താൾ:Mangalodhayam book-10 1916.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂമിയുടെ പൂർവ്വസ്ഥിതി ൩൫൩

റയേണ്ടത്. ഈ സന്ദർഭത്തിൽ പറവാനുള്ളത് ജർമ്മനിയിൽ കുറെ കൊല്ലങ്ങൾക്കു മുമ്പ് നടത്തിയ ഒരു പരീക്ഷയാണ്. ഈ പരീക്ഷയുടെ ഫലമായി കണ്ടുപിടിച്ച സംഗതികളിൽനിന്നു ഭൂമിയുടെ ഉൾഭാഗം അത്യന്തം ഉഷ്ണിച്ചതാണെന്നു കണ്ടറിഞ്ഞിരിക്കുന്നു. ഏകദേശം 100 അടിതാഴെ എല്ലാ ഇടത്തും 52ഡിഗ്രി F ചൂടുണ്ടെന്നും അതിൽ കീഴോട്ടു പോകും തോറും ഒരു നാഴിക 80ഡിഗ്രി F ചൂടു കൂടിവരുന്നുവെന്നും ജർമ്മൻകാർ കണ്ടുപിടിച്ചു. ഇതുപ്രാകാരം കണക്കാക്കുന്നതായാൽ ഭൂമിയുടെ ഉപരിഭാഗത്തിന്റെ മൂന്നുനാഴിക താഴെ തിളയക്കുന്ന വെള്ളത്തെക്കാൾ ചൂടുള്ളതായി കാണുന്നതാണ്. ഈ കണക്കുപ്രകാരം നോക്കുന്നതാകയാൽ ഏകദേശം 20 നാഴിക താഴെ ചൂടു വളരെ അത്യന്തം തന്നെയാണ്. ആയതിനാൽ ആ പ്രദേശം ഘനപദാർത്ഥമായിരിക്കുകയില്ല. ആയതു ഒരു ദ്രവപദാർത്ഥം തന്നെ ആയരിക്കും. ഇനിയും കീഴോട്ട് ആലോചിക്കുന്നതായാൽ ദ്രവപദാർത്ഥവുമല്ലാതെ ബാഷ്പസദൃശമായ പദാർത്ഥമായും പരിണമിക്കുന്നതാണ്. ഭൂമിയിലുള്ള അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കമ്പോൾ പുറപ്പെടുന്ന ഉഷ്ണവായുവും കല്ലുരുകിയ വെള്ളവും ഭൂമിയിൽ നിന്നു വരുന്നതല്ലേ? ഈ സംഗതികൊണ്ടുതന്നെ ഭൂമിയുടെ ഉൾഭാഗത്തെ പറ്റിയുള്ള നമ്മുടെ ഊഹം ശരിയാകുന്നില്ലേ? ഇപ്പോൾ പണ്ടുട്ടായിട്ടുള്ളപോലെയുള്ള അഗ്നിപർവതങ്ങളുടെ ലഹളകൾ നാം കേൾക്കാത്തതു ഭൂമി ദിനംപ്രതി തണുത്തുവരുന്നതുകൊണ്ടാണ്. ഭൂമിയുടെ ചൂടുകുറഞ്ഞു വരികയാലാണ് ഭൂമി തണുത്തുകട്ടയായപോലെ കാണുന്നത്. അനേകായിരം കൊല്ലങ്ങൾക്കുമുമ്പ് ഭൂമിയുടെ സ്ഥിതി, ഈ കാരണത്താൽ, ഈ മാതിരി ആയിരിപ്പാൻ തരമില്ല. സൂക്ഷ്മം ആലോചിക്കുന്നതാകയാൽ ഒരു കാലത്തു ഭൂമിയും ഉഷ്ണാധിക്യം നിമിത്തം ഒരു ഘനപദാർത്ഥമല്ലാതെ ഒരു ദ്രവ പദാർത്ഥമായിരിക്കണം. അതിലും അനേകകൊല്ലങ്ങൾക്കു മുമ്പ് ഭൂമി ഒരു ദ്രവസാധനവുമല്ലാതെ ഒരു ബാഷ്പസദൃശമായ സാധനവും ആയിരിക്കണം.

സൂര്യവ്യൂഹത്തിൽ കാണുന്ന മറ്റുള്ള ഗോളങ്ങളുടെ സ്ഥിതിയും പണ്ടുള്ളതു പോലെതന്നെ ആയിരിക്കണം. ഘനപദാർത്ഥമായ ഒരു സാധാനം ബാഷ്പാകൃതിയെ പ്രാപിക്കുമ്പോൾ അധികം സ്ഥലം വ്യാപിക്കുന്നതു ഒരു സർവസാധാരണമായ ഒരു സംഗതിയാണല്ലോ. ഈ കാരണങ്ങളാൽ ബാഷ്പാകൃതിയായി പണ്ടുകാലത്തു കിടന്നിരുന്ന സൂര്യവ്യൂഹത്തിലെ ഗോളങ്ങൾ എല്ലാം കൂടി ഒരു കാലത്തു ഒരു ഒറ്റ ബാഷ്പപടലമായിരുന്നിരിക്കണം. ഇതുകൊണ്ടും ഇതിനും പുറമെ ഇപ്പോൾ നാം ആകാശത്തിൽ ഇത്തരം ബാഷ്പപടലങ്ങൾ ധാരാളം കാണുന്നതു കൊണ്ടും സൂര്യവ്യൂഹത്തിന്റെ (SOLAR SYSTEM) പൂർവ്വസ്ഥിതി ഒരു ബാഷ്പപടലമായിട്ടായിരുന്നുവെന്നു ഊഹിക്കുന്നതിനുകാരണമുണ്ട്. എന്നു മാത്രമല്ല പലതരത്തിലുളഅള ബാഷ്പ പടലങ്ങളും, അവയിൽ വെച്ചു പ്രധാനമായി പിരിഞ്ഞതരത്തിലു

6*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/384&oldid=164779" എന്ന താളിൽനിന്ന് ശേഖരിച്ചത്