താൾ:Mangalodhayam book-10 1916.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാളിദാസസചരിതം

കാളിദാസൻ വർണ്ണിച്ച വിഷയത്തെത്തന്നെ എടുത്തു ഭവഭൂതിയും വർണ്ണിച്ചിട്ടുണ്ട്. പുത്രവാത്സല്യത്തെയും, ദാരാനുരംഗത്തെയും പറ്റി രണ്ടുപേരും ഒരേനിലയിൽ വർണ്ണനം ചെയ്തുകാമിക്കുന്നു. ശാകുന്തളത്തിൽ വളർത്തുപുത്രിയായ ശകുന്തളയെ ഭർത്ത്യഗ്രഹത്തിലേയ്ക്കയക്കുന്ന സന്ദർഭത്തിൽ അവളുടെ വിയോഗം ഓർത്തു വിക്ലബനായിത്തീർന്ന കണ്വനെയും, ഉത്തരരാമചരിതത്തിൽ വളർത്തുപുത്രിയായ സീതയെ എന്നെന്നയ്ക്കും പിരിഞ്ഞു അവളുടെ താദൃശമായ ദുർദശയെ പറ്റിയോർത്തു വ്യസനിക്കുന്ന കർമ്മയോഗിയായ ജനകനെയും നാം ഒരേ കണ്ണുകൊണ്ട് ഒരേ സമയത്തൊന്നു നോക്കുക. പ്രകൃതിമുഴുവൻ പ്രതിബിംബിച്ചിട്ടുള്ള ശാകുന്തളം നാലാമങ്കത്തിലെ കണ്വന്റെ വേഷം കെട്ടിച്ചുംകൊണ്ടാണ് ഭവഭൂതി ഉത്തരരാമചരിതം നാലാമങ്കത്തിൽ ജനകമഹാരാജാവിനെ പ്രവേശിക്കുന്നത്. ആ ഘട്ടങ്ങളിൽ രണ്ടുപേരുടെയും സ്ഥിതിഗതികൾ എങ്ങിനെയുള്ളവയാണെന്നു മനസ്സിലാക്കുവാൻ അവരുടെ വികാരവിചാരങ്ങളെ പ്രതിഫലിച്ചിട്ടുള്ള ആ രണ്ടു പദ്യങ്ങളേയും ഇവിടെ ഉദ്ധരിക്കാം.-

പോകമെൻമകശകുന്തളാദ്യപരമേവ -

    മുൽകലിയാൽമന

സ്സാകുലംഗളനിരുദ്ധബാഷ്പകലുഷംവി-

     ഷാദജഡമീക്ഷണം

ശോകമീദ്ദശമരണ്യവാസിമുനിയാമെ-

      നിയ്ക്കമഭിമാനജം

ഫാകഥംഗൃഹികളാത്മജാവിരഹപീഡ-

     യെപ്പരിഹരിച്ചിടും
                                                         (ശാ-4 അ. 6 ശ്ലോ)





ഈ രണ്ടു പദ്യങ്ങളിലും, വിഷയവിരക്തന്മാരായ രണ്ടു ഗൃഹസ്ഥാശ്രമികളുടെ അപത്യവാത്സല്യവവൈക്ലബ്യമാണ് സവിശേഷം സ്ഫരിക്കുന്നത്. എന്നാൽ രണ്ടിലെയും പ്രകൃതങ്ങൾക്കു ഗണ്യമായ വൈലക്ഷ്യണ്യമുണ്ടന്നുള്ള സംഗതി ഞാന‍ വിസ്മരിക്കുന്നില്ല. അനന്തരഭാവിയായ വിയോഗത്തെ അനുസ്മരിച്ചുകൊണ്ടുള്ള വൈക്ലബ്യത്തിനും, ചിരപ്രവൃത്തമായ വിഷമവിരഹത്തെ അനുസന്ധാനംചെയ്തുകൊണ്ടുണ്ടാകുന്ന വൈക്ലബ്യത്തിനു തമ്മിൽ തുലോം വിലക്ഷണതയുണ്ടെന്നു സമ്മതിക്കാൻ കഴിയുന്നതല്ല. വാത്സല്യവ്യാമൂഡനായ ഇരുവരുടെയും വിചാരങ്ങളും പ്രകടമായിക്കാണാവുന്ന ഹൃദയന്മാർ വൈക്ലബ്യം സൌമ്യവും

ജനകന്റേതാവട്ടെ , കരുണവും അലൌകികവു കാളിദാസരുടെ പദ്യം വായിക്കുമ്പോൾ കണ്വനു തൽക്കാലമുണ്ടായിരുന്ന പ്രണയവൈക്ലബ്യവും, ഉദ്വേഗവാത്സല്യവിശേഷവും കണ്ടു നാം വിനയൻമാരായിത്തീരുന്നു. അതായതു,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/328&oldid=164767" എന്ന താളിൽനിന്ന് ശേഖരിച്ചത്