താൾ:Mangalodhayam book-10 1916.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അർത്ഥോപക്ഷേപങ്ങൾ ൩൭൭

ത്യാജ്യകോടിയിൽ തള്ളുന്നതായാൽ ദ്രഷ്ടാക്കൾ നെററിചുളിക്കും;- കവിയുടെ ഉദ്ദേശം ഫലിക്കുകയുമില്ല. ജുഗുപ്സാവഹങ്ങളായ യുദ്ധമൈഥുനനിദ്രാദികൾ സഹൃദയന്മാരായ സജ്ജനങ്ങളുടെ മുമ്പിൽ വെച്ച്, രംഗത്തിൽ പ്രയോഗിക്കുന്നതിന് അർഹതയില്ലാത്തവയും, കഥാഗാത്രത്തിൽ അപ്രധാനങ്ങളായ സ്നാനപാനാദികൾ കഥയുടെ വൃഥാസ്ഥൗല്യത്തിനു കാരണവും ആകയാൽ ആ രണ്ടുകൂട്ടവും, നാടകനിർമ്മാണത്തിൽ കവിയെ വിഷമിപ്പിക്കുന്നു. നാട്യശാസ്ത്രകർത്താവായ ഭരതമുനി, ജുഗുപ്സാവഹങ്ങളൊ കഥാഗാത്രത്തിൽ അപ്രധാനങ്ങളോ ആയതുകൊണ്ടു, രംഗപ്രയോഗാനർഹങ്ങളായ ഭാഗങ്ങളെ ഈ വിധം പരിഗണിക്കുന്നു:-

കൊലവിളിയുദ്ധംമരണം
രാജ്യക്ഷോഭംവിവാഹമപലപനം
കുളിയൂൺശാപംശയനം
തൊട്ടതുരംഗത്തിലാടിടാനാകാ.

രംഗപ്രയോഗാനർഹങ്ങളായതുകൊണ്ടു നാടകത്തിൽ കൂട്ടിച്ചേർക്കുന്നതിനോ, ദൃഷ്ടാക്കളെ കഥ മുഴുവൻ മനസ്സിലാക്കേണ്ടിയിരിക്കുന്നതുകൊണ്ടു ചേർക്കാതെയിരിക്കുന്നതിനോ, നിവൃത്തിയില്ലാത്ത ഈ വക ഭാഗങ്ങൾ നാടകകർത്താക്കളെ വല്ലാതെ വിഷമിപ്പിക്കുമെന്നുള്ളതു തീർച്ചയാണല്ലൊ. ശ്രവ്യകാവ്യകർത്താക്കൾക്ക് ഈ വക ദുർഗ്ഘടങ്ങളൊന്നുമില്ലാതിരുന്നതു കൊണ്ടുതന്നെയായിരിക്കണം, പൂർവ്വികന്മാരുടെയിടയിൽ നാടകങ്ങളധികമുണ്ടാകാതിരുന്നതും, "നാടകാന്തം കവിത്വം" എന്ന ചൊല്ലുണ്ടായതും.

രംഗപ്രയോഗാനർഹങ്ങ-
ളായഭാഗങ്ങളോതുവാൻ
നാടകത്തിൽച്ചേർക്കുമംശ-
മർത്ഥോപക്ഷേപകാഹ്വയം
വിഷ്കഭ,മംങ്കമുഖവും,
ചൂളികാ,ങ്കാവതാരവും,
പ്രവേശകം,വരുമിവ-
യർത്ഥോപക്ഷേപകങ്ങളായ്.

ജുഗുപ്സാവഹങ്ങളായതുകൊണ്ടോ, അപ്രധാനങ്ങളായതുകൊണ്ടോ രംഗത്തിൽ പ്രയോഗിക്കാൻ യോഗ്യതയില്ലാതെ, ഭരതമുനി തുടങ്ങിയ നാട്യശാസ്ത്രജ്ഞന്മാർ തള്ളിക്കളഞ്ഞിരിക്കുന്ന മുൻപറഞ്ഞ വധാദികൾ, രംഗസ്ഥന്മാർക്കു മനസ്സിലാകത്തക്കവിധം അഭിനയിക്കുന്നതിനു നാടകത്തിൽ കൂട്ടിച്ചേർക്കുന്ന ഭാഗത്തിന് "അർത്ഥോപക്ഷേപകങ്ങൾ" എന്നുപേർ. ഇവയിൽ ചിലത് അങ്കഭിന്നമായിരിക്കും എന്ന മാത്രമല്ല, ഇതിന്റ പ്രവർത്തകങ്ങളായ പാത്രങ്ങൾ പ്രായേണ കഥാബാഹ്യങ്ങളായിരിക്കുകയും ചെയ്യും. ഈ അർത്ഥോപക്ഷേപകത്തിനു വിഷ്കംഭം, അങ്കമുഖം,ചൂളിക,അങ്കാവതാരം, പ്രവേശകം എന്നിങ്ങനെ അഞ്ചു പിരിവുകൾ ഉണ്ട്. ഇവയിൽ ഓരോന്നിനേയും മുറയ്ക്കു വിവരിച്ച് ഉദാഹരിക്കാം.

ഭൂതഭാവികഥാംശങ്ങൾ
വിവരിക്കുന്നമട്ടിലായ്
ചുരുക്കിയാദിയിൽച്ചൊല്ലും
ഭാഗംവിഷ്കംഭമായിവരും.

നടന്നു കഴിഞ്ഞവയോ നടക്കാനിരിക്കുന്നവയോ ആയ കഥാഭാഗങ്ങളെ - രംഗപ്രയോഗാനർഹങ്ങളായ കഥാഭാഗങ്ങളെ - രംഗസ്ഥന്മാരെ മനസ്സിലാക്കു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/408&oldid=164806" എന്ന താളിൽനിന്ന് ശേഖരിച്ചത്