താൾ:Mangalodhayam book-10 1916.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുധനന്റെ കഥാകഥനം

ന്നെപ്പോലെയുള്ള വിഡ്ഢികൾ മാത്രമേ അങ്ങയുടെ കഥ കേൾക്കുകയുള്ളൂ. മുധനൻ പിന്നെയും കഥ തുടർന്നു പറഞ്ഞു. സീതയുടെ പ്രത്യാഗമനത്തിന്റെ ശേഷം അയോദ്യയിലെ സ്തിതി വർണ്ണീച്ച് 'അവർ ഇപ്രകാരം സർവ്വസമ്പത്സമൃദ്ധിയോടെ വാണു' എന്നവസാനിപ്പിച്ചു. മനോ_അങ്ങിനെ കഥയും പൂർത്തിയായി. മുധ_ഒരുവിധത്തിൽ ഈ മുരഞ്ഞ കഥ അവസാനിച്ചു. മനോ_മുരഞ്ഞകഥയോ? ശ്രീരാമന്റെ കഥയെക്കുറിച്ച്  ഇങ്ങിനെ പറയാമോ? മുധ_രാമകഥയെക്കുറിച്ചല്ല പറഞ്ഞത്. ഒരു രസവുമില്ല, ഗുണവുമില്ല; മുഷിച്ചിലും തോന്നും. അത്തരത്തിലാണല്ലൊ ഞാൻ പറഞ്ഞത്. മനോ_തങ്ങളുടെ കൃത്യങ്ങൾ എത്രതന്നെ മഹത്തായിരുന്നാലും മഹാന്മാർ അവയെ ശ്ലാഘിക്കുക പതിവില്ലല്ലൊ. 

മുധ_ന്നക്കിതു രസിച്ചു എന്നാണൊ പറയുന്നത്? മനോ_(തന്റെ വാഗ്ദാനത്തെ മറന്നിട്ടു) ഞാൻ മാത്രമോ? ഇതു കേൾക്കുന്നവരത്രയും ഈ അഭിപ്രായം തന്നെ പറയും . മുധ_(സസ്മിതം) നിനക്കെന്നോടുള്ള സ്നേഹംകൊണ്ടു പറയുന്നതാണ്. മനോ_അങ്ങയുടെ പേരുപോലെ തന്നെ ഈ കഥയും എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മുധ_തരംവരുമ്പോഴെല്ലാം നീ എന്നെ കളിയാക്കുക പതിവാണ്. മനോ_നല്ലതിനെ ആരെങ്കിലും നിന്ദിയ്ക്കുമോ? മുധ_എന്നെക്കൊണ്ട് ഒരാണയിടാമോ? മനോ_ഓഹോ! (ആണയിടുന്നു). മുധ_എന്റെ മുത്തശ്ശിയെക്കൊണ്ടോ? മനോ_(വീണ്ടും ആണയിട്ടു പറയുന്നു) മുധ_അതുമതി. എങ്ങിനെയായാലും നീ സന്തോഷിച്ചാൽ മതി. ഇനി എനിയ്ക്കു സമ്മാനം തരിക. മനോ_ എന്തൊരു സൂത്രക്കാരൻ! ഇതിനാണോ ഇത്രയൊക്കെ വിദ്യ എടുത്തത്? മുധ_ നമ്മുക്ക് ഒരു വിരുന്നായാലോ? മനോ_ ഇന്നു എന്റെ.......ദിവസവും മറ്റുമല്ലല്ലോ. ഇങ്ങിനെ പറഞ്ഞു മനോരമ എഴുനേൽക്കാൻ തുടങ്ങി. (മുധനൻ അവളെ കൈപ്പടങ്ങളിൽ എടുത്തുകൊണ്ട്) '​എനിയ്ക്കുള്ള സമ്മാനം തരാതെ നിന്നെ ഞാൻ വിട്ടയയ്ക്കുകയില്ല'. മനോ_ എന്താരു സമ്മാനമാണ് ഞാൻ തരേണ്ടത്? മുധ_ഞാൻ നിന്നോടു യാചിയ്ക്കാൻ വന്നവനല്ല. നീ എന്തു തന്നാലും ഞാനെതു സ്വീകരിച്ചുകൊള്ളാം. മനോ_ഞാനൊരടിമയാണെന്നു മിമ്പുതന്നെ പറഞ്ഞുവല്ലൊ. മുധ_ ഇന്ന വേലയ്ക്ക് ഇന്ന കൂലി കിട്ടണമെന്ന് എനിയ്ക്കു നിർബ്ബന്ധമില്ല. ആര് എന്തു തന്നാലും സന്തോഷത്തോടെ സ്വീകരിച്ച് അത് എന്റെ പ്രയത്നത്തിനു മതിയായ പ്രതിഫലമാണെന്നു തൃപ്തിപ്പെട്ടുകൊള്ളും. 'എന്നാൽ എന്റെ സമ്മാനമിതാണ് ' എന്നു പറഞ്ഞുകൊണ്ടു പ്രണയപരവശയായ മനോരമ ഭർത്താവിനെ ആശ്ലേഷംചെയ്ത് അദ്ദേഹത്തിന്റെ ഗണ്ഡസ്ഥലങ്ങളിൽ ചുംബിച്ചു. മനോരമയെ അദ്ദേഹത്തിനു കൊടുത്തതുകൊണ്ട് ഇതും അദ്ദേഹത്തിനു കിട്ടേണ്ടതണെന്നു ചിലർ പറ

5*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/58&oldid=164825" എന്ന താളിൽനിന്ന് ശേഖരിച്ചത്