താൾ:Mangalodhayam book-10 1916.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യാത്മജീവിതം

സർവ്വാഭ്യുദയത്തിനും കാരണമായിരിക്കുന്നത് ധർമ്മാകുന്നു. കൃത്യാകൃത്യങ്ങളെ അറിഞ്ഞു പ്രവർത്തിക്കുന്നതിനു ധർമ്മമ്മെന്നു പേർ പറയാം; അതായതു ശരിയായിട്ടുള്ള കർമ്മമാകുന്നു ഏറ്റവും ശ്രേഷ്ഠമായിരിക്കുന്നത്. കർമ്മമാകുന്നു ധർമ്മം. അതുകൊണ്ടു കർമ്മമാകുന്നു ഏറ്റവും ശ്രേഷ്ഠമായിരിക്കുന്നത്. കർമ്മമാകുന്നു ജീവിതലക്ഷണം. വിശ്ചേഷ്ടമായിരിക്കുന്ന വസ്തുക്കൾക്കു ജീവനില്ലെന്നു പറയുന്നതു വളരെ വാസ്തവമായിട്ടുള്ളതാകുന്നു. ജീവൻ ഒരു ശക്തിയാണ്. ശക്തിയെ അറിയുന്നത് അതിന്റെ ചേഷ്ടകൾ മൂലമാകുന്നു. ചേഷ്ടകൾ ഇല്ലെങ്കിൽ ശകതിയില്ല. അതുപോലെത്തന്നെ കർമ്മമില്ലെങ്കിൽ ജീവനില്ല. കർമ്മം ചെയ്യാതെ അഭിവൃദ്ധിയെ പ്രാപിക്കുവാൻ സാധിക്കുന്നതല്ല. ഇങ്ങിനെ സ്വപ്രകാരണേയും പരമപ്രധാനമായിരിക്കുന്ന കർമ്മത്തിനാധാരമായിരിക്കുന്നതു ദേഹമാകുന്നു. ആ ദേഹത്തിന്റെ ശുശ്രഷയാകുന്നു അദ്ധ്യാത്മജീവിതത്തിൽ ആദ്യമായി ആലോചിക്കുവാനുള്ളത്.

ദേഹനിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്ഥൂലവസ്തുക്കളുടെ ഗുണമനുസരിച്ചദ്ദേഹം മൃദുവായോ പരുത്തതായൊരിക്കുന്നു. എല്ലാവിധ മാത്രകളിലും [latter] നല്ലതരവും ചീത്തതരവുമുണ്ട്.കശാപ്പുകാരന്റെയും കുലീനനായ വിദ്യാർത്ഥിയുടെയും ദേഹങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തി നോക്കുക. രക്തമാംസാദികൊണ്ടു തന്നെയാകുന്നു ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. പക്ഷെഅവ തമ്മിൽ അജഗജാന്തരമുണ്ട്. ഓജസ്സും തേജസ്സുമുള്ള ശരീരത്തെ ചീത്തയാക്കുവാനും, ഇതൊന്നുമില്ലാത്ത ശരീരത്തെ കാന്തിയും പുഷ്ടിയുമള്ളതാക്കിത്തീർക്കുവാനും സാധിക്കുന്നതാണെന്നു നമുക്കനുഭവമാണല്ലൊ. ദേഹത്തിൽ സദാ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ആധുനികശാസ്ത്രപ്രകാരം അതിന്റെ ഓരോ അണുക്കളും ഓരോ ജീവികളാണത്രെ. ഈ ജീവികൾ വരുകയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു. തങ്ങൾക്കു ചേർന്നതായ ദേഹത്തിലേക്ക് ഈ ജീവികൾ ആകർഷിക്കപ്പെടുകയും പറ്റി ദേഹത്തിൽനിന്നു തെറിച്ചുപോവുകയും ചെയ്യുന്നു. എല്ലാ വസ്തുക്കളും ചില നിശ്ചിതമായ വിധങ്ങളിൽ സ്പന്ദിച്ചുകൊണ്ടിരിക്കുന്നുണ്ട്. തന്നെപ്പോലെയുള്ളവരോടുകൂടി സ്വൈരയിരിപ്പാനാണ് എല്ലാറ്റിന്റെയും ആഗ്രഹം. സ്വൈരവും ചേർച്ചയുമില്ലാത്ത ദിക്കിൽനിന്നു വസ്തുക്കൾ തെറിച്ചുപോകുന്നു. ഒരു നിർമ്മലവസ്തു മലിനമായ അണുക്കളെ ദൂരെ തെറിപ്പിക്കുന്നു. എന്തുകൊണ്ടെറ്റുള്ള നിർമ്മലവസ്തുക്കളുടെ സ്പന്ദനത്തോടു യാതൊരു ചേർച്ചയുമില്ലാത്തതും വിരോധമുള്ളതുമാണ് മലിനവസ്തുക്കളുടെ സ്പന്ദനം . ഇതേപ്രകാരെ ഒരു മലിനവസ്തു മലിനമായ അണുക്കളെ ആകർഷിക്കുന്നു. അവ രണ്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/330&oldid=164769" എന്ന താളിൽനിന്ന് ശേഖരിച്ചത്