മംഗളോദയം
൧ഠ൯൨ പുസ്തകം ൧ഠ} എടവം { ലക്കം ൨
മംഗളം
കർമ്മം താൻ മനുജർക്കിഹ ധർമ്മത്തിൻ മർമ്മമെന്ന വേദമതം നിർമലമായ് ത്തെളിയിച്ചൊരു നിർമ്മത്സരനാംമുനീന്ദ്രനു തൊഴുന്നേൻ
കെ.വാസുദേവൻ മൂസ്സത് പൂർവമീമാംസാശാസ്ത്രം .
ഷഡ്ദർശനങ്ങളിലൊന്നായ പൂർവമീമാംസാശാസ്ത്രത്തെപ്പറ്റി സംക്ഷിപ്തമായ ഒരു വിവരണം 'മംഗളോദയം' വായനകാർക്കു രസകരമാവാതിരിപ്പാൻ നിവൃത്തിയില്ല. ജൈമിനി നിർമ്മിതങ്ങളായ സൂത്രങ്ങളാണു മിമാം സാസൌധത്തിന്റെ അസ്തിഭാരമായിരിക്കുന്നത്. ഈ സൂത്രങ്ങൾ പന്ത്രണ്ടദ്ധ്യായങ്ങളായി വിഭാഗിപ്പെട്ടിരിക്കുന്നു. അതുകൊണ്ടു മീമാം ശാസ്ത്രത്തിന്നു. ദ്വാദശലക്ഷണി എന്നു പേർ സിദ്ധിച്ചിരിക്കുന്നു. സന്ദേഹ വിഷയങ്ങളായ വേദ ഭാഗങ്ങളിൽ അർത്ഥനിർണയം ചെയവാനായിട്ടാണു മീമാംസശാസ്ത്രം ഉണ്ടായിട്ടുള്ളത്. ധർമ്മാധർമ്മങ്ങളെ വഴിപോലെ ഉപദേശിച്ചു പുരുഷന്നു പ്രവർത്തിയേയും നിവൃത്തിയേയും യഥാക്രമമായി ജനിപ്പിക്കുകയാണല്ലൊ വേദങ്ങളുടെ പ്രയോജനം. സംശയരൂപമായ ജ്ഞാനത്തിന്നു ഒരിക്കലും പ്രവൃത്തിഹേതുത്വം സംഭവിക്കാത്തതിനാൽ നിശ്ചയാത്മകമായ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.