താൾ:Mangalodhayam book-10 1916.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬ മംഗളോദയം ന്നത്. പുരാണളിലും മറ്റുമുള്ള ഇതിഹാസങ്ങളെ ഈ തരത്തിലാണു ചേർക്കേണ്ടത്. വിധിരൂപങ്ങളായ വാക്യങ്ങൾക്കുമാത്രമെ അന്യാപേക്ഷയില്ലാതെ സ്വാർത്ഥബോധകത്വമുള്ളുവെന്നാണ് മീമാംസകന്മാരുടെ സിദ്ധാന്തം. ലിങ്ങ്, ലോട്, ലേട്, തവ്യപ്രത്യയം ഇതുകൾ വിധിയെ ബോധിപ്പിക്കുന്നു. മന്ത്രങ്ങൾക്കും അർത്ഥവാദങ്ങൾക്കും വിധിയുടെ ഉപകാരകങ്ങെളെന്ന നിലയിലാണു പ്രാമാണ്യം സ്വീകരിക്കപ്പെട്ടിട്ടുള്ളത്. എല്ലാ ശാസ്ത്രങ്ങളും മനുഷ്യരുടെ പ്രവൃത്തുയേയൊ നിവൃത്തിയേയൊ ഉദ്ദേശിച്ചാണ് ആവിർഭവിച്ചിട്ടുള്ളത്. പ്രവൃത്തിയൊ നിവൃത്തിയൊ പരമതാപർയ്യമായിനില്ക്കുന്നില്ലെങ്കിൽ ആ വാക്യങ്ങളെല്ലാംഅർത്ഥബോധകങ്ങളാകകൂടിയില്ലെന്ന് ഇവർ പ്രബലമായി സ്ഥാപിക്കുന്നു. രാമാദികളെപ്പോലെയാണു നാം പ്രവർത്തിക്കേണ്ടത്, രാവണാദികളെപ്പോലെയല്ല എന്നുള്ള ഒരു താൽപര്യമില്ലാതിരുന്നാൽ കാവ്യങ്ങളും പുരാണങ്ങളും ഇവരുടെ ദൃഷ്ടിയിൽ വെറും പ്രലാപങ്ങളായി തീരുമായിരുന്നു. രഘുവംശാദികളെ മീമാംസകന്മാർ അനർത്ഥകവാക്യത്തിന്റെ പര്യായമായിട്ടാണു ഗണിച്ചിരിക്കുന്നത്. ഉപനിഷത്തുകൾപോലും കർമ്മഫലഭോക്താവായ ജീവാത്മാവിന്റെ പ്രശംസയ്ക്കായി അവതരിച്ചിട്ടുള്ള അർത്ഥവാദങ്ങളാണെന്നു പറവാൻ കൂസലില്ലാത്ത കർമ്മശൂരന്മാർ രഘുവംശത്തെ നിരർത്ഥകമാക്കി നിരസിക്കുന്നതിൽ എന്താശ്ചര്യമാണുള്ളത്? കർമ്മങ്ങളുടെ അംഗാംഗിഭാവം നിർണ്ണയിക്കുന്നതിലാണു മീമാംസാശാസ്ത്രത്തിന്റെ പ്രധാനമായ ഒരു ഭാഗത്തെ വിധിയോഗിച്ചിരിക്കുന്നത്. മന്ത്രങ്ങളുടേയും മറ്റും ഉപയോഗത്തെ തീരുമാനിപ്പാനുതകുന്ന ആറു പ്രമാണങ്ങളായ ശ്രുതി, ലിംഗം, വാക്യം, പ്രകരണം ,സ്ഥാനം, സമാഖ്യ ഇതുകളുടെ സ്വരൂപത്തെപ്പറ്റിയും ബലാബലവിചാരത്തെപ്പറ്റിയുമുള്ള വിവരണം മറ്റൊരു സന്ദർഭത്തിലേക്കു നിർത്തിവെപ്പാനെ നിർവാഹമുള്ളു. ശ്രുത്യർത്ഥനിർണ്ണയത്തിൽ ശ്രദ്ധേയങ്ങളായ ഉപക്രമം, ഉപസംഹാരം, അഭ്യാസം മുതലായവയെപ്പറ്റിയും ഒരു പ്രത്യേകപ്രബന്ധം എഴുതേണ്ടിവരുന്നതാണ്.

മീമാംസാശാസ്ത്രത്തുൽ ഇപ്പോൾ നടപ്പിലുള്ള ഗ്രന്ഥങ്ങളെപ്പറ്റി രണ്ടുവാക്കുകൂടി പറഞ്ഞ് ഈ ഉപന്യാസത്തെ ഉപസംഹരിച്ചുകൊള്ളാം. ജൈമിനിനിർമ്മിതങ്ങളായ സൂത്രങ്ങൾക്കു ശബരസ്വാമികളാൽ രചിക്കപ്പെട്ട ഭാഷ്യവും അതിന്റെ വിവരണമായി കുമാരിലഭട്ടൻ നിർമ്മിച്ചിട്ടുള്ള വാർത്തികവും ഇപ്പോൾ നടപ്പിലുള്ളവയാണ് .പാർത്ഥസാരഥിമിശ്രന്റെ. കൃതിയായ ശാസ്ത്രദീപിക മീമാംസയിലെ മറ്റൊരു പ്രൗഢഗ്രന്ഥമാണ്. ഭാട്ടദിപിക. ഭാട്ടരഹസ്യം, ഭാട്ടചിന്താമണി മുതലായ ഉപരിഗ്രന്ഥങ്ങൾ മീമാംസയിൽ സുലഭങ്ങളാണ്. മാധമാചാര്യരുടെ ന്യായമാല, വാസുദേവദീക്ഷിതരുടെ അദ്ധ്വര മീമാംസാകതൂഫലവൃത്തി എന്നീ ഗ്രന്ഥങ്ങൾ സൂത്രക്രമാനുസാരികളായ സുഗമഗ്രന്ഥങ്ങളാകുന്നു. എന്നാൽ ആരംഭരപാഠത്തിന്നുപയോഗിക്കുന്ന ഗ്രന്ഥങ്ങൾ ഈ ശാസ്ത്രത്തിൽ വളരെ ദുർല്ലഭമായിട്ടാണു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/47&oldid=164813" എന്ന താളിൽനിന്ന് ശേഖരിച്ചത്