ഭൂമിയുടെ പൂർവ്വസ്ഥിതി ൩൫൪
ള്ള പാഴ്പടലങ്ങളും നമ്മളെ ഈ ഊഹത്തിൽ സഹായിക്കുന്നു.
ഈ ഊഹത്തെ പിൻതാങ്ങുന്നതായ വേറൊരു വിശേഷ കാരണവും ഉണ്ട്. ശാസ്ത്രങ്ങളുടെ വികാസത്തോടുകൂടി നമുക്കു വേറൊരു സംഗതിയും സാധിച്ചിരിക്കുന്നു. ഒരു വസ്തുവിലടങ്ങിയ സാധനങ്ങൾ എന്താണെന്നു നമുക്കു ഇപ്പോൾ പറയുന്നതിനു സാദ്ധ്യമാണല്ലോ. രസായനാശാസ്ത്രത്തിന്റെ സഹായംകൊണ്ട് ഒരു സംയുക്തപദാർത്ഥത്തിലുള്ള മൂലപദാർത്ഥങ്ങളെ അറിയുന്നതിനു നമുക്ക് ഇക്കാലത്ത് എളുപ്പമായിരിക്കുന്നു. ഇതിനെല്ലാം പുറമെ അനേകകോടി നാഴികദൂരെ സ്ഥിതിചെയ്യുന്ന വസ്തുക്കളുടെ സ്വഭാവത്തെ അറിയുന്നതിനു നമുക്ക് ഇപ്പോൾ സാധിച്ചിരിക്കുന്നു. സൂര്യന്റെയും മറ്റുഗോളങ്ങളുടെയും സ്വഭാവം നാം ഇപ്പോൾ വർണ്ണാച്ചായാതത്വദർനയന്ത്രം (spectroscope) മൂലം അറിഞ്ഞിരിക്കുന്നു. ഈ ഗോളങ്ങളിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ ആ ഗോളങ്ങളിലുള്ള മൂലപദാർത്ഥങ്ങളെ നമ്മോടുപദേശിക്കുന്നു. ഇതിൽനിന്ന് ആ ഗോളങ്ങളിലും ഭൂമിയിലും ഉള്ള പദാർത്തങ്ങൽ ഒന്നാണെന്ന് നാം ധരിച്ചിരുന്നു. ഈ സംഗതി ഒരു വലിയ അത്ഭുതം തന്നെയല്ലേ? ഈ വാസ്തവം നമ്മുടെ ബലമയി പിൻതാങ്ങുന്നില്ലേ?
ആകാശത്തിൽകാണുന്ന വേറൊരു സംഗതികൂടി ഇവിടെ പറയാം. സൂര്യവ്യൂഹത്തിൽ നാം എന്താണു കാണുന്നത്? സൂര്യവ്യൂഹത്തിന്റെ മദ്ധ്യത്തിൽ സൂര്യൻസ്ഥിതിചെയ്യുന്നുണ്ടെങ്കിലും സൂര്യൻ സദാ അതിന്റെ അച്ചുതണ്ടിന്മേൽ ചുറ്റിത്തിരിഞ്ഞുകൊണ്ടാണിരിക്കുന്നത്. ഇതിനുപുറമേ വേറൊരു അത്ഭുതസംഗതിയും നാം കാണുന്നുണ്ട്. എല്ലാ ഗ്രഹങ്ങളും സൂര്യനെ ഒരു ദിക്കുനോക്കി (in one direction) പ്രദക്ഷിണം ചെയ്യുന്നു. ഇതിനു എന്താണു കാരണം? സദാസമയത്തും ചുറ്റിത്തിരിയുന്ന ഒരുബാഷ്പപടലത്തിൽനിന്നു സൂര്യനെപ്പോലെ മദ്ധ്യസ്ഥിതമായ ഒരു ഗോളവും അതിന് ചുറ്റും ഒരുദിക്കുനോക്കി സഞ്ചരിക്കുന്ന വേറെ ചില ഗോളങ്ങളും ഒരു ബാഷ്പപടലം കാലക്രമംകൊണ്ടു തണുത്ത് വരുന്നതോടുകൂടി തണുത്ത ഓരോ ഭാഗം വേറിട്ടു പിരിഞ്ഞു നാം ഇപ്പോൾ കാണുന്നമാതിരി ഉണ്ടാകുന്നതിനു സാധിക്കുമോ എന്നാണ് ഈ സംഗതികൊണ്ട് ആലോചിക്കേണ്ടത്. ഭൂമിയിലും മറ്റ് ഗോളങ്ങളിൽ ഉള്ള പദാർത്ഥങ്ങൾക്ക് കാണുന്ന സാമ്യം ഈ കാര്യനിരൂപണത്തിൽ ഒരു പ്രധാനസംഗതിയായി കരുതേണ്ടതാണെന്നും പറയേണ്ടതില്ലല്ലോ. കെ. പരമേശ്വരമേനോൻ
ബി.എ.,ബി.എൽ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.