താൾ:Mangalodhayam book-10 1916.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൪ മംഗളോദയം

ഹസ്യം മുഴുവനും അങ്ങക്കു മനസ്സിലായിരിക്കുന്നു. അങ്ങ് അച്ഛേദ്യവും അഭേദ്യവും സർവ്വവ്യാപിയുമയ നിയമശൃംഖലയെക്കണ്ടുവല്ലോ. അങ്ങ് ഭയം വ്യസനം സംശയം മുതലായവയെ അതിക്രമിച്ചിരിക്കുന്നു. അഘടിതഘടനാപടീയസിയും ആദ്യയുമായ ഏതൊരു മഹമായയുടെ പ്രസാദത്താൽ ബ്രഹ്മാവിന്നു ഈ മരുഭൂമിയിൽ ഈ മൂന്നു മഹാതീർത്ഥങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞുവോ ഇച്ഛായിയായ ആ ദേവിയും തന്റെ വിഭൂതികളെ അങ്ങക്കു കാട്ടിത്തന്ന് അങ്ങയുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠിതമായിരിക്കുന്നു. ഭ്രമം പ്രമാദം നാസ്തിക്യം മുതലായ പിശാചുക്കൾക്കുഅങ്ങയെ തൊടാൻ സാധിക്കില്ല. സർവ്വസിദ്ധികളും ലഭിക്കുന്ന വഴിയിൽ അങ്ങ് കാലെടുത്തുവെച്ചിരിക്കുന്നു. അങ്ങയ്ക്കു അസാദ്ധ്യമായിട്ടു ഒന്നും തന്നെ ഇല്ല. അങ്ങയ്ക്കു സ്വയമേവ സൃഷ്ടി ചെയ്യാനുള്ള ശക്തിയുണ്ടായിരിക്കുന്നു. നമുക്കു പോക.'

കെ. കുഞ്ഞുണ്ണിനായർ ബി. എ. ബി. എം.


കിരാതം

അരയന്നപ്പാട്ട് *

(ഒമ്പതുവൃത്തം)

അരയന്നമേ! മെല്ലേവരികെന്നുടേമുന്നിൽ
അരവിന്ദനാഭനെവണങ്ങിക്കൊൾക
ദുരിതങ്ങൾനീങ്ങുവാൻഹരിതന്നുടെനല്ല
ചരിതങ്ങൾചൊല്കനീവിരവിനോടെ
മുരവൈരിദേവന്റെസഖിയായിമേവുന്ന
കരുവീരനായൊരുപുരുഷപാർത്ഥൻ
പുരവൈരിയെച്ചെന്നുവിവോടെസേവിച്ചു
ശരമാശുലഭിച്ചോരുചരിതംചൊൽനീ
അരയന്നമതുനേരമുചരചെയ്തുമധുരമായ്
ഹരിസൂനുതന്നുടെചരിതംകേൾപ്പിൻ
ധൃതരാഷ്ട്രനന്ദനൻചതിയാലെചൂതിങ്കൽ
ഹൃതമാക്കിപാണ്ഡുതൻതനയന്മാരെ
വനവാസംചെയ്‌വാനങ്ങയച്ചോരനന്തരം
മുനിവേഷംപൂണ്ടൊരുനരവീരന്മാർ
അനന്തമാകുംദ്വൈതവനന്തന്നിലങ്ങിനെ
മനന്തന്നിൽമോദേനമരുവുംകാലം
പരിഖേദംപൂണ്ടോരുവരവാണിപാഞ്ചാലി
നരവരനോടേവമുരചെയ്യുന്നു:
'ഗ്രഹിച്ചുകൊൾകാദുഃഖംസഹിച്ചുകൂടാതായി
സുഖിച്ചുവാണീടുവാനടുത്തീലേതും
ധനവുംവേണ്ടാതന്റെജനവുംവേണ്ടാചെറ്റും
കനവുംവേണ്ടാനിങ്ങൾക്കൊരുനാൾപോലും
ചതിച്ചുസുയോധനനതിൽചൂടുമില്ലിപ്പോൾ
പതിച്ചുപരാധീനവിപിനംതന്നിൽ
അടിച്ചുതലമുടിപിടിച്ചുവലിച്ചെന്നെ


  • (ഒരു പഴയ ഗ്രന്ഥത്തിൽനിന്ന്)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/395&oldid=164791" എന്ന താളിൽനിന്ന് ശേഖരിച്ചത്