താൾ:Mangalodhayam book-10 1916.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുഷ്പാഞ്ജലി ൩൬൩

ജോലികളിൽ ഏർപ്പെടുകയോ ചെയ്താൽ അവർക്കു ഉടനെ മരണശിക്ഷകിട്ടുന്നു. എന്നാൽ ഇവർക്കു മരണശിക്ഷ കിട്ടുന്നുണ്ടെങ്കിലും അവർ വീണ്ടും ജീവനോടുകൂടി എഴുന്നേൽക്കുകയും ചെയ്യുന്നു.

എന്നാൽ ഇവർ ആരുടെ കല്പപനയെയാണ് അനുസരിക്കുന്നത്? അതാതതു ആളുകൾക്കു ഓരോ സ്ഥാനം കല്പിച്ചു അവരവർക്കു ഓരോ ജോലികൾ നിയമിച്ചിരിക്കുന്നത് ആരാണ്? ആരുടെ കല്പന നിമിത്തമാണ് ഇവർക്കു മരണശിക്ഷ കിട്ടുന്നത്? ഇങ്ങിനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ പണ്ടു കണ്ടിട്ടില്ലാത്തതും ഏറ്റവും സൗന്ദര്യത്തോടുകൂടിയതുമായ ഒരു സ്ത്രീരൂപം അവരുടെ എടയിൽ ഇടവിടാത സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു ബ്രാഹ്മണനു കാണാറായി. ഇവളെ ഒരുനിയമവും ബാധിക്കുന്നില്ല. വല്ല നിയമങ്ങളും ലംഘിച്ചാൽ അതിന്നു ഇവൾക്കു ഒരു ശിക്ഷയും കിട്ടുന്നതുമില്ല. ഇവൾ ഏകയാണ്. പൂർണ്ണസ്വാതന്ത്ര്യത്തോടുകൂടിയവളാണ്. എല്ലാത്തിന്റെയും കർത്തൃഭൂതയാണ്. ഇവൾ വിധാത്രീരൂപേണ അവിടെ സ്ഥിതിചെയ്യുന്നു. ഈ ലാവണ്യവതിയുടെ നേരെ ബ്രാഹ്മണൻ സൂക്ഷിച്ചുനോക്കിതുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ അഭൂതപൂർവ്വമായ ഒരു ഭാവം ഉദിച്ചുതുടങ്ങി. ഈ സ്വരൂപം ഒരു പരമതേജസ്സിന്റെ ച്ഛായയാണെന്നും അതിന്റെ ഛായകൂടിജ്ഞാനവെളിച്ചം നൽകാൻ കഴിയുന്നതാണെന്നും അദ്ദേഹത്തിനുമനസ്സിലായി.

ആ ഉഗ്രതേജസ്സിന്റെ പ്രഭാവം കൊണ്ടാവട്ടേ അല്ലെങ്കിൽ മറ്റുകാരണം കൊണ്ടാവട്ടേ വ്യാസദേവന്റെ ഭ്രമം തീർന്നുപോയി. അദ്ദേഹം കണ്ണുമിഴിച്ചു നോക്കിയപ്പോൾ മാർക്കണ്ഡേയമഹർഷി തന്റെ അടുക്കൽ നിൽക്കുന്നതു അദ്ദേഹം കണ്ടു. പൂർണ്ണചന്ദ്രൻ ആകാശത്തിലുദിച്ചുയർന്നു ശീതളരശ്മികൾകൊണ്ടു അമൃതുകൊണ്ടെന്നപോലെ അദ്ദേഹത്തിന്റെ ശരീരത്തെ കുളിർപ്പിച്ചു. നാലുഭാഗത്തും വൃക്ഷസമൂഹങ്ങളുടെ ഇളന്തളിരുകൾ ഇളംകാറ്റേറ്റു പതപതശബ്ദത്തോടുകൂടി എളകിക്കൊണ്ടിരുന്നു. പക്ഷികൾ ആനന്ദകളരവത്തോടുകൂടി വിശ്രമസുഖത്തേ ആഗ്രഹിച്ചുകൊണ്ടു തങ്ങളുടെ കൂടുകളിലേക്കു പറന്നുപോയിരുന്നു. സമീപത്തുള്ള മൂന്നുതടാകങ്ങളിലേ നിർമമ്മലജലം വക്ഷഃപ്രദേശത്തു ജലജകുസുമാഹാരത്തേ ധരിച്ചുകൊണ്ടു ആനന്ദത്തോടുകൂടി തിളതിളങ്ങിക്കൊണ്ടിരിക്കുന്നു. ആ മരുഭൂമിയാവട്ടെ സഹിക്കാൻ പാടില്ലാത്ത ചൂടാവട്ടെ ആ അന്ധാകരമാവട്ടെ അവിടെ ഇല്ലാതായി. നൈരാശ്യത്തിന്റെയും തോന്നിവാസത്തിന്റെയും ആധിപത്യം അവിടെ ഉണ്ടായിരുന്നില്ല. ഈ സ്ഥാനം മഹാ ഐശ്വര്യശാലിയായ ഒരു അധിരാജാവിന്റെ ആരാമമന്ദിരമായിരുന്നു.

മാർക്കണ്ഡേയമഹർഷി ചരിച്ചും കൊണ്ടു പറഞ്ഞു. 'സാധോവേദവ്യാസാ! അങ്ങുമാത്രമാണ് പരമപവിത്രമായ പുഷ്കരമഹാതീർത്ഥത്തിന്റെ യഥാർത്ഥമഹാത്മ്യം അറിയാൻ സാധിച്ചിട്ടുള്ളവൻ. കനിഷ്ഠനും മദ്ധ്യമനും ജ്യേഷ്ഠനുമായ മൂന്നു പുഷ്കരങ്ങൾ അവരുടെ സാക്ഷാൽ സ്വരൂപത്തെ അങ്ങക്കു കാട്ടിത്തന്നിരിക്കുന്നു. ബ്രഹ്മസൃഷ്ടമായ മൂന്നുവിധസൃഷ്ടിയുടെ ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/394&oldid=164790" എന്ന താളിൽനിന്ന് ശേഖരിച്ചത്