താൾ:Mangalodhayam book-10 1916.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുഷ്പാഞ്ജലി ൨൫൯

ബ്രാഹ്മണൻ മനസ്സിൽ വിചാരിച്ചുതുടങ്ങി:'അവരുടെ ഭ്രമം സുഖമായ ഭ്രമംതന്നെയാണ്. ഇതെന്താണ്! സകലഭൂമവും നീങ്ങിപ്പോയാൽ പിന്നെ ഒന്നും തന്നെകാണാനില്ല. അവരെപ്പോലെ തോണികയറിവരാതെ ഞാൻ ആലോചനയോടുകൂടി ചെയ്ത പ്രവൃത്തി ഇങ്ങിനെയാണോ കലാശിച്ചത്. അവർക്കു ഇതിനേക്കാൾ വലുതായ ഒരു ദുഃഖം എന്താണ് വരാനുള്ളത്?

ബ്രാഹ്മണൻ ഇങ്ങിനെ ചിന്താമഗ്നമായി ഇരിയ്ക്കുമ്പോൾ അധികം ദൂരത്തല്ലാതെ അതിവേഗത്തിൽ നദീജലം ഒഴുകുന്നതും നദിയുടെ തെളിഞ്ഞവെള്ളത്തിൽ നദീതീരത്തിൽ പൂത്തുതളിർത്തുനിൽക്കുന്ന വൃക്ഷങ്ങളുടെ നിഴൽ പ്രതിബിംബിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹത്തിന്നു കാണാറായി. ബ്രാഹ്മണൻ വേഗത്തിൽ നദിയുടെ നേർക്കുപാഞ്ഞു. എന്നാൽ എത്രദൂരം പോയിട്ടും വെള്ളത്തിന്റെ അടുത്തുചെല്ലാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തുല്യദൂരത്തിൽനിന്നുകൊണ്ടു ജലം അദ്ദേഹത്തെ ആകർഷിച്ചു. ഈ നദി മിഥ്യയാണെന്നും മരീചികപോലെ ഭ്രമത്തെ ഉണ്ടാക്കിത്തീർക്കുന്നതാണെന്നും ബ്രാഹ്മണന് അപ്പോൾ മനസ്സിലായി. അദ്ദേഹം അമ്പരന്നുപോയി. കുറച്ചുനേരത്തിനുമുമ്പു തനിയ്ക്കുണ്ടായ സുഖകരമായ ഭ്രാന്തി തന്നെയാണ് നന്നായിരുന്നത് എന്ന് അദ്ദേഹത്തിനുതോന്നി എങ്കിലും യാതൊന്നു മിഥ്യായാണെന്നു തനിയ്ക്കുബോധ്യപ്പെട്ടുവോ അതിനെ പിന്നെ പിന്തുടരാൻ അദ്ദേഹം ശ്രമിച്ചില്ല.

ഇങ്ങിനെ അല്പനേരം അദ്ദേഹം അനങ്ങാതെ നിന്നു. അപ്പോഴേയ്ക്കും പൊടുന്നനവെ കണ്ടു. രണ്ടു ഭയങ്കരസ്വരൂപങ്ങൽ അല്പം ദൂരത്തായി അദ്ദേഹത്തിന്നു കാണണാറായി. അതിൽ ഒന്നു സ്ത്രീയും മറ്റൊന്നു പുരുഷനുമാണെന്ന് അദ്ദേഹത്തിന്നു മനസ്സിലായി. രണ്ടുപേരുടെയും ആകൃതി വലിയതും നിറംകൂരിരുട്ടിനു തുല്യവും ആയിരുന്നു. രണ്ടുപേരുടെയും തലയിൽ‌ കിരീടംപോലുള്ള ശിരോലങ്കാരങ്ങൾ ഉണ്ടായിരുന്നു. രണ്ടുപേരും ഒരു ചുഴലിക്കാറ്റിന്മേലാണ് ഇരുന്നിരുന്നത്. രണ്ടുസ്വരൂപവും ക്രമത്തിൽ അടുത്തെത്തി. എങ്കിലും അവർ ഒരുനോട്ടംപോലും നോക്കാതെ തങ്ങളുടെ ഇഷ്ടം പോലെ സഞ്ചരിച്ചു. പുരുഷന്റെ മൂക്കിൽനിന്നു പുറപ്പെടുന്ന-ശ്വാസവായു ബ്രാഹ്മണന്റെ ദേഹത്തിൽ തട്ടിയപ്പോൾ അദ്ദേഹം മോഹാൽസല്യപ്പെട്ടു വീണു. സ്ത്രീയുടെ കാല്പൊടി അദ്ദേഹത്തെ മൂടിക്കളഞ്ഞൂ.

പുരുഷൻ ഈ മരുഭൂമിയുടെ രാജാവാണ് ; അദ്ദേഹത്തിന്റെ പേർ നൈരാശ്യം എന്നാണ്. സ്ത്രീ അദ്ദേഹത്തിന്റെ പ്രിയതമായയ 'സ്വേച്ഛാചാരിത' തോന്നീവാസം) എന്നാണ്. ജനങ്ങൾ ഇവരെത്തന്നെയാണ് 'കൊടുങ്കാറ്റ്' എന്നു പറ‌ഞ്ഞുവരുന്നത്. ഈ ദമ്പതിമാർ വളരെക്കാലമായിട്ട് ഒന്നിച്ചുതന്നെയാണ് താമസം. അവർ സർവ്വത്ര ഒന്നിച്ചുതന്നെയാണ് സഞ്ചരിയ്ക്കാറുള്ളത്. ജലമുള്ള പ്രദേശങ്ങളിൽ കൂടി ഇവരുടെ പ്രതാപം ഏറ്റവും ദുസ്സഹമായിട്ടുള്ളത്. മരുഭൂമിയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/390&oldid=164786" എന്ന താളിൽനിന്ന് ശേഖരിച്ചത്