Jump to content

താൾ:Mangalodhayam book-10 1916.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുധനന്റെ കഥാകഥനം ൫൩ ട്ടവനല്ലേ? രാമൻ സീതയെ ഉപേക്ഷിച്ചൂ

എന്നു വിചാരിക്കരുത്.

മനോ- രാമനുപേക്ഷിച്ചാലും ലക്ഷ്മണനുപേക്ഷിച്ചാലും ലോകരുപേക്ഷിച്ചാലും ഏതായാലും ഫലമൊന്നുതന്നെ. നിർഭാഗ്യവതിയായ ആ സാധു നിഷ്ക്കരുണം വനത്തിൽ തള്ളപ്പെട്ടു. അദ്ദേഹം വീണ്ടും കഥ തുടർന്നു. കഥാഭാഗത്തേക്കു അവളെ ഒന്നുകൂടി

ആകർഷിക്കുന്നതിനായി ഇടയ്ക്കു അദ്ദേഹം "ദേവി"

എന്നു സംബോധനചെയ്തു. മനോ- ദേവി!ശ്രീദേവിയോ ഭൂദേവിയോ? മുധ- ഞാൻ നിന്നെയാണ് ദേവി എന്നു വിളിച്ചത്. മനോ- അങ്ങയുടെ ധർമ്മപത്നിയായ ഇവളെ ദേവി എന്നു വിളിക്കത്തക്കവിധം

കഥയിൽ അത്രമാത്രം ലയിച്ചിരിയ്ക്കാം.

മുധ- എന്തോ എനിക്കു നിശ്ചയമില്ല. മനോ- ഞാൻ ഏതു ദേവിയാണെന്നാണ്

 പറഞ്ഞത്?

മുധ- രതിദേവിയല്ലാതാരാണ്? മനോ- അപ്പോൾ അവിടുന്നു മദനദേവനാണല്ലോ. മുധ- ദേവിയുടെ അനുഗ്രഹം .അങ്ങനെയാണെങ്കിൽ, ആകട്ടെ. മനോ- മന്മഥനെ ഉണ്ടാക്കുന്ന മദനദേവ! അങ്ങയുടെ രതിദേവിയെ ഒന്നു വർണ്ണിക്കുക. മുധ- ഇതൊരു വലിയ കല്പനതന്നെ. ഞാൻ ദേവിയെക്കുറിച്ചു പാടുകയെന്നോ? മനോ- രതിദേവിയെ വർണ്ണിയ്ക്കാൻ പാടില്ലെങ്കിൽ പിന്നെ എന്തു മന്മഥനാണ്? മുധ- ഹാ! ഈ മദനദേവനോ? പാടാൻ സാധിക്കുകയില്ലെന്നോ? കൂടിയേ തീരു എന്നു

  വരുന്നപക്ഷം അതിനും കഴിയുമായിരിക്കും."കുവലയദളങ്ങളെ അതിശയിക്കുന്ന 
 നേത്രഭംഗിയും ചന്ദ്രബിംബംപോലെ ശോഭമാനമായ മുഖകമലവും ആ കൃശാംഗിയെ 
 സവിശേഷം......."

മനോ- (കടാക്ഷവിക്ഷേപത്തോടെ) നിങ്ങളുടെ രതിദേവിക്ക് അത്ര കൃശമായ

   ശരീരമാണെങ്കിൽ അവൾക്കു ക്ഷയരോഗം പിടിപെട്ടിരിക്കാം. കണ്ണിലും മുഖത്തും
   പുഷ്പവും ചന്ദ്രനുമുണ്ടെങ്കിൽ നിർദ്ദയനായ അവളുടെ കാമുകൻ അവളെ പിരിഞ്ഞിരിക്കുന്നതിനാലുള്ള
   വിരഹപീഡയ്ക്കു പരിഹാരം ചെയ്തതായിരിക്കാം.

മുധ- എന്റെ ഭരദേവതെ! എന്താണിത്ര കോപിക്കുന്നത്. ഞാൻ സരസ്വതിയെ ഒന്നു വന്ദിക്കട്ടെ .സാക്ഷാൽ രതിദേവിയെ ആറു മടങ്ങു പുകഴ്ത്തുന്നതിനു അപ്പോൾ എനിയ്ക്കു സാധിയ്ക്കുമെന്നു ഞാനിതാ ഈ പൂണുനൂൽ തൊട്ടു സത്യം ചൊല്ലുന്നു. (സരസ്തിയെ വന്ദിക്കുന്നു.) മനോ- ദേവി പ്രസാദിച്ചൊ? മുധ- പ്രാർത്ഥനകൊണ്ടും കീർത്തനംകൊണ്ടും ദേവി പ്രസാദിച്ചിരിയ്ക്കണം. ഇനി ഞാൻ വർണ്ണിയ്ക്കട്ടെ. 'മഹാകാളിയെപ്പോലെ കറുത്ത.............' അവളെ കേശാദിപാദം വർണ്ണിക്കണമെന്നു കരുതിയാണി മുധനൻ ഇപ്രകാരം ആരംഭിച്ചത്. അപ്പോഴെക്കും മനോരമ തടുത്തുംകൊണ്ട്,'രതിദേവിയെ സ്തുതിയ്ക്കുന്നതിനു മഹാകാളി എന്തു വേണം'?‌ മുധ- ഹാ! നീ ഇടയ്ക്കു തടസ്ഥം ചെയ്യുന്നു

4*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/54&oldid=164821" എന്ന താളിൽനിന്ന് ശേഖരിച്ചത്