൨൭൪ മംഗളോദയം
നക്കാരായ യുവകവികളിൽ ഒരാളായ അച്യുതമേനവന്നു സഹജമായ രചനാചാതുര്യവും ശബ്ദഭംഗിയും ഉള്ള അനേകം നല്ല പദ്യങ്ങൾ ഇതിലുണ്ട്. ഉദാഹരണത്തിന്ന് ഒരു ശ്ലോകം താളെചേർക്കുന്നു.;-
'എങ്ങാണാവിമലേന്ദുകുന്ദകുമുദക്ഷീരങ്ങളെസ്സന്തതം
മങ്ങാറാക്കി വിളങ്ങിടുന്നൊരുഭവ കീർത്തിപ്രകാശാങ്കുരം?
എങ്ങാണീമമശുഷ്കവാണി?നൃപതേ! മോങാൽകുതിച്ചൊന്നിവൻ
പൊങ്ങാനായ്‌തുടരുന്നുവെണ്മതികലാബിംബംഗ്രഹിച്ചീടുവാൻ'!
<poem>
പക്ഷേ കാവ്യത്തെ സാമാന്യേന നോക്കുമ്പോൾ, ഇവയുടെ ഗുണംകൂടി ശോഭിക്കുന്നില്ല. ഇത്രമാത്രം പറയുന്നതല്ലാതെ ഈ കൃതിയെപ്പറ്റി വിസ്തരിച്ചൊരു നിരൂപണം ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇതിനു വില നാലണയാണ്. ഉത്തിഷ്ഠമാനനായ ഈ കവിയിൽ നിന്നു കേരളഭാഷയ്ക്കു ചില നല്ല കൃതികൾ ഉണ്ടായിക്കാണ്മാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
൨. കംസൻ
പുരാണപ്രസിദ്ധനായ കംസന്റെ ജീവചരിത്രത്തെ സരസകവിതാരീതിയിൽ ആവിഷ്കരിച്ചിട്ടുള്ള ഈ ഖണ്ഡകാവ്യത്തെ വിരചിച്ചിട്ടുള്ളത് സാക്ഷാൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സുകൊണ്ടാണ്. ............ളുള്ള ഈ ചെറുകൃതി..............ന ഇതിനുമുമ്പുതന്നെ സാഹിത്യവേദികൾക്കു പരിചയപ്പെട്ടതും സാഹിത്യസാമ്രാജ്യത്തിൽ പ്രതിഷ്ഠകിട്ടിയതും ആകുന്നു. കംസൻ ഒരു ദുഷ്ടനാണെന്നുമാത്രമല്ലാതെ അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഇതരഭാഗങ്ങൾ അറിഞ്ഞിട്ടില്ലാത്തവർക്ക് ഈ കൃതി ഒരു പാഠമാകുന്നു. അലങ്കാരങ്ങൾക്കും മറ്റും വേണ്ടി ഒട്ടും ക്ലേശിക്കാതേയും, സരളമായും, നല്ല ഒഴുക്കോടുകൂടിയും കവിതയുണ്ടാക്കുന്നതിൽ അദ്വിതീയനായിരുന്ന തമ്പുരാന്റെ ഈ കൃതിക്കു ധാരാളം പ്രചാരം വരാതിരിക്കയില്ല. കംസന്റെ സൽഗതിയെപ്പറ്റിയുള്ള രണ്ടുപസംഹാരപദ്യങ്ങളിനിന്ന് ഇതിലെ കവിതയെങ്ങനെയെന്നും മറ്റും അറിയാവുന്നതുകൊണ്ട് ആ പദ്യങ്ങൾ താഴെച്ചേർക്കുന്നു.:-
<poem>
ഒഴിഞ്ഞു സാംസാരികബന്ധമീവിധം
വഴിഞ്ഞു സച്ചിൽസുഖമൈക്യമാർന്നവ
കിഴിഞ്ഞുപോകാപ്പടി വൂർണ്ണവിഷ്ണുവായ്
ക്കഴിഞ്ഞു കംസൻ കഥയായി മംഗളം.
മുക്കാൽമുകുന്ദനിലയെത്തിനകാലനേമി
തല്ക്കാലമിങ്ങനെപിറന്നുവളർന്നവീര
ചൊല്കൊണ്ടുയർന്നുപുരുഷാർത്ഥചതുഷ്ടയത്തെ
ക്കയ്ക്കൊണ്ടുയർന്നുപൂർണ്ണപരപിന്മയനായികംസൻ.
ഉത്തമമായ ഈ കൃതി പൊതുജനോപയോഗപ്രദമാംവണ്ണം പ്രസിദ്ധപ്പടുത്തിയ ഭാഷാഭിമാനിയായ പി.വി.കൃഷ്ണവാരിയരവർകളെ ഞങ്ങൾ അഭിനന്ദിക്കുന്നു. വില 4. ണ.
ശേഷം പുസ്തകങ്ങളുടെ അഭിപ്രായം വഴിയെ.
മം.പ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.