താൾ:Mangalodhayam book-10 1916.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൬ മംഗളോദയം

ട്ടുണ്ടന്നു തൽകൃതികൾ ഏതു നോക്കിയാലും വിശദമാകുന്നതാണ്. വേണ്ടതു മാത്രം വിടാതെ പറഞ്ഞു കാര്യയ്യം മനസ്സിലാക്കുവാൻ കാളിദാസരെപ്പോലെ മറ്റൊരു കവിയുണ്ടാ എന്നു സംശയമാണ്. അദ്ദേഹത്തിന്റെ സൂക്തികളിലെ ഓരൊ അക്ഷരവും അനല്പമായ ഉദ്ദേശങ്ങളോടുകൂടി ചേർക്കപ്പെട്ടതാണെന്നു സൂക്ഷ്മമായി പരിശോധിക്കുന്നവർക്കൊക്കെ വെളിപ്പെടും. പരിപാവനമായ രണ്ടു മനോവൃത്തികളുടെ ഏകീഭാവമാകുന്ന ദിവ്യാനുരാഗത്തിന്റെ വിവിധമായ പരിവർത്തനങ്ങളേയും വിവിധമായ രീതിയിൽ വർണ്ണിച്ചു ശ്രേഷ്ഠമായ ദാമ്പത്യജീവിതത്തെ സുഖസംതൃപ്തികളാൽ സുരഭിലമായിക്കാണിച്ച കാളിദാസർക്കു കവികർമ്മത്തിലുള്ള കരുത്തും വാസനയും അസാമാന്യങ്ങളാകുന്നു.

             ഭവഭൂതി കാളിദാസരുടെ വഴിയിൽ കൂടെ പോയി കാളിദാസർ കണ്ട ഭാഗങ്ങളെ നിരീക്ഷിക്കയും പരീക്ഷിക്കയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.കാളിദാസരോടു കിടപിടിക്കണം എന്ന ഉദ്ദേശത്തെ മുൻനിർത്തിയുംകൊണ്ടു ഭവഭൂതി പലതരത്തിലും പരിശ്രമിച്ചുനോക്കീട്ടുണ്ട്. താൻ വിശ്വത്തിൽ വിളികൊണ്ട ഒരു മഹാകവിയാകണം എന്ന പ്രബലമായ ഉദ്ദേശത്തോടുകൂടി കവിതചെയ്ത ഭവഭൂതിക്കു തന്റെ കാലത്തു താൻ ഉദ്ദേശിച്ചേടത്തോളം ഉള്ള മാന്യതയും യശസ്സും ബഹുമതിയും ലഭിച്ചിട്ടില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൃതികളിലനിന്നു വെളിപ്പെടുന്നുണ്ട്. തന്റെ കവിതയ്ക്കുള്ള സ്വാരസ്യം അറിയാൻ ക്ഷമയില്ലാത്ത ചില അസൂയാലുക്കൾ തന്റെ കവിതയ്ക്കു കുറേശ്ശ കുറ്റവും കുറവും പറയാറുണ്ടായിരുന്നതു ഭവഭൂതിക്കു തുലോം നൈരാശ്യത്തിനും ഈർഷ്യക്കും ഇടയാക്കിത്തീർത്തിട്ടുണ്ട്. അതിനെപ്പറ്റി പരോക്ഷമായും, പ്രത്യക്ഷമായും ചിലപ്പോൾ അദ്ദേഹം വെളിപ്പെടുത്തിമുണ്ട്. 
    'യേനാമകെചിദിഹന​‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ പ്രഥയന്ത്യവജ്ഞാം
     തേജാനതേകിമപിതാൻ പ്രതിനൈഷയത്ന
    ഉല്പത്സ്യതേസ്തിമമകോ-പിസമാനധർമ്മാ
    കാലോഹ്യയംനിരവധി-ർവ്വിപുലാചപൃത്ഥ്വി.'
  എന്നു പറഞ്ഞിട്ടുള്ളതു തന്റെ കവിതയ്ക്കു കുറ്റം പറയുന്ന പാമരപ്രമാണികളെ ഉദ്ദേശിച്ചതാണല്ലോ. 'യഥാസ്ത്രണാം തഥാവാചാം സാധുത്വേ ദുർജ്ജനോജന' [ഉ.ച] എന്നു ഉത്തരരാമചരിത്രത്തിൽപ്പറഞ്ഞിരിക്കുന്നതിൽ പ്രകൃതത്തിൽ പ്രത്യകപ്രസ്ഥാനം അർഹിക്കുന്നുണ്ട്. തന്റെ മൂന്നു നാടകകൃതികൾ പുറപ്പെട്ടിട്ടും തന്നെപ്പറ്റി ആരും അത്രന്നുൾച്ചില്ലായിരുന്നുയെന്നു മൂന്നിപ്രലഭശൃംസ്താവനയിരറത്തിരുന്നു  വെളിരോ ആഭ്യന്തരപ്പുരാണങ്ങളെ ത്യവസാടുത്തി ചിത്രീകരിച്ചാക്കുന്ന കവമിത്യവരുടെ തൂലികയ്ക്കു വിഷയമാകുന്നു പറയാതൊന്നുമില്ല. ദിവ്യവും വിശുത്തു അയ അനുരാഗം, ആകൃത്രിമവും അന്നു തോവും ആയ വാത്സല്യ എന്നി വർണ്ണിച്ചു വിജയം നേടിയവരിൽ സമഹാകവി അഗ്രേസരനാണ്.

ഭവഭൂതി,സ്തോഭജനകമായിയു‌‌ടെ അകത്തുള്ള വസ്തുക്കള കഷ്ടമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/327&oldid=164766" എന്ന താളിൽനിന്ന് ശേഖരിച്ചത്