താൾ:Mangalodhayam book-10 1916.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൦ മംഗളോദയം

വെച്ച് ഇവടെ 'കണ്ടുമുട്ടിയാൽ ഒരു വിധത്തിലും രക്ഷയുണ്ടാകുന്നതല്ല. സകല വസ്തുക്കളും പ്രഭാവംകൊണ്ട് ഉണങ്ങിവരണ്ടു ജഡീഭൂതമായിത്തീരുന്നു.

വ്യാസദേവൻ കലിയുഗോചിതമായ ബ്രഹ്മണശരീരത്തെ എടുത്തിരുന്നു. ആ ശരീരത്തിന് ഈ മാതിരി ഉഗ്രമായ കൊടുങ്കാറ്റേറ്റു നില്കാൻ എങ്ങിനെ ൩സാധിക്കും? വ്യാസദേവൻആത്മാവും മാതിരി ദുർബ്ബലമായ ശരീരത്തിന്റെ സംസർഗ്ഗംകൊണ്ട് ഓജസ്സില്ലാതായിട്ട് ഒരു കൊടുങ്കാറ്റു സഹിയ്ക്കാൻ കഴിയാതെ വിതൃതമായിപ്പോയി. അദ്ദേഹത്തിന്റെ ചൈതന്യം തീരെ നശിച്ചു പോയെങ്കിലും അദ്ദേഹം ഏറ്റവും വിചലിയ്ക്കുകയും കേന്ദ്രഭൃഷ്ടനായിത്തീരുകയും ചെയ്തു.

മരുഭൂമിയിലെ രാജാവും റാണിയും പോയി. അവരുടെ അനുചരന്മാർ ആകാശത്തെ മൂടികൊണ്ടു വന്നുതുടങ്ങി. ബ്രാഹ്മണനു തീരെ കണ്ണുകാണാതായി. അദ്ദേഹത്തിന്റെ സ്വന്തം ശരീരംകൂടി അദ്ദേഹത്തിന്നു കാണാൻ പാടില്ലാതായി. അദ്ദേഹത്തിന്റെ കണ്ണു നിഷ്‌പ്രയോജനമായിത്തീർന്നു. അദ്ദേഹത്തിന്റെ ജീവിതകമാലം മുഴുവനും ദീർഘമായ ഒരു സ്വപ്നം മാത്രമാണെന്ന് അദ്ദേഹത്തിന്നു തോന്നി.

എപ്പോൾ ബാഹ്യശരീരം കാണാൻ കഴിയാതെ വരുന്നുവോ അപ്പോൾ ആത്മവിസ്തൃതിയും ഉണ്ടാകുന്നു. പിന്നെ എന്താണുള്ളത്? സകലവും നൈരാശ്യത്തിന്റയും സ്വേച്ഛാചാരിത്വത്തിന്റെയും കളിക്കോപ്പുകൾ മാത്രമാണെന്നു തോന്നിപ്പോകുന്നു. മണൽത്തരികൾ അങ്ങുമിങ്ങും പറന്നുകൊണ്ടിരിക്കുന്നു. ഇവയെല്ലാം ഒരു ദിക്കിൽ കുന്നുപോലെ കൂടുന്നു. ഉടനെതന്നെ ആ കുന്നു ഖണ്ഡംഖണ്ഡമായിപ്പോകുന്നു. അവ ഒരേടത്ത് ഉറച്ചപോലെ കാണപ്പെടുന്നു. വീണ്ടും അവ ഛിന്നഭിന്നമായി വെവ്വേറെയായി കാണാതെയായിത്തീരുന്നു. ;തപസ്സ്, അദ്ധ്യയനം, ജ്ഞാനസമ്പാദനം, ഇന്ദ്രിയ നിഗ്രഹം, കർത്തവ്യസാധനം ഇവയെല്ലാറ്റിന്റെയും മൂലം സത്യത്തിലുള്ള വിശ്വാസമാണ്. 'സത്യം എവിടെ? ഇതു നൈരാശ്യത്തിന്റെയും സ്വേച്ഛചാരിതയുടെയും രാജ്യമാണല്ലോ? ഇവിടെ വെച്ചു സ്വേച്ഛചാരിണിയായ രാജ്ഞിയുടെ അനുഗ്രഹം കിട്ടാനായി യത്നം ചെയ്താലും. അവൾ ക്ഷിപ്രപ്രസാദിനിയാണ്. അങ്ങയ്ക്ക് എന്താണ് ഇഷ്ടം അതുചെയ്താലും. കർത്തവ്യാനുഷ്ടാനത്തെ ഉദ്ദേശിച്ച കഷ്ടപ്പെട്ടുകുഴങ്ങേണ്ട. ഈ ആനുജ്ഞ മാത്രം അങ്ങു പരിപാലിയ്ക്കാതെ കഴിയില്ല'.

മോഹത്തിലകപ്പെട്ട ബ്രാഹ്മണർ ഈ അശരീശിവാക്കുകൾ കേട്ടു പരിഭ്രമിയ്ക്കുകയും ഭയപ്പെടുകയും വ്യസനിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന് അത്മഹത്യചെയ്യാനുള്ള മോഹം ഉണ്ടായി. 'ഇനി നിസ്സാരമായ ഈ ജീവനെ രക്ഷിച്ചിട്ടു പ്രയോജനമൊന്നുമില്ല.' എന്നിങ്ങനെ അദ്ദേഹം മനസ്സകൊണ്ട് ഉറച്ചു. അപ്പോഴേയ്ക്കും ആരോ പെട്ടെന്ന് അദ്ദേഹത്തിനെ ബലമായി അകർഷിച്ച് അദ്ദേഹത്തിനെ അവിടെ നിന്നും പിടിച്ചു വലിച്ച് കൊണ്ടുപോയി.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/391&oldid=164787" എന്ന താളിൽനിന്ന് ശേഖരിച്ചത്