താൾ:Mangalodhayam book-10 1916.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൂർവമീമാംസാശാസ്ത്രം ൪൫ മിക്കണമെന്നും മറ്റും ബോധിപ്പിക്കുന്ന വാക്യങ്ങളെ 'ഫലായഗുണവിധി' യെന്നു പറയുന്നു. ഇങ്ങിനെ വിധികൾക്കു. പല അവാന്തരഭേദങ്ങളും അവയുടെ സ്വഭാവത്തെ നോക്കി കല്പിക്കാവുന്നതാണ്.

        അപൂർവവിധി, നിയമവിധി,പരി സംഖ്യാവിധി എന്നിങ്ങിനെ മൂന്നുവിധമായി മറ്റൊരുപ്രകാരത്തിൽ വിധികളെ വേർതിരിക്കാവുന്നതാണ്. പ്രമാണാന്തരംകൊണ്ട പ്രാപ്തമല്ലാത്ത അർത്ഥത്തെ വിധിക്കുന്നതിന് അപൂർവവിധിയെന്നു സംജ്ഞ. 'ജ്യോതിഷ്ടോമേന സ്വർഗ്ഗകാമോ യജേത' ഇത്യാദികൾ ഈ ജാതിയിൽ ചേരുന്നു. പലവിധത്തിലും കാർയ്യം സാധിക്കാവുന്ന വിഷയങ്ങളിൽ കാർയ്യസിദ്ധിക്കുന്നതുനിയമവിധി. 'വ്രീഹീനവഹന്തി' മുതലായവ ഇതിലേക്കുദാഹരണമാകുന്നു. വ്രീഹികളുടെ ഉമികളവാൻ അവഘാതംതന്നെ വേണമെന്നില്ല. നഖം കൊണ്ടു നുള്ളീട്ടും ഉമികളായാം. എങ്കിലും 'അവഘാതം' കൊണ്ടു ഉമികളഞ്ഞിട്ടുവേണം പുരോഡാശമുണ്ടാർക്കുവാൻ എന്നുള്ള വിധി ഒരു പ്രത്യേകർമായ മാർഗ്ഗത്തെ ഉപദേശിക്കുന്നതുകൊണ്ടു നിയമവിധിയാകുന്നു. ഒരേ സമയത്തു അനേകം വിഷയങ്ങളിൽ മാത്രമായി സ്ഥാപിക്കുന്ന വിധിയാണ് പരിസംഖ്യാ വിധി. 'പഞ്ച പഞ്ചനഖാ ഭക്ഷ്യാഃ' എന്നാണിതിലേക്കുദാഹരണം. പഞ്ചനഖങ്ങളാ പ്രാണികളിലെല്ലാം മാംസഭക്ഷണത്തിലുള്ള രാഗത്താൽ ഭക്ഷണം പ്രാപ്തമാകുന്നു.ആ ഭക്ഷണം പഞ്ചനഖങ്ങളെ അഞ്ചുജാതി പ്രാണിവിശേഷങ്ങളെസ്സംബന്ധിച്ചേടത്തോളം ഈ ർശാസ്ത്രത്താൽ അനുവദിക്കപ്പെട്ടിരിക്കുന്നു. പരിസംഖ്യാവിധിയിൽ ശ്രുതമായ അർത്ഥത്തിലല്ല താല്പർയ്യം. 'പഞ്ചപഞ്ചനഖാഭക്ഷ്യാഃ' എന്നതിന്നു 'പഞ്ചേതരങ്ങളായ പഞ്ചനഖപ്രാണികൾ അഭക്ഷ്യങ്ങളാണെന്ന അംശത്തിലാണു പരമാതാല്പർയ്യം'. അതുകൊണ്ടു പരിസംഖ്യാ വിധിക്കു വാക്യത്തിന്റെ യഥാശ്രുതാർത്ഥത്തിൽ പ്രവർത്തകത്വം വരു്ന്നില്ല. ഈ അംശം നിയമവിധിയിൽനിന്നു പരിസം ഖ്യാവിധിക്കുള്ള വ്യത്യാസത്തിന്നും കാരണമാകുന്നു.

അർത്ഥവാദങ്ങൾ അനുലാദം, ഗുണവാദം, ഭൂതാർത്ഥവാദം എന്നു മൂന്നുവിധത്തിലാണ്. പ്രത്യക്ഷാദി പ്രമാണംകൊണ്ടറിയപ്പെട്ട സാധനങ്ങളെ അനുസരിച്ചു പറയുന്നവയ്ക്കു അനുവാദമെന്നു സംജ്ഞ.'അഗ്നിർഹിമസ്യ ഭേഷജം' മുതലായവ ഇതിലേക്കുദാഹരണമാകുന്നു. പ്രത്യക്ഷദൃഷ്ടത്തിന്നു വിരോധമായിവരുന്ന സ്ഥലങ്ങളിൽ ഗുണാരോപം കൊണ്ടു സമർത്ഥിക്കപ്പെടുന്നവ ഗുണവാദങ്ങളാകുന്നു, 'ആദിത്യോ യൂപഃ' എന്നു തുടങ്ങിയുള്ളവയെ ഈ തരത്തിലാണ് ചേർക്കേണ്ടത്. പശുബന്ധനസ്തംഭരൂപമായ യൂപം ആദിത്യനാവുകയില്ലെന്നു പ്രത്യക്ഷത്തിന്നു വിരോധം വരികയാൽ യൂപം ആദിത്യസദൃശമാണെന്നു കയാൽ യൂപം ആദിത്യസദൃശമാണെന്നു കല്പിച്ചിരിക്കുന്നു. ആദിത്യന്റെ ഗുണങ്ങളായ ഉജ്ജ്വലതാദികളെ യൂപത്തിൽ ആരോപിക്കുന്നുവെന്നു താല്പർയ്യം. പ്രമാണാന്തരത്തിന്റെ വിരോധമൊ ആനുഗുണ്യമോ ഇല്ലാത്ത കഥാരൂപമായും മറ്റുമുള്ളവ ഭൂതാർത്ഥവാദമാകുന്നു. 'ഇന്ദ്രോ വൃത്രമധീൽ' ഇത്യാദികളെയാണ് ഭൂതാർത്ഥവാദമെന്നു പറയു

2*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/46&oldid=164812" എന്ന താളിൽനിന്ന് ശേഖരിച്ചത്