മംഗളോദയം ൩൮ ത്തുന്നുണ്ട്. യഥാത്ഥജ്ഞനിയുടെ അടുക്കൽ അങ്ങയ്ക്കുള്ള ആസനസ്ഥ്നം എത്രയോ പടവു താണിട്ടാണ്.
ഈ ഭയങ്കരമായ കൊള്ളയ്ക്കും നാശത്തിന്നും ശേഷം ചിതോര നഗരം ഒരിക്കലെങ്കിലും പൂർവസമൃദിയെ പ്രാപിച്ചുല്ല അതിന്നു കാരണം പിന്നീട് മഹാറാണനായി വന്ന പ്രതാപസിംഹന്റെ കാലത്തും ചിതോരു മുസൽമാരുടെ കീഴിലായിരുന്നുതുതന്നെ. മൊഗളചക്രവർത്തി ഒരു ക്ഷത്രിയാധമനെക്കൊണ്ടു ചിതോര കായ്യങ്ങൾ നടത്തിച്ചിരുന്നു. തന്റെ ജീവിതം മുഴുവനും ചിതോരിനെ വീണ്ടെടുക്കാൻ വേണ്ടി വിനയോഗിച്ചിട്ടും ചിതോരിനെ വീണ്ടെടുക്കാനുള്ള ഭാഗ്യം പ്രതാപസിംഹനുണ്ടായില്ല.മൊഗളന്മാരുടെ പീരങ്കികൾകൊണ്ടും മറ്റും ഉടഞ്ഞു തകർന്നിരുന്ന ചിതോരിലെ മേടകളും മറ്റും വീണ്ടും നന്നാക്കാൻ ആർക്കും സാദ്ധ്യമായില്ല. പ്രതാപസിംഹന്റെ പിൻക്കാലത്തും രാജ്യത്തിൽ കലക്കങ്ങളുണ്ടായിരുന്നു.മൊഗളൻമാരുടെ ആക്രമണങ്ങല നിമിത്തം പ്രതാപന പിൻഗാമികളായ മഹാറാണൻമാർക്ക് ആത്മരക്ഷചെയ്തുകൊണ്ടിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. നൂതന നഗരമായ ഉദയപുരം മീവാര രാജ്യതന്റെ തലസഥാനമായിതീർന്നതിന്റെ ശേഷം ചിതോരിനെ പുനരുദ്ധാരണം ചെയേണ്ട കാര്യത്തിൽ മഹാറാണൻമാർ ദ്രഷ്ടി വയ്ക്കുകയുണ്ടായില്ല. അതുനിമിത്തം ചിതോരുനഗം ക്രമത്തിൽ നാശം പ്രപിച്ചു പാഴായിത്തീർന്നു. അതു ഇപ്പോൾ സിംഹം, പുലി, വിഷപ്പാമ്പുകൾ മുതലായവയുടെ വാസസ്ഥലമായിത്തീർന്നിരിയക്കുന്നു. അതു ഇപ്പോൾ പുരാതനകീർത്തിയുടെ ശവകുടീരമായി തീർന്നിരിയ്ക്കുന്നു.'ദൈ വീവിചിത്രഗതി' എന്നെല്ലാതെഎന്തു പറയട്ടെ!ഈ ഭയങ്കരമായ യുദ്ധത്തിൽവെച്ചു നേർക്കുന്നേരെയുള്ള
ശുണ്ഠിയിൽ വീണു മരിച്ച രാജപുത്രൻമാരുടെ പൂണുനൂലുകൾ 58 സേറ് തൂക്കമുണ്ടായിരുന്നു. അതുകൊണ്ടപ ഈ യുദ്ധത്തിന്റെ ഭയങ്കരത്വവും അതിൽ നശിച്ചവരുടെ കണക്കും നല്ല പോലെ അറിയാൻ കഴിയുന്നതാണ്. കാർത്തേജിലെ വീരയോദ്ധാവായ ഫാനിബാൾ കാണിനഗരത്തിൽ വച്ചുണ്ടായ ഭയങ്കര യുദ്ധത്തിൽ റോമക്കാരെ തോൽപ്പിച്ചു.. അതിൽ വീണു മരിച്ച റോമക്കാരായ കുതിരപടയാളികളുടെ എണ്ണം കണക്കപ്പെട്ടത്ത് അവരുടെ മോതിരങ്ങളുടെ എണ്ണം കണകാക്കിയിട്ടായിരുന്നു. ചിതോരിലെ യുദ്ധത്തിൽ പൂണുന്നില്ലാതിരുന്ന ക്ഷത്രയ ബാലൻമാരും സ്ത്രീകളും ഹിന്തുക്കളിൽ താണ ജാതിക്കാരും മരിച്ചിരുന്നു. അതുകൊണ്ട് പൂണു നൂലിന്റെ തൂക്കംകൊണ്ട് ആ യുദ്ധത്തിൽ മരിച്ചവരുടെ മരിച്ചവരുടെ ശരിയായ എണ്ണം അറിയാൻ കഴിയുന്നതല്ല. പൂണു നൂലിന്റെ തൂക്കം നോക്കി തിട്ടപ്പെടുത്താൻ കഴിയുന്ന സംഖ്യയിൽ എത്രയോ അധ്കം പേർ ആ യുദ്ധത്തിൽ മരിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാൻ കഴിയുന്നതാണ്. അക്ബർ ചക്രവർത്തി തന്റെ കീർത്തിയെ നിലനിർത്തേണമെന്ന് വിചാരിച്ചിട്ടോ അല്ലെങ്കിൽ വീരവരനായ ജയമല്ലന്റെയും വീരബാലനായ പുത്തന്റേയും ആശ്ചര്യയ്യകരമായ വീരത്വത്തെ ഹാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.