താൾ:Mangalodhayam book-10 1916.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ മംഗളോദയം രാൾക്കെങ്കിലും പുത്തന്റെ അടുതതുചെല്ലാൻ കഴിഞ്ഞില്ല. ദേഹത്തിൽനിന്നും ഇടവിടാതെ ഒലിച്ചിരുന്ന ചോരപ്രവാഹം കൊണ്ടു ക്രമത്തിൽ ബലം ക്ഷയിച്ചു പുത്തൻ തന്റെ കൈകൾകൊണ്ടു വധിക്കപ്പെട്ട അസംഖ്യം ശത്രുഭടന്മാരുടെ ശവശരീരങ്ങളുടെ മീതെ വീണു. ആ മൃതസൈന്യങ്ങളുടെ ശവക്കുന്നിന്റെ മീതെ മേരുപർവ്വതത്തിന്റെ സ്വർണ്ണക്കൊടുമുടി വന്നുവീണു. ചോരത്തിരമാലകളുടെ മീതെ പാരിഡാതപുഷ്പം കളിാടിത്തുടങ്ങി. ചിതോരിന്റെ ആശരകളെല്ലാം ദൂരെപ്പോയി. വീരവരനായ പുത്തന്റെ ഊർദ്ധാശ്വാസം വായുമണ്ഡലത്തിൽ ലയിച്ചു. മൊഗളസൈന്യം വിജയോന്മത്തമായിത്തീർന്നു. അവരുടെ രണവാദ്യങ്ങൾ ജയഭേരി അടിച്ചു. അതിഭയങ്കരമായ ശബ്ദങ്ങൾ പുറപ്പെടീച്ച് അവർ പോർക്കളം കുലുക്കി. കാണെക്കാണെ ബാക്കിയുണ്ടായിരുന്ന രാജപുത്രഭടന്മാർ മൊഗളസൈന്യസമുദ്രത്തോടുകൂടി ലയിച്ചു പോയി. എല്ലാവരും അവരവരുടെ കർത്തവ്യകൃത്യങ്ങളെ നിറവേറ്റിയ ശേളം ചോരയണിഞ്ഞ ദേഹത്തോടു കടി വീരശയ്യയിൽ ശയനം ചെയ്തു. വീരന്മാർക്ക് എപ്പോഴും ഈ മാതിരിയിലുള്ള ശയനത്തിലാണ് താല്പര്യം.

അക്ബർചക്രവർത്തിയുടെ മനോരഥാ പൂർണ്ണമായി. അദ്ധഹം വലുതായ തന്റെ സൈന്യത്തോടുകൂടി മരിച്ചുകിടന്ന അസംഖ്യം രാജപുത്രന്മാരുടെ ശവശരീരങ്ങളുടെ മീതെ നടന്നുംകൊണ്ടു ചിതോരനഗരത്തിൽ പ്രവേശിച്ചു. പീരങ്കികൾകൊണ്ടു ചിതോരിന്റെ വന്മതിലുകളും വിജയസ്തംഭങ്ങലും വെണ്മാടങ്ങളും മറ്റും തകർത്തുകളയാൻ അദ്ദേഹം തന്റെ ഭതന്മാർക്കു കല്പന കൊടുത്തു. അവർ അദ്ദേഹത്തിന്റെ കല്പനയെ അക്ഷരംപ്രതി നിറവേറ്റി. നഗരത്തിലുണ്ടായിരുന്ന വൃദ്ധന്മാരും കുട്ടികളും സ്ത്രീകളും മോഗളഭടന്മാരുടെ അസ്ത്രശസ്ത്രങ്ങളേറ്റു മരിച്ചു. മൂന്നു രാപ്പകൽ ഒരുപോലെ ഈമാതിരിയിലുള്ള കൊളള തടസ്ഥം കൂടാതെ നടന്നു. ഇന്ദ്രപുരിക്കു തുല്യമായ ചിതോരനഗരം വെടിയുണ്ടകൾ കൊണ്ടു ഛിന്നഭിന്നമായി നശിച്ച കൂട്ടത്തിലായി. അന്നത്തെ മഹായുദ്ധത്തിൽ മുപ്പതിനായിരം രജപുത്രഭടന്മാർ വീരസ്വർഗ്ഗം പ്രാപിച്ചു. അതിന്നു പുറമെ പല ദിക്കുകളിൽ നിന്നും വന്നിരുന്ന രാജപുത്രന്മാരും മഹാറാണന്റെ കുടുംബക്കാരായ എഴുന്നൂറോളം ആളുകളും ആളുകളും യുദ്ധത്തിൽ മരിച്ചിരുന്നു. ഒമ്പതു രാജ്ഞിമാരും അഞ്ചു രാജകുമാരികളും രണ്ടു കുമാരന്മാരും പ്രഭുകുടുംബങ്ങളിലെ അനേകം കുല സ്ത്രീകളും കഠോരമായ 'ജഹരവ്രതം'അനുഷ്ഠിച്ചു പ്രാണത്യാഗം ചെയ്തു.മറ്റനേകം സ്ത്രീകൾ നേർക്കുനേരെയുള്ള യുദ്ധത്തിൽ പ്രാണനെ കളഞ്ഞിരുന്നു.അന്നത്തെ ദിവസം ഹിന്തുക്കൾക്ക് ഒരു ഘോരദുർദ്ദിവസമായിരുന്നു.ഈ യുദ്ധം നടന്നതു ക്രിസ്തു വർഷം1568ാമാണ്ടിലായിരുന്നു.ആ ദിവസം രാജപുത്രന്മാരുടെ സ്വാധീനതാ ദേവിയുടെ ജീവനും പരാശക്തിയുമായ ഭഗവതി ചിതോരിനെ എന്നെന്നേയ്ക്കും ഉപേക്ഷിച്ചുപോയി.ചിതോരിന്റെ സ്വാതന്ത്ര്യം അസ്തമിച്ചു.ഈ യുദ്ധത്തിൽ തുയാം രാജാവു മാത്രം ഭാവിയിലെന്തോ ഒരു മഹത്തായ ഉദ്ദേശം സ്ഥാപിപ്പിയ്ക്കാൻ വേണ്ടി ജീവരക്ഷ പ്രാപിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/37&oldid=164777" എന്ന താളിൽനിന്ന് ശേഖരിച്ചത്