താൾ:Mangalodhayam book-10 1916.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിരാതം അരയന്നപ്പാട്ട് ൩൬൫

ത്തടിച്ചദുശ്ശാസനൻവലിച്ചുപാരം
പഴിച്ചുപാദംകൊണ്ടുചവിട്ടിവസനങ്ങ-
ളഴിച്ചുസഭതന്നിലിഴച്ചുമൂഢൻ
അതുകൊണ്ടുംനിങ്ങൾക്കിന്നഭിമാനമില്ലേതും
ചതികൊണ്ടുമില്ലൊരുകുലുക്കമിപ്പോൾ
എനിക്കിപ്പോലോരോന്നേനിനയ്ക്കുമ്പോളാതങ്കം
ജനിക്കുന്നുഹാകഷ്ടംരമണന്മാരേ!
കിഴിഞ്ഞുകൊണ്ടിങ്ങിനെകഴിഞ്ഞുബഹുകാലം
കുഴഞ്ഞുകയ്യുംകാലുംനടക്കമൂലം
കടന്നമലകളുംനടന്നുപലവഴി
കിടന്നുകരിമ്പാറപ്പുറത്തുതന്നെ
തപസ്സുംചെയ്തിങ്ങിനെപുസ്സുംകൃശമായി
യശസ്സുംകുറഞ്ഞുപോയ്‌നിരൂപിച്ചാലും
പൊടുക്കെന്നുനാടെല്ലാമടക്കുന്നുവൈരികൾ
നടക്കുന്നുനാമെല്ലാമടവിതന്നിൽ
ഉടുപ്പാനുമില്ലിങ്ങുകിടപ്പാനുമില്ലെങ്ങും
നടപ്പാനുമിക്കാലംചടപ്പായ്‌വന്നു.
ചതിച്ചോരുവൈരിയെവധിച്ചീടുവാൻ നിങ്ങൾ
വിധിച്ചീടുന്നില്ലയോവിരുതന്മാരേ!
വലയുന്നുതാനെന്റെതലയിലെഴുത്തല്ലോ
പലയിലകപ്പെട്ടമൃഗിയെപ്പോലെ
കരുത്തന്മാർനിങ്ങളിലൊരുത്തൻനിരൂപിച്ചാൽ
വരുത്താൻതടവില്ലാപദവിയെല്ലാം
നഗരങ്ങൾനാടുകളഖിലമുപേക്ഷിച്ചു
വിപിനേവസിക്കുന്നവിരുതന്മാരേ!
തടിച്ചഗദകൊണ്ടൊന്നടിച്ചാലരാതികൾ
നടിച്ചനടിപ്പെല്ലാമടങ്ങിപ്പോകും
അതിനുവൃകോദരൻമുതിരുന്നതില്ലയോ
ഗതിയെന്തിനിക്കെന്റെ രമണന്മാരേ!"

II

പാഞ്ചാലിതന്നുടെവാക്യം-കേട്ടു
പരിചൊടുകോപിച്ചുഭീമൻ
ചാഞ്ചല്യംകൂടാതെചൊന്നാൻ-ആശു
'ചതിക്കില്ലെടോ ഭീമസേനൻ
വൈരികളെക്കുലചെയ്‌വാൻ-ഇപ്പോൾ
വളരെയുണ്ടാശനമുക്കും
ആര്യന്റെശാസനയില്ലാ-ഞ്ഞിപ്പോൾ
അടങ്ങുന്നുഞാനിതുകാലം
ദുര്യോധനനാദികൾനൂറും-പിന്നേ
ദുരഭിമാനംപരമേറും
കർണ്ണനുംഗാന്ധാരരാജൻ-താനും
കലഹത്തിനെത്തുന്നനേരം
ഇന്നുതന്നേഗദകൊണ്ടു-ചെന്നു
ഇടിപൊടിയാക്കുമിബ്ഭീമൻ
കണ്ടാലുംദ്രൌപദിചാലേ-മമ
കരബലമ്പൊടിദാനീം
പണ്ടാരുംചെയ്യാത്തവണ്ണം-ചില
പടുതകൾകാട്ടുമിബ്ഭീമൻ
എട്ടുദിവസത്തിൻമുമ്പേ-കേൾക്കാം
എതൃപടതന്നുടെനാശം
ഒട്ടുംക്ഷമയില്ലിനിക്കെ-ന്നോർക്ക
ഒരുവനെശങ്കയുമില്ല
എങ്കിൽഞാൻപോകുന്നുബാലേ!-കാര്യം
എളുതായിസ്സാധിച്ചീടുന്നേൻ
പങ്കജലോചനേദേവീ!-നിന്റെ
പരിഭവമിന്നിഹതീർക്കാം'
അങ്ങിനെഭാവിച്ചനേരം-മെല്ലേ
അരുൾചെയ്തുധർമ്മതനൂജൻ:
'ഇങ്ങുവാനീഭീമസേനാ-ഉണ്ണീ!
അതിനുള്ളകാലമല്ലിപ്പോൾ
സാഹസമൊന്നിനുമാകാ-ഭീമാ-
സാഹസമൊന്നിനുമാകാ-ഭീമാ-
സമയംകഴിവോളംപാർക്ക
കനനവാസംകഴിഞ്ഞാൽ-പിന്നെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/396&oldid=164792" എന്ന താളിൽനിന്ന് ശേഖരിച്ചത്