ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പലവക.
കൊച്ചി മലയാള ഭാഷാപരിഷ്കരണ കമ്മറ്റിയുടെ അദ്ധ്യഷതയിലും ആഭിമുഖ്യത്തിലും ഉണ്ടാക്കുവാൻ നിശ്ചയിച്ചിട്ടുള്ള ഭാഷാനിഗണ്ഡുവിനെ സംബന്ധിച്ചുള്ള ചില നിശ്ചയങ്ങൾ ഇയ്യിടയിൽ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തികാണുന്നുണ്ട്. അവയിൽ ചലതു താഴെ ചേർക്കുന്നുഃ- (൧) "മലയാള ഭാഷയിൽ നല്ല പാണ്ഡിത്യവും ഇതരദ്രാവിഡ ഭാഷകളിൽ സാമാന്യപരിചയവും സംസ്കൃതത്തിലും ഇംഗ്ലീഷിലും നല്ല വ്യൂൽപത്തിയുമുള്ള അഞ്ച് വിദ്വാൻമാരെ മാസം ഒന്നുക്കു വദ്രക വീതം ശമ്പളം കൊടുത്തു നിഗണ്ഡുനിർമ്മാണകാര്യത്തിൽ പ്രവർത്തിപ്പിക്കുവാൻ കമ്മറ്റിയിൽ നിന്നും തീർച്ചപ്പെടുത്തിയിരിക്കുന്നു. (൨) ഈ വിദ്വാൻമാരിൽ ഒരാൾ മലബാർ ജില്ലയിലും, ഒരാൾ കൊച്ചിയിലും, ഒരാൾ തിരുവിതാംകൂറിലും, ശേഷം രണ്ടു പേർ എറണാകുളത്തു കമ്മിറ്റി ആപ്പീസിലും കമ്മറ്റിയുടെ നിയമങ്ങളും നിശ്ചയങ്ങളും അനുസരിച്ച ജോലി ചെയ്യേണ്ടതാകുന്നു. (൨) ഈ വിദ്വാൻമാർ അഞ്ചു പേരും ഭാഷയിലുള്ള വാക്കുകൾ ശേഖരിക്കേണ്ടതും, എന്നാൽ അവർ ശേഖരിക്കുന്ന വാക്കുകൾ ഗുണ്ടർട്ടിന്റെ ഭാഷാനിഗണ്ഡുവില്ലുള്ളവയാണെങ്കിൽ അവർക്കു ആ വാക്കുകളെക്കുറിച്ചു പ്രത്യേകം വിശേഷമായി യാതൊന്നുംപറവാനില്ലാത്ത പക്ഷം നിഗണ്ഡു വെറുതെ പകർത്തി അയക്കുവാൻ ആവശ്യമില്ലാത്തതും ആകുന്നു. ഈ ആവശ്യത്തിലേക്കായി അവർക്കു ഓരോ നിഗണ്ഡു കമ്മറ്റിയിൽ നിന്നും വാങ്ങികൊടുക്കുന്നതും ഉദ്ദ്യോഗ കാലം കഴികയൊ അവർ പിരിക്കയൊ ചെയ്യുന്ന സമയം അവർ പുസ്തകങ്ങൾ കമ്മറ്റിയുടെ അടുക്കൽ തിരിയെ ഏൽപ്പിക്കേണ്ടതുമാകുന്നു. (൪) സഞ്ചാരികളായ മൂന്ന് വിദ്വാൻമാരും അതാതു ദിക്കുകളിൽ സഞ്ചരിച്ച,, അതാതു തൊഴിൽക്കാർ അവരുടെ തൊഴിൽ സംബന്ധമായി പൃത്യേകം ഉപയോഗിക്കുന്നവയും സംസാര ഭാഷയിൽ മാത്രം പ്രചാരമ്മുള്ളവയുമായ എല്ലാ വാക്കുകളേയും കഴിയുന്നതും ശേഖരിച്ച് അവയുടെ ശരിയായ അർത്ഥവും വ്യാപിതയും മലയാളത്തിലും പരയ്യാനങ്ങൾ ഇംഗ്ലീഷിലും സംസ്കൃതത്തിലും ചേർക്കുന്നതോടു കൂടി ഉചിതമായ ഉദാഹരണങ്ങളെകൊണ്ട് വിശദീകരിക്കേണ്ടതുമാക്കുന്നു. ഈ മൂന്ന് വിദ്വാൻമാരും ആഴ്ചതോറും അതാതു ദിക്കുകളിൽ നിന്നയയ്ക്കുന്ന വാക്കുകളെ പരിശോധിച്ചു പുനരുക്തി ദോഷം കൂടാതെ സ്വരൂപിച്ചു ക്രമപ്പെടുത്തേണ്ടത് ആപ്പീസിലുള്ള ഒരു വിദ്വാന്റെ ജോലിയും ആപ്പീസിൽ ശേഖരിച്ചു കൊടുക്കുന്ന സകല ഗ്രന്ഥങ്ഹളും പരിശോധിച്ചു പഴയ വാക്കുകളെ ശേഖരിച്ചു മേൽ പറഞ്ഞ പ്രകാരം വ്യാപ്തി മുതലായവയെ കാണിച്ചു ഉദാഹരണങ്ങളെ കൊണ്ടു വ്യക്തമാക്കേണ്ടതു ആപ്പീസിലുള്ള മറ്റെ വിദ്വാന്റെ ജോലിയുമാകുന്നു.
(൫) പ്രതിഫഃലച്ഛ കൂടാതെ ഈ കാരയ്യത്തിൽ പ്രയത്നിക്കുവാൻ മനസ്സുള്ള സകല വിദ്വാമാരുടെയും സഹായവും സഹകരണവും കമ്മറ്റി നന്ദിപൂർവ്വം സ്വീകരിക്കുന്നതാകുന്നു." നിഗണ്ഡുവുണ്ടാക്കേണ്ടതിനെപ്പറ്രി പല അഭിപ്രായങ്ങളുമടങ്ങിയ ലേഖനങ്ങൾ മംഗളോദയത്തിൽ മുമ്പു പ്രസിദ്ധപ്പെടുത്തീട്ടുണ്ട്. കമ്മറ്റിക്കാരുടെ ശ്രദ്ധ അവയിലും പതിയുമെന്ന വിശ്വസിക്കുന്നു.
* * *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.