൩൬൬ മംഗളോദയം
<poem> കരബലമൊക്കവേകാട്ടാം ഊനമുണ്ടിങ്ങിനെചെയ്താൽ-ഇപ്പോൾ ഉചിതമല്ലെന്നുവരുംകേൾ ധർമ്മംപിഴയ്ക്കരുതല്ലോ-ഭീമ ധരണീപതിക്കുവിശേഷാൽ മർമ്മമറിയാത്തപ്പാപ്പാ-നുണ്ടോ? മദഗജംപാട്ടിൽവരുന്നു? വല്ലതുമൊന്നിഹചെയ്താൽ-ഉടൻ വരുമതുകൊണ്ടൊരുദോഷം നാലഞ്ചുമാസംസഹിച്ചീ-ടുക നലമൊടേസോദരവീരാ! കാലമടുക്കുന്നനേരം-ഞാനും കഥിക്കുന്നുണ്ടെടോഭീമാ! വല്ലാതെചെന്നുതടർന്നാൽ-അതു വരികയില്ലെന്നല്ലാമേലിൽ ഇല്ലാത്തദുഷ്കീർത്തിയുണ്ടാം-ആശു നിരൂപിക്കനീഭീമസേനാ!' ആര്യന്റെശാസനകേട്ടു-ഭീമൻ അനുവാദത്തോടെവസിച്ചു വീര്യവാന്മാർക്കുവിവേകം-വേണം വിജയമതിന്നനുകൂലം. വേദവ്യാസമുനിതാനും-അപ്പോൾ വിരവോടേകാണായിമുന്നിൽ ആദരവോടരുൾചെയ്തു-മുനി അറിയേണംപാണ്ഡവൻമാരേ! വൈരികളെക്കുലെയ്‌വാൻ-പാരം വിഷമമതോർത്തീടവേണം ഗൌരീശന്റെകൃപയല്ലാ-തൊരു ഗതിയില്ലെടോപാർത്ഥന്മാരേ! പാശുപതാസ്ത്രംലഭിപ്പാ-നായി പരിചോടേപോകേണംപാർത്ഥൻ ആശുതപംചെയ്തുകൊണ്ടാൽ-ഇപ്പോൾ അതുവരുവാൻദണ്ഡമില്ല ഇങ്ങിനെമാമുനിശ്രേഷ്ഠൻ-വ്യാസൻ ഹിതമരുൾചെയ്തുമറഞ്ഞു ഭംഗിയോടെസവ്യസാചി-താനും ഭഗവാനെസ്സേവിപ്പാനായി വില്ലുംശരവുമെടുത്തു-മെല്ലെ വിരവോടെയാത്രയുംചൊല്ലി. വില്ലാളിവീരൻനടന്നു-ചെന്നു വിജനപ്രദേശത്തിരുന്നു കാലേകുളിച്ചുജപിച്ചു-തന്റെ കരളിലുറപ്പിച്ചരൂപം ഫാലേവിളങ്ങുന്നനേത്രം-പിന്നെ ഫണിഗണഭൂഷിതഗാത്രം അമ്പിളിതുമ്പയുമെല്ലും-ചേരും അഴകിനചെഞ്ചിടാഭാരം മാനുംമഴുവുംകരാഗ്രം-തന്നിൽ മദകരിച്ചർമ്മദുകൂലം മാനസമോഹനരൂപം--തന്റെ മനസ്സിലുറപ്പിച്ചുപാർത്ഥൻ പഞ്ചാഗ്നിമദ്ധ്യേവസിച്ചുകൊണ്ടു പരമീശനെസ്സേവചെയ്തു അഞ്ചാറുവത്സരമേവം-തന്നെ അലസാതെവാണിതുപാർത്ഥൻ.
III
ശങ്കപൂണ്ടുവാണീടുന്ന ശതമഖന്റെശാസനത്താൽ പങ്കജാക്ഷിമാരെല്ലാവരും പരിചിനൊടുപാർത്ഥതൻതന്റെ മാനസമിളക്കുവാനായ് മദനകേളിമേളത്തോടെ കാനനാന്തേപോന്നുവന്നു കളിതുടങ്ങിഭംഗിയോടെ പാടിതോടികല്യാണിയും പരിചിനോടെപാടിയാടി മോടികൂട്ടിമേളത്തോടെ മുരളിവീണാനാദംതൂകി
<poem>
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.