പൂർവമീമാംസാശാസ്ത്രം ൪൩ തമണെന്നു ഭ്രമമായി തോന്നുതൂം, ഇതുരജതമല്ല ശുക്തിയാണെന്നുള്ള ബാധജ്ഞാനം ജനിക്കുന്നതുവരെ പ്രമാണംതന്നെ. ഒരു ജ്ഞാനത്തിന്റെ പ്രാമാണ്യം മറ്റൊരു ജ്ഞാനംകൊണ്ടു സാധിക്കേണ്ടതാണെന്നു പറയുന്നവരുടെ മതത്തിൽ അനവസ്ഥാദോഷത്തെ ഉത്ഭാവനംചെയ്തു മീമാംസകന്മാർ പരതഃപ്രാമാണ്യവാദത്തെ ഖണ്ഡിക്കുന്നു. മീമാംസകന്മാരുടെ ഈ സിദ്ധാന്തം വേദപ്രാമാണ്യത്തിന്റെ രക്ഷയ്ക്ക് അഭേദ്യമായ ഒരുപ്രാകാരം പോലെ സഹായിച്ചുംകൊണ്ടു നില്ക്കുന്നു. വേദത്തിൽ പ്രതിപക്ഷികളുടെ തലയിൽ കെട്ടിവെക്കുകയാണു ചെയ്യുന്നത്.വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള സംഗതികൾ ശരിയാണെന്നു തെളിയിക്കണ്ട ഭാരം തങ്ങൾക്കില്ലെന്നാണ് അവരുടെ നില. വേദത്തിൽ പറയുന്ന പാരലൗകികങ്ങളോല ആധ്യാത്മികങ്ങളോ ആയ സംഗതികൾ സാധാരണഝനങ്ങൾക്കു കേവലം അഗോചരങ്ങളാകയാൽ അവ വേദത്തിൽ പറയുന്നപോലെയല്ലെന്നു തെളിയിപ്പാൻ ആർക്കാണു സാധിക്കുക? മീമാംസകന്മാരുടെ ഈ സിദ്ധാന്തങ്ങളെ ശ്ലോകത്തിൽ തട്ടിവിടുന്ന ശ്രീഹർഷകവി 'സ്വത ഏവ പരാർത്ഥാതാ സതാം ഗ്രഹണാ നാം ഹി യഥാ യഥാർത്ഥതാ' എന്ന ശ്ലോകാർദ്ധർത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. വേദപ്രാമാണ്യം മുതലായ വിഷയങ്ങളിൽ പൂർവ മീമാംസാസിദ്ധാന്തത്തെത്തന്നെയാണ് ഉത്തരമീമാംസയിലും സ്വീകരിച്ചിരിക്കുന്നത്. എന്നു തന്നെയല്ല ആത്മവിഷയകങ്ങളായ സിദ്ധാന്തങ്ങളൊഴികെ ബാക്കിയുള്ളവയെല്ലാം മീമാംസകന്മാർക്കും വേദാന്തികൾക്കും സാധാരണമാകുന്നു. 'വ്യവഹാരേ ഭട്ടാനയഃ' എന്നാണു വേദാന്തികളുടെ അഭ്യംപഗമം. വേദാർത്ഥങ്ങളെ നിർണ്ണയിപ്പാനുതകിന്നതായി പൂർവ്വമീമാംസയിൽ സ്വീകരിച്ചിട്ടുള്ള ന്യായങ്ങളും പൂർവ്വമീമാംസയിലെ അധികരണസിദ്ധാന്തങ്ങളും ജ്ഞാനകാണ്ഡത്തിന്റെ അർത്ഥം നിർണ്ണയിപ്പാനും അത്യാവിശ്യമായിരിക്കുന്നതിനാൽ മീമാംസാജ്ഞാനം സാമാന്യമായിട്ടെങ്കിലും സംപാദിച്ചിട്ടില്ലാത്ത ഒരുവന്നുവേദാന്തത്തിന്റെ തത്ത്വം മനസ്സിലാവാൻ വളരെ പ്രയാസമുണ്ട്. സ്മൃതികൾ മുതലായവയുടേയും അർത്ഥനിർണ്ണയത്തിൽ മീമാംസാജ്ഞാനം സഹായിക്കുന്നു. ചുരുക്കിപ്പറയുന്നതായാൽ, മീമാംസാസിദ്ധാന്തങ്ങൾ അറിയാത്ത ഒരുവന്ന് ഇതരശാസ്ത്രങ്ങളുടേയും നിഷ്കൃഷ്ടജ്ഞാനം ഉണ്ടാവാൻ പാടില്ലാത്തതാണെന്നുതന്നെ പറയാവുന്നതാണ്.
മീമാംസകന്മാരുടെ സിദ്ധാന്തത്തെ അനുസരിച്ചുള്ള പദാർത്ഥനിരൂപണങ്ങളടങ്ങിയ പ്രകരണഗ്രന്ഥങ്ങൾ ഇപ്പോൾ ദുർല്ലഭങ്ങളായിരിക്കുന്നതിനാൽ അവരുടെ ആ വിഷയത്തെസ്സംബന്ധിക്കുന്ന അഭിപ്രായങ്ങൾ എന്താണെന്നറിവാൻ സാധിക്കാതായിരിക്കുന്നു. നൈയായികന്മാരുടെ പ്രകരണഗ്രന്ഥങ്ങളിൽ പല മീമാംസാസിദ്ധാന്തങ്ങളേയും എടുത്തു ഖണ്ഡിച്ചു കാണുന്നുണ്ട്. 'ശക്തി' എന്നൊരു പദാർത്ഥം മീമാംസകന്മാർ സ്വീകരിച്ചിട്ടുള്ളതി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.