താൾ:Mangalodhayam book-10 1916.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪ മംഗളോദയം നെ നിരാകരിക്കുന്ന 'ശക്തിവാദം' എന്നൊരു പ്രകരണം 'മുക്താവലി' മുതലായ ന്യായഗ്രന്ഥങ്ങളിൽ കാണുന്നതുകൊണ്ടു മീമാംസകന്മാർക്കു ഈ വിഷയത്തിൽ ചില പ്രത്യേകയിദ്ധാന്തങ്ങളുണ്ടെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. അർത്ഥാപത്തി, അനുപലബ്ധി എന്നു മീമാംസകസമ്മതങ്ങളായ രണ്ടു പ്രമാണങ്ങളെ നൈയായികന്മാർ നിരാകരിക്കുന്നു. ഈ മാതിരി മറ്റു ശാസ്ത്രങ്ങളിലെ പ്രകരണഗ്രന്ഥങ്ങൾ നോക്കുമ്പോൾ വ്യത്യാസപ്പെട്ടി കാണുന്ന ചില വിഷയങ്ങളിലൊഴികെ മാറ്റുള്ള ഭാഗങ്ങളിൽ മീമാംസകസിദ്ധാന്തം എന്തായിരുന്നുവെന്നരിവാൻ ഒരു മാർഗ്ഗവും ഇല്ലാതെയാണ് കലാശിച്ചിരിക്കുന്നത്. നഷ്ടശിഷ്ടങ്ങളായ പ്രാചിനഗ്രന്ഥങ്ങളെ തിരഞ്ഞു പിടിച്ചു വെളിവാക്കുവാൻ പലവിധത്തിലും പലരും ശ്രമിച്ചു വരുന്നതുകൊണ്ടു അവരുടെ അന്വേഷണത്തിന്റെ ഫലമായി ഈ വിഷയത്തിൽ വല്ല പ്രബന്ധങ്ങളും കണ്ടുകിട്ടുന്നതായാൽ അതു ഭാരതീയ തത്ത്വവിജ്ഞാനത്തിലേക്കു ഉപബൃംഹകമായി തീരുമെന്നു തീർച്ചയായും പറയാം. മീമാംസകന്മാർ ശ്രുതിയെ വിധി, മന്ത്രം, അർത്ഥവാദം എന്നിങ്ങിനെ മൂന്നു തരമായി വേർതിരിച്ചിരിക്കുന്നു. പ്രമാണാന്തരംകൊണ്ടു അറിവാൻ പാടില്ലാത്ത ധർമ്മസാധനങ്ങളെ അറിയിച്ചു പുരുഷനെ പ്രവർത്തിപ്പിക്കുന്ന വാക്യങ്ങൾ വിധിയെന്നു പറയപ്പെടുന്നു. 'ജ്യോതിഷ്ടോമേന സ്വർഗ്ഗകാമോയജേത' എന്നു തുടങ്ങിയുള്ള വ വിധികളാകുന്നു. യാഗാദികർമ്മങ്ങളിലുൾപ്പെട്ടിട്ടുള്ള ഓരോ കാർയ്യങ്ങളെ ഓർമ്മിച്ചു ചെയ്വാനുതകുന്ന ഭാഗങ്ങൾ മന്ത്രങ്ങൾ.'സ്യോനം തേ സദനം കൃണോമി ഘൃതസ്യധാരാ സുശേവം കല്പയാമി' എന്നു തുടങ്ങിയുള്ളവ പുരോഡാശസദനത്തെ ഘൃതധാരകൊണ്ടു സംസ്കരിക്കേണമെന്നും മറ്റും സ്മരിപ്പിച്ചുംകൊണ്ടു അതിലേക്കുപകരിക്കുന്നതിനാൽ മന്ത്രങ്ങളെന്നു വ്യപദേശിക്കപ്പെടുന്നു. വിധിവാക്യംകൊണ്ടു ബോധിപ്പിക്കപ്പെട്ട കർമ്മങ്ങയോ കർമ്മോപകരണങ്ങളായ സാധനങ്ങളേയോ പ്രശംസിക്കുന്ന ഭാഗങ്ങൾ അർത്ഥവാദങ്ങൾ.'വായവ്യം ശ്വേതമാലഭേത' എന്ന വിധിവാക്യത്തെ പിന്തുടർന്നുകൊണ്ടു പ്രവർത്തിക്കുന്ന 'വായുർവൈ ക്ഷേപിഷ്ഠാദേവതാ' ഇത്യാദികളായ വാക്യങ്ങൾ അർത്ഥവാദങ്ങളാകുന്നു. വായുവെന്ന ദേവത വളരെ ശീകർമ്മം ശീഘ്രഫലപ്രദമാണെന്നു പറഞ്ഞുപ്രശംസിക്കയണ് ഈ വേദഭാഗത്തിന്റെ ഉദ്ദേശ്യം.

വിധികക്കുതന്നെ പല അവാന്തരവിഭാഗങ്ങളുമുണ്ട്. ഒരു കർമ്മത്തെ ഒന്നാമതായി വിധിക്കുന്ന വാക്യം ഉൽപത്തിവിധിയെന്നു പറയപ്പെടുന്നു. 'അഗ്നിഹോത്രം ജുഹോതി' എന്നു തുടങ്ങിയുള്ളവ ഇതിലേക്കുദാഹരണമാകുന്നു. വാക്യാന്തരംകൊണ്ടു പ്രാപ്തമായിരിക്കുന്ന കർമ്മത്തിന്റെ ഉപകരണം മുതലായവയെ വിധിക്കുന്ന വാക്യങ്ങൾ ഗുണവിധികളെന്നു പറഞ്ഞുവരുന്നു. പ്രാപ്തമായ അഗ്നിഹോത്രത്തിൽ ദധി, പയസ്സ്, മുതലായ ദ്രവ്യങ്ങളെ വിധിക്കുന്ന 'ദദ്ധ്നാ ജുഹോതി' 'പയസാ ജുഹോതി' ഇത്യാദികൾ ഈ വർഗ്ഗത്തിലുൾപ്പെടുന്നു. ഇന്ന ഫലത്തെ ആഗ്രഹിക്കുന്നവൻ ഇന്ന ദ്രവ്യംകൊണ്ടു ഹോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/45&oldid=164811" എന്ന താളിൽനിന്ന് ശേഖരിച്ചത്