ചിതോരിലെ മഹായുദ്ധം ൩൭ അക്ബറേ!അങ്ങ് ജഗൽഗുരുവാണെന്നു ലേകരെ ധരിപ്പിയ്ക്കുന്നതിൽ അങ്ങയ്ക്കു ലേശം സങ്കോചം വേണ്ടാ. അങ്ങി സമദർശിയല്ലേ? ശില്പകലാ വിദ്യകൾക്കു അങ്ങു പ്രധാനാവലംബമല്ലേ? ആ ചിതോരിനെ കൊള്ളയിട്ടു നശിപ്പിച്ചതു തന്നെ അതിന്റെ ഉത്തമ ദൃഷ്ടാന്തമല്ലേ? ഇതു കൊണ്ട് അങ്ങയുടെ ഹൃദയത്തിൽ ഹിന്തുക്കളുടെ നേരെ എത്രത്തേളം ദേഷ്വമുണ്ടായിരുന്നു എന്നു സ്വഷ്ടമാവുന്നുണ്ട്. ആലാ ഉദ്ദിനനാവട്ടെ, കഠിനദൃദയനായ ബാഹാദുരരാജാവാകട്ടെ നശിപ്പിക്കാതിരുന്ന ചിതോരിലെ സകല ദേവാലയങ്ങളും രമ്യങ്ങളായ മണിമേടകളും കീർത്തി സ്തതഭവും ഒട്ടൊഴിയാതെ അങ്ങു കൊള്ളയിട്ടു നശിപ്പിച്ച് അങ്ങയുടെ പ്രാണനു തൃപ്തിവരുത്തിയല്ലോ. ഇത് അങ്ങയ്ക്കു ഹിന്തുക്കളുടെ നേരെയുണ്ടായിരുന്ന പ്രബല വിദ്വേഷത്തിന്റെ ഉഝ്ഝ്വല ദൃഷ്ടാനുമല്ലേ? അങ്ങയുടെ മൃഗോചിതമായ ക്രൂരകൃത്യങ്ങൾകൊണ്ടു ചിതോര് ജനശൂന്യമായിത്തീർന്നു. ചിതോരിലെ ദേവാലയങ്ങളിലെ വിളക്കുകളും ചിതോരിലെ സിംഹദ്വാരത്തിന്റെ ഉറപ്പേറിയ വാതിലുകളും അപഹരിച്ചു കൊണ്ടു പോകാൻ അങ്ങയ്ക്കു ലേശം ലജ്ജയുണ്ടായില്ലല്ലോ. അങ്ങയുടെ രാജനീതി പുറമേയ്ക്കു വളരെ മിനുസ്സമുള്ളതും മാനവഹിതകാംക്ഷകൊണ്ടു നിറഞ്ഞതും ആയിരുന്നു അങ്കിലും അതിന്റെ ഉള്ളിൽ നിറച്ച കാളകുടവിഷമായിരുന്നു. ഈ കുടനീതികൊണ്ടു ഹിന്തുക്കൾക്ക് എന്തെല്ലാം വലിയ കോട്ടങ്ങളും ദോഷങ്ങളും നേരിട്ടുവോ ആ വക ദോഷങ്ങളോന്നും മറ്റു മുസൽമാനചക്രവർത്തികൾ മൂലം ഹിനന്തുക്കൾക്കു സംഭവിച്ചിട്ടില്ല. സർവ്വജനങ്ങളേയും മോഹിപ്പിക്കത്തക്ക'വശ്യം'അങ്ങയ്ക്കുണ്ടായിരുന്നു. ആ ഴശ്യമാകുന്ന വലവെച്ചു അങ്ങു രാജപുത്രന്മാരെ വശത്താക്കി അവരുടെ കല കന്യകമാരെ_ സ്വർഗ്ഗത്തിലെ ദേവകന്യകമാരെ_ അങ്ങു വിവാഹം ചെയ്ത് അവരുടെ സർവ്വസ്വവും അപഹരിച്ചെടിത്തില്ലേ? അതുകൊണ്ടും തൃപ്തിപ്പെടാതെ 'നവരോജാ' എന് ഒരു ചന്ത അർപ്പെടുത്തി അനവധി രാജപുത്രകന്യകമാരുടെ പാതിവ്രതരത്നത്തെ അപഹരിച്ച് അങ്ങയുടെ മനോരഥം പൂർത്തിയാക്കിയില്ലേ? ഇത് അങ്ങയ്ക്കു ഹിന്തുക്കളുടെ നേരെയുണ്ടായിരുന്ന വിദ്വേഷവഹ്നിയുടെ ആളിക്കത്തുന്ന ജ്വാലകളല്ലേ? മഹാമനസ്കനായ ടോഡ് രാജസ്ഥാനചരിത്രകാരൻ അദ്ദഹത്തിന്റെ ചരിത്രഗ്രന്ഥത്തിൽ അങ്ങയുടെ അസുരമൂർത്തിയെ എന്നെന്നേയ്ക്കു മറഞ്ഞുപോകാത്തവിധത്തിൽ കൊത്തിവച്ചിട്ടുണ്ട്. അങ്ങയെക്കുറിച്ചും അദ്ദഹം എഴുതീട്ടുള്ള വികൃതചിത്രം വളരേക്കാലം ലോകദൃഷ്ടിക്കു വെളിപ്പെട്ടുകൊണ്ടുതന്നെയിരിക്കും. പാപം എന്നത് എല്ലായ്പോഴും, ഒളിഞ്ഞിരിയ്ക്കാൻ ഒരു വസ്തുവാണ്. അതു ഒരു കാലത്തു അങ്ങയുടെ ബീഭത്സമൂർത്തിയെ ലോകദൃഷ്ടിയിൽ പ്രത്യക്ഷമായി കൊണ്ടുവരാതിരിക്കയില്ല. അതിന് ആണുപോലും സംശയമില്ല. അനേകം പേർ അങ്ങയുടെ വീര്യത്തെ പ്രശംസിച്ചുകൊണ്ടിരിയ്ക്കുന്നുണ്ട്. രാജപുത്രകുലതിലകനായ ജയമല്ലനെ ഗൂഢമായി വെടിവച്ചുകൊന്നതു അങ്ങയുടെ വീര്യത്തിന്റെ ഉജ്ജ്വലദൃഷ്ടാന്തമാണോ? മേല്പറഞ്ഞ എല്ലാ സംഗതികളും അങ്ങയുടെ നീചത്വത്തെ ധാരാളം വെളിപ്പെടു
10*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.