പോൾ പരികഥയായി ഇങ്ങനെ പല സംഗതികൾ പ്രസ്താവിച്ചതിനു മേൽ കവി പദ്യകാവ്യലക്ഷണം നിചിക്കുന്നു. നാലു പാടമുള്ളതു പദ്യം. അതു വൃത്തം,ജ്യോതി എന്നു രണ്ടുവിധം. വൃത്തം അക്ഷരസംഖ്യകൊണ്ടു നിർണ്ണയിക്കത്തക്കത്. മാത്രകളെകൊണ്ടു ഗണിക്കേണ്ടതു ജാതി. വൃത്ത സമം, അർദ്ധസമം, വിഷമമെന്നു മൂന്നുവിധം. വൃത്തജ്ഞാനം കവികൾക്കു വളരെ ആവശ്യമാണ്.
'സാ വിദ്യം നൌസ്തിതീഷൂണാം
ഗഭീരം കാവ്യസംഗരം'
മഹാകാവ്യത്തിനും അഗ്നിപുരാണത്തിൽ കാണുന്ന ലക്ഷണം താഴെ എഴുതുന്നതാണ്.
'സർഗ്ഗബന്ധോ മഹാകാവ്യ-
മാരബ്ധാ സംസ്കൃതേന യൽ
ത ദാത്മ്യമജവാത്തത്ര
തത്സമം നാതിഭൂഷതി
ഇതിഹാ,കഥോത്ഭുത-
മിതംദ്വാ സദാശ്രയം
മന്ത്രദ്യൂതപ്രയാണാജി-
നിയതം നാതിവിസ്തരം
* * * *
നഗരാർണ്ണവശൈലർത്തു-
ചന്ദ്രാക്കാശ്രമപാദപൈം
ഉദ്യാനസലിലക്രീഡാ-
മധുചാനരതോത്സവൈ:
ഭൂതീവചനവിന്യാസൈ-
രസതീചരിതാത്തുതൈ:
തമസാ മതതാപ്യന്യൈ-
വിഭാവൈരതി നിർഭാരൈ:
സർവവൃത്തിപ്രവൃത്തഞ്ച
സർവഭാവപ്രഭാവിതം
സർരീതിരസൈ:പിഷ്ടം
പുഷ്ടം ഗുണവിഭൂഷണൈ:.
അത ഏവ മഹാകാവ്യം
തൽകത്താ ച മഹാകവി:
വാഗ്വൈഗ്ദ്ധ്യേമാണു കാവ്യത്തിൽ പ്രധാനമെങ്കിലും അതിന്റെ ജീവൻ രസംഗതന്നെയാണ്.
മുന്നൂററിമുപ്പത്തേഴാമത്തെ അദ്ധ്യായത്തിൽ കവി നാടകലക്ഷണത്തെ നിരൂപണംചെയ്യുന്നു. നാടകം ഇരുപത്തേഴുമാതിരിയുണ്ട്. നാടകം, പ്രകരണം,ഡിമം, ഈഹാമൃഗം, സമവകാരം, പ്രഹസനം, വ്യായോഗം, ഭാണം, വിഥി, ത്രോടകം, നാടിക, സട്ടകം, ശില്പകം, കർണ്ണം, ലാപം, ദുർമ്മല്ലിക, പ്രസ്ഥാനം, ഭാണിക, ഭാണി, ഗോഷ്ഠി, ഹല്ലീശകം, കാവ്യം, ശ്രീ ഗദിതം,വാട്ട്യാരാസകം, രാസകം, ഉല്ലാവ്യാകം, പ്രേഖകം-രൂപങ്ങൾക്കും ഉപരൂപങ്ങൾക്കും തമ്മിൽ അഗ്നിപുരാണകാരൻ ഭേദം കല്പിച്ചിട്ടില്ലെങ്കിലും രൂപങ്ങളുടെ പേർ പറഞ്ഞതിനു മേലാണ് ഉ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.