താൾ:Mangalodhayam book-10 1916.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാനസോദ്യാനം ൩൩ വാത്മാവ് പരമാത്മാവോട് അണഞ്ഞുതുടങ്ങിയിരിക്കുന്നു. ഹാ ജീവിതത്തെ എത്ര സന്ദരമായി വ്യവസ്ഥിതമാക്കിയിരിക്കുന്നു! ഇപ്പൊഴോ? പിന്നെ നാൾ മുതല്ക്കു ലോകവ്യവഹാരങ്ങളിൽ പങ്കുപറ്റുന്നു. കുലധർമ്മം എന്നൊന്നു കണി കാങുമാൻ പോലുമില്ല. തനിക്കു തോന്നിയതു ഏതൊക്കയോ അതൊക്കെ ചെയ്യുന്നു. വിചാരങ്ങൾക്കും കർമ്മങ്ങൾക്കും ലക്ഷ്യവും വ്യവസ്ഥയും ഇല്ലാത്ത പലേടത്തും ചിതറി നിലകെട്ടു പോകുന്നു. അങ്ങിനെ മനസ്സും ബുദ്ധിയും ക്ഷയിക്കുന്നു. കർമ്മങ്ങൾക്കു ഊക്കു കുറയുന്നു. ജീവിതം വലീയ ഭാരമായിത്തീരുന്നു. ബുദ്ധിഹീനന്മാർ രോഗികൾ നിർഗതികൾ എന്നിവരെക്കൊണ്ടു ലോകം നിറയുന്നു. ജീവിതത്തിനു ആദർശമില്ല; ഐകരൂപ്യവുമില്ല. മനുഷ്യരെല്ലാം അവരവർക്ക് തോന്നിയ വഴിക്ക് തിരിഞ്ഞുപിരിഞ്ഞുപോകുന്നവരായതിനാൽ അവർക്കു പരസ്പരം കൂട്ടുകെട്ടില്ല. പൌരാണികജീവിതഘടനയിൽ നിന്നു തെറ്റിപ്പോടതനാലുള്ള ഫലം ഇതെല്ലാമാണ്. ലോകത്തിൽ യഥാർത്ഥസുഖം വീണ്ടും വരേണമെങ്കിൽ വഴിതെറ്റിപ്പോകുന്ന മനുഷ്യജീവിതത്തെ പഴയ നിലയിലേയ്ക്കു മടക്കിക്കൊണ്ടു വരണം.

  • * *

ആഡംബരം നിന്ദ്യവിഷയങ്ങളിൽ ഒന്നായിട്ടാണ് നമ്മുടെ പൂർവികന്മാർ ഗണിച്ചിട്ടുള്ളത്. പാശ്ചാത്യപരിഷ്കാരഭ്രമത്താൽ നമ്മുടെ വങ്യപൂർവികന്മാർക്കു നാം നിന്ദ്യചരിതന്മാരായിത്തീർന്നു. ആ മഹാന്മാർ സമ്പാതിച്ചു വെച്ചിട്ടുള്ള മാനത്തെയും പണത്തെയും നാം മിക്കവാറും നശിപ്പിച്ചു കളഞ്ഞു. ഇപ്പോൾ നാം ഭയങ്കരമായ ആപത്തിന്റെ വിവൃതകവാടദ്വാരത്തിൽ ഊക്കോടെ തള്ളിക്കയറി നില്ക്കയാണ്. ഇപ്പോഴെങ്കിലും നാമൊന്നുണരണം. നിന്ദ്യമായ ആഡംബരഭ്രമത്തിൽ നിന്നു വേർപ്പെടണം. ഒറ്റമുണ്ടും തോർത്തും ധരിച്ചു കാൽനടയായി നടന്ന് കാര്യങ്ങൾ നടത്തി പുൽപ്പായയിലിരുന്ന് വിശ്രമിച്ച് ഇങ്ങിനെ എത്രയും ചുരുങ്ങിയ നിലയിൽ ഊണും ഉടുപ്പുമായി കഴിഞ്ഞനമ്മുടെ പൂർവികന്മാർ എത്രയധികം മനസ്സുഖം അനുഭവിച്ച! എത്രയധികം കാര്യങ്ങൾ നിർവ്വഹിച്ച് പണവും മാനവും വളർത്തി! എത്രയധികം ആരോഗദൃഢഗാത്രന്മാരായി നീണാൾ ജീവിതം നയിച്ചു! നമ്മളോ? കോട്ടും, ഷർട്ടും, കാൽസ്രായും ഇട്ടുകെട്ടി, വടിയും വണ്ടിയും സേവന്മാരുമായി ലാത്തി, കട്ടിലും കസാരയും വീട്ടിൽ പരത്തി, കാപ്പിയും സൂപ്പും ഇടയ്ക്കിടെ അകത്താക്കി അങ്ങിനെ പരിഷ്കാരപകിട്ടിൽ കഴിയുന്ന നാം_ കഷ്ടം! മനസ്സുഖത്തിന്റെ ഛായപോലും ഏല്ക്കാത്തവരാണ് ; പണവും മാനവും നശിപ്പിച്ച സ്വന്തം കുടുംബത്തെ കഴക്കിൽ കുടുക്കുന്നവരാണ് ; ഭയങ്കരങ്ങളായ പല വ്യാധികൾക്കും ദേഹത്തെ ഇരയാക്കുന്നവരുമാണ്. ഇത്രയുമാണ് പാശ്ചാത്യവിദ്യാഭ്യാസവും സമുദായ പരിഷ്കാരവും ഇവിടെ ധാരാളം നട്ടുവളർത്തിയതുകൊണ്ടു നമുക്കുണ്ടായ ഫലം. ശുചിത്വം, യഥാർത്ഥ ശുചിത്വം, ഇപ്പോഴുണ്ടോ? ആരോഗ്യവിജ്ഞാന സംബന്ധമായ പുസ്തകങ്ങളും ചുമന്നു നടക്കുന്നതല്ലാതെ, അരോഗജീവിതം ഇപ്പോഴുണ്ടോ? പൂർവികജീവിതക്രമത്തിന്റെ വിലയറിയാതെ, അതിനെ തിരസ്കരിച്ചു പരിഷ്കാരത്തിൽ ഭ്രമിച്ചു

9 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/34&oldid=164774" എന്ന താളിൽനിന്ന് ശേഖരിച്ചത്