താൾ:Mangalodhayam book-10 1916.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

൧൦൯൩

പുസ്തകം ൧൦        കുംഭം      ലക്കം ൧൧ 

മംഗളം

തിങ്കളണിയും മഹേശ്വര-
നങ്കതലത്തിങ്കൽ വെച്ചു ലാളിക്കും
പങ്കജശരമോത്സവ-
മെങ്കരളിൽ സതതസൌഖ്യമരുളുട്ടേ

ഒരു പഴയ കവി

അർത്ഥോപക്ഷേപകങ്ങൾ

ശ്രവ്യകാവ്യങ്ങളെ അപേക്ഷിച്ച് ദൃശ്യകാവ്യങ്ങൾക്ക് അധികം സർവ്വജനീനമായ പ്രചാരം സിദ്ധിക്കുന്നതിനുകാരണം ജനസമുദായത്തിന്റെ വിനോദത്തിന്റെ രസികത്വമായിരിക്കാം. വേദശാസ്ത്രപുരാണകാവ്യങ്ങൾ..ഒരേ ഉദ്ദേശത്തോടുകൂടി നിർമ്മിക്കപ്പെട്ടവയാണെങ്കിലും, ഉപദേഷ്ടാക്കന്മാരുടെ സ്ഥിതിഭേദത്താലും, ഒരുപോലെ, എല്ലാവരിലും ഉദ്ദിഷ്ടഫലത്തെ ജനിപ്പിക്കുന്നതിനും മതിയാകുന്നില്ല. ശ്രോതാക്കളുടെയോ വാചയിതാക്കളുടെയൊ മനോഗതിയെ പിൻതുടർന്ന്, അവരെ വളരെ ദൂരം ആകർഷിച്ച് തന്നത്താനറിയാതെ മനസ്സംസ്കരണം നടത്തുന്ന വിഷയത്തിൽ,കാവ്യം,മറ്റു മൂന്നു പ്രസ്ഥാനങ്ങളെയും അതിശയിക്കുന്നു. നിരന്തരം കാവ്യപരിശീലനം ചെയ്യുന്ന സഹൃദയൻ, ബാഹ്യോപദേശം ലഭിക്കാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/406&oldid=164804" എന്ന താളിൽനിന്ന് ശേഖരിച്ചത്