താൾ:Mangalodhayam book-10 1916.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിതോരിലെ മഹായുദ്ധം ൩൫

മരണത്തേക്കാൾ മർമ്മവേദനയുണ്ടാക്കുന്നതാണ്. നീചതയുടെ പരിഷ്കൃതമായ ഒരു പ്രതിബിംബമാണ്. നരകത്തിലേയ്ക്കുള്ള ഒരു വിശേഷ മാർഗ്ഗമാണ്. ഹൃദയദൌർബല്യത്തിന്റെ സ്പഷ്ടമായ ഒരു പാവയാണ്. വളരെക്കാലം സ്വാതന്ത്രം അനുഭവിച്ചുവന്നിരുന്നവരും രാജപുത്രജാതികൾ പ്രാണനുള്ള കാലത്തോളം അന്യന്മാർക്കു കീഴടങ്ങുകയില്ല. അതിന്നു പകരം ശത്രുക്കളുടെ അസ്ത്രങ്ങളേറ്റും ചോരയണിഞ്ഞ ദേഹത്തോടുകൂടിയവരായിട്ട് അവർ ഭൂമിയിൽ വീണു കിടന്നു ചിരനിദ്രയെ പ്രാപിക്കും. എന്നാലും മുസൽമാന്മാർക്കു അവർ ഒരിക്കലും കീഴടങ്ങുകയില്ല. പുത്തൻ തിരിഞ്ഞുനോക്കിയപ്പോൾ ചിതോരിൽ ബാക്കിയുണ്ടായിരുന്ന രാജപുത്രീവരന്മാരും വാളൂരി കൈയിൽ പിടിച്ചു ജീവിതത്തിലുള്ള സകല മമതകളും ഉപേക്ഷിച്ച് അവസാനയുദ്ധം ചെയ്യുവാനോരുമ്പെട്ടു വരുന്നതു കണ്ടു. അവർ ഏറ്റവും പരാക്രമത്തോടു കൂടി മൊഗളസൈന്യത്തിന്റെ നാശം വരുത്തിതുടങ്ങി. ചിതോരിനെ രക്ഷിക്കാനുള്ള ആശയ്ക്ക് വഴിയില്ലെന്നും, പീരങ്കികളുടെ നേരെ അസ്ത്രപ്രയേഗം കൊണ്ടു ഫലമില്ലെന്നും, അങ്ങിനെയൊക്കെയാണെങ്കിലും കഴിയുന്നിടത്തോളം മുസൽമാന്മാരെ കൊന്നൊടുക്കി അവസാനത്തിൽ പോർക്കളത്തിൽ വച്ചു പ്രാണത്യാഗം ചെയ്യാമെന്നു പുത്തൻ വിചാരിച്ചു. പുത്തന്റെ മനസ്സിനു വീണ്ടും ഉറപ്പു വന്നു. രണ്ടുകണ്ണുകളിൽ നിന്നും തീപ്പൊരികൾ പറന്നു തുടങ്ങി. വീണ്ടും ഉറപ്പു കൂടി. ഹരഹരശബ്ദം പുറപ്പെടീച്ചു വീണ്ടും മൊഗള സൈന്യത്തെ തകർത്തുതുടങ്ങി. അയാളുടെ സിംഹനാദം കേട്ടു ശത്രുക്കൾ നടുങ്ങിത്തുടങ്ങി. പുത്തനും കൂട്ടാളികളും എത്രത്തേളം ശത്രുക്കളെ കൊന്നൊടുക്കിയോ അത്രയും പുതിയ സൈന്യങ്ങൾ വന്ന് അവരുടെ സ്ഥാനം എടുത്തു. ശത്രുക്കളുടെ പീരങ്കിലകളിൽ നിന്നും പുറപ്പെടുന്ന വെടിയുണ്ടകൾകൊണ്ട് അനേകം രാജപുത്രഭടന്മാർ നിലത്തു വീണു മരിച്ചു തുടങ്ങി. അവരുടെ ദേഹങ്ങൾ ഛിന്നഭിന്നമായിത്തുടങ്ങി. അല്പനേരത്തിനുള്ളിൽ പുത്തന്റെ കുതിര വെടിയുണ്ട കൊണ്ടു നിലത്തു വീണു. പുത്തൻ വാളും പരിചയും ധരിച്ചു നിലത്തുനിന്ന് യുദ്ധം ചെയ്ത് തുടങ്ങി. അയാളെ ഈ അവസ്ഥയിൽ കണ്ട് അസംഖ്യം മുസൽമാന്മാർ "അള്ളാഹോ അക്ബർ" എന്ന ശബ്ദം പുറപ്പെടീച്ചുകൊണ്ടും പോർക്കളത്തെ കുലിക്കിക്കൊണ്ടുംഅയാളുടെ നേർക്ക് പാഞ്ഞെത്തി. അവരെല്ലാവരും ഒത്തോരുമിച്ച് അനവധി അസ്ത്രങ്ങൾ പുത്തന്റെ നേരെ പ്രയോഗിച്ചുതുടങ്ങി. അത്ഭുതകരമായ അഭ്യാസഭലംകൊണ്ട് ആ വീര ബാലൻ പ്രത്യസ്ത്രങ്ങളെയ്ത് അവയെല്ലാം തടുത്തുകൊണ്ടുനിന്നു. വീരനായ അഭിമന്യുവിനെപ്പോലെ പോർക്കളം തകർത്തുകൊണ്ട് പുത്തൻ ശത്രുക്കളെ കൊന്നൊടുക്കിത്തുടങ്ങി. അഭിമന്യുവിനെ വളഞ്ഞിരുന്നവർ ഏഴു യോദ്ധാക്കന്മാർ മാത്രമാണ്. അവരോടു മാത്രമേ അഭിമന്യുവിനു ഒടുവിൽ യുദ്ധം ചെയ്യേണ്ടിവന്നുള്ളൂ. എന്നാൽ വീരവരനായ പുത്തനെ അനേകായിരം ശത്രുക്കൾ വളയുകയും അക്രമിക്കുകയും ചെയ്തു. പുത്തന് എത്രനേരംവരെ ശക്തിയുണ്ടായിരുന്നുവോ, എത്രനേരംവരെ അയാളുടെ മുഷ്ടിക്കു ദൃഢതയുണ്ടായിരുന്നുവോ, അത്രനേരംവരെ ശത്രുക്കളിൽ ഒ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/36&oldid=164776" എന്ന താളിൽനിന്ന് ശേഖരിച്ചത്